ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ
നിലമ്പൂർ-ജനതപ്പടിയിൽ സ്ഥിതി ചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദൈവാലയമാണ് ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്. 1929-ൽ സ്ഥാപിതമായ ദൈവാലയത്തിൽ എകദേശം 400-ലേറെ കുടുംബങ്ങളും 2000-ൽ പരം കത്തോലിക്കാ വിശ്വാസികളും ഈ ഇടവകയിൽ ഉണ്ട്.
ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ | |
നിലമ്പൂർ ലിറ്റിൽ ഫ്ളവർ ദൈവാലയത്തിന്റെ മുൻവശം | |
11°16′52″N 76°14′00″E / 11.28108°N 76.23324°E | |
സ്ഥാനം | നിലമ്പൂർ |
---|---|
രാജ്യം | ഇന്ത്യ |
ക്രിസ്തുമത വിഭാഗം | സീറോ മലബാർ കത്തോലിക്കാസഭ |
വെബ്സൈറ്റ് | http://littleflowernilambur.in/ |
ചരിത്രം | |
സ്ഥാപിതം | 1929 |
സമർപ്പിച്ചിരിക്കുന്നത് | വി. കൊച്ചു ത്രേസ്യ |
മുമ്പുണ്ടായിരുന്ന ബിഷപ്പ് | മാർ. ഇമ്മാനുവൽ പോത്തനാമുഴി |
വാസ്തുവിദ്യ | |
പദവി | ഫൊറോന |
പ്രവർത്തന നില | സജീവം |
പൂർത്തിയാക്കിയത് | 1929 |
ഭരണസമിതി | |
അതിരൂപത | തലശ്ശേരി അതിരൂപത |
രൂപത | മാനന്തവാടി രൂപത |
ജില്ല | മലപ്പുറം |
മതാചാര്യന്മാർ | |
മെത്രാപ്പോലീത്ത | മാർ. ജോർജ്ജ് ആലഞ്ചേരി |
മെത്രാൻ | മാർ. ജോസ് പൊരുന്നേടം |
വികാരി | ഫാ. ബിജു തുരുത്തേൽ[1] |
അസി. വികാരി(മാർ) | ഫാ. വിനോയ് കളപ്പുരയ്ക്കൽ[1] |
ചരിത്രം
തിരുത്തുകനിലമ്പൂർ ചെറുപുഷ്പ ദൈവാലയത്തിന് ആധികാരികമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം ഒന്നും തന്നെയില്ല. മുമ്പ് വിവിധ രൂപതകളുടെ കീഴിലും ഇപ്പോൾ മാനന്തവാടി രൂപതയുടെ കീഴിലും ഈ ദൈവാലയം പ്രവർത്തിച്ച് വരുന്നു.[2] ദൈവാലയ ചരിത്രം വാമൊഴിയായിട്ടാണ് ഇന്നത്തെ തലമുറയിൽ എത്തിച്ചേർന്നിരിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമായി ഒഴുകുന്ന ചാലിയാറിന്റെ തീരത്തേക്ക് കുടിയേറ്റക്കാർ വന്നത് ചരിത്രത്താളുകൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഫലഭൂയിഷ്ഠമായ മണ്ണും തേക്കിൻ കാടുകളും കാലാവസ്ഥയും നിലമ്പൂരിനെ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയാക്കി. 1920-കളിലാണ് നിലമ്പൂരിലും പരിസരപ്രദേശങ്ങളിലും കുടിയേറ്റം ആരംഭിച്ചതായി കാണുന്നത്. 1912-ൽ ഐറീഷുകാരൻ എഡ്വേർഡ് മാൽക്കം സായിപ്പ് ഇടിവണ്ണ പ്രദേശത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി റബ്ബർ കൃഷി ച്ചെയ്യുന്നതിന് മഞ്ചേരി കോവിലകത്ത് നിന്നും പാട്ട വ്യവസ്ഥയിൽ ഭൂമിയേറ്റെടുത്തതോടെയാണ് ഈ പ്രദേശത്ത് ക്രൈസ്തവ സാന്നിദ്ധ്യം ആരംഭിച്ചത്. എഡ്വേർഡ് മാൽക്കം സായിപ്പിനും, അദ്ദേഹത്തിന്റെ വിദേശികളും സ്വദേശികളുമായ സീറോ മലബാർ കത്തോലിക്കാ വിശ്വാസികളുമായ ജോലിക്കാർക്കും ആത്മീയക്കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ഈ പ്രദേശത്ത് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഷൊർണ്ണൂരും മലപ്പുറത്തും മാത്രമേ കത്തോലിക്കാ ദൈവാലയങ്ങൾ ഉണ്ടായിരുന്നൊള്ളൂ. കത്തോലിക്കാവിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് കോഴിക്കോട് മെത്രാനായിയിരുന്ന ലിയോ പ്രിസേർപ്പിയ പിതാവ് ഷൊർണ്ണൂരിൽ നിന്നും ഒരു വൈദികന് മാസത്തിലൊരിക്കൽ നിലമ്പൂരിൽ വന്ന് ബലിയർപ്പിക്കുന്നതിന് അനുവാദം നൽകി. നിലമ്പൂർ പി.ഡ.ബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ ഒരു മുറി വാടകയ്ക്കെടുത്താണ് ബലിയർപ്പിച്ചിരുന്നത്. ആദ്യകാലഘട്ടങ്ങളിലെ കുടിയേറ്റം കൃഷി മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല. 1925-ൽ ചാവക്കാട്ടുകാരനായ വടക്കൂട്ട് മാത്യൂ , സഹോദരൻ വർഗ്ഗീസ് എന്നിവർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി ലഭിച്ച് നിലമ്പൂരിൽ എത്തി താമസം ആരംഭിച്ചു. അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ പ്രദേശത്തെ നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ സ്കൂളുകൾ ആരംഭിച്ചു. സ്കൂളുകളിൽ അധ്യാപകരെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി വടക്കൂട്ട് മാത്യുവിന്റെ സഹോദിരിമാരായ മറിയക്കുട്ടി, ത്രേസ്യ, ഫിലോമിന, കുഞ്ഞേറ്റി എന്നിവരും അവരുടെ അമ്മയും നിലമ്പൂരിലെത്തി. ഇവരായിരുന്നു നിലമ്പൂരിലെ ആദ്യത്തെ കത്തോലിക്കാ കുടുംബം. അവരുടെ വീട് ‘കാത്തലിക്ക് ഹൗസ്’ എന്ന പേരിൽ നിലനിന്നിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് തിരുവിതാംകൂറിൽ നിന്നും മറ്റും കത്തോലിക്കർ ഈ പ്രദേശത്തക്ക് കുടിയേറി താമസിച്ചു. കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചതോടെ നിലമ്പൂരിൽ ഒരു ദൈവാലയം വേണമെന്ന ആവശ്യം ശക്തമായി. ഷൊർണ്ണൂരിൽ നിന്നും ബലിയർപ്പിക്കുന്നതിന് നിലമ്പൂരിൽ വന്നിരുന്ന ബഹു.ഫാ.സിയേറയുടെ നേതൃത്വത്തിൽ കോഴിക്കോട് ബിഷപ്പിനെ കണ്ട് സങ്കടം ഉണർത്തിച്ചു. വിശ്വാസികളുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുടിയേറ്റജനതയുടെ ആത്മീയവും, വിദ്യാഭ്യാസപരവും, സാമൂഹികവും, സാമ്പത്തികവുമായ ഉന്നമനത്തിൽ തൽപ്പരനായ പിതാവ് സ്വന്തമായി സ്ഥലവും, വൈദികർക്ക് താമസസ്ഥലവും ഒരുക്കുകയാണെങ്കിൽ ദൈവാലയം നിർമ്മിക്കാൻ അനുവദിക്കാമെന്ന് ഉറപ്പ് നൽകി. ഉദാരമതിയും സംസ്ക്കാര സമ്പന്നനുമായ നിലമ്പൂർ കോവിലകത്തെ മാനവേദൻ രാജയെ വിശ്വാസികൾ കണ്ട് സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം കാത്തലിക് ഹൗസിന്റെ സമീപത്ത് തന്നെ ഇന്ന് ദൈവാലയം സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്ത് ആവശ്യമായ സ്ഥലം കാടുവെട്ടിതെളിച്ച് ദൈവാലയമുണ്ടാക്കാൻ അനുമതി നൽകി. അദ്ധ്വാനശീലരും, അടിയുറച്ച വിശ്വാസികളുമായ കുടിയേറ്റജനത അവരുടെ ആത്മീയക്കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ചെറിയ ദൈവാലയവും പള്ളിമുറിയും നിർമ്മിച്ചു. അക്കാലത്ത് ഇവിടെ ജീവിച്ചിരുന്ന ലിഷർ സായിപ്പാണ് ഇതിന് നേതൃത്വം കൊടുത്തത്. സായിപ്പിന്റെ പള്ളി എന്നാണീപ്പള്ളി അറിയപ്പെട്ടിരുന്നത്.1929-ൽ ലിയോ പ്രിസേർപ്പിയ പിതാവ് വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ ദൈവാലയം വെഞ്ചിരിച്ച് ആദ്യ ദിവ്യബലി അർപ്പിച്ചു. ആദ്യ വികാരിയായി റവ.ഫാ.ജോസഫ് പഴയപറമ്പിൽ നിയമിതനായി. തുടർന്നുള്ള കാലഘട്ടങ്ങളിൽ റവ.ഫാ.സിറിയക് താമരശ്ശേരിയും റവ.ഫാ.ഡിക്കോസ്റ്റയും വികാരിമാരായി സേവനം അനുഷ്ഠിച്ചു. 1936 കാലഘട്ടത്തിൽ കെ.വി.ചെറുണ്ണി കുറ്റിക്കാട്ട്, വാലുമണ്ണിൽ ജോസഫ്, പള്ളിവാതുക്കൽ പി.സി.ജോർജ്ജ് തുടങ്ങിയവർ നിലമ്പൂരിലേക്കി കുടിയേറി കൃഷി ആരംഭിച്ചു. 1953 ഡിസംബർ 31ന് തലശ്ശേരി സീറോ മലബാർ രൂപത സ്ഥാപിതമായി.[3] കെ.സി.വൈ.എം., സി.എം.എൽ., വിൻസെന്റ്.ഡി.പോൾ തുടങ്ങിയ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. അമലഗിരി എം.എസ്.എം.ഐ, മരിയനിലയം എം.എസ്.എം.ഐ, തുടങ്ങിയ സന്യാസസമൂഹങ്ങളിലെ സന്യാസിനികളും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്.
പള്ളിയുടെ കീഴിലുള്ള ദൈവാലയങ്ങൾ
തിരുത്തുക- ഹോളിഫാമിലി, ചോക്കാട്
- സെന്റ്. തോമസ്, ഇടിവണ്ണ
- സെന്റ്. ജോസഫ്, മൂലേപ്പാടം
- സെന്റ്. മേരി. പൂക്കോട്ടുംപാടം
- സെന്റ്. ജോർജ്ജ്, പൂളപ്പാടം
- സെന്റ്. ജൂഡ്, റൂബിനഗർ
- സെന്റ്. മേരി, തേൾപ്പാറ
- സെന്റ്. ജോർജ്ജ്, ടി.കെ കോളനി
- സെന്റ്. മേരി, വള്ളിക്കെട്ട്
ഗ്രന്ഥസൂചി
തിരുത്തുക- നിലമ്പൂർ ഇടവക ഡയറക്ടറി-2012 [4]
അധികവിവരങ്ങൾക്ക്
തിരുത്തുക- Diocese of Manathavady
- പള്ളിയുടെ കീഴിലുള്ള വിവിധ ദൈവാലയങ്ങൾ Archived 2013-06-13 at the Wayback Machine.
- ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ Archived 2016-03-04 at the Wayback Machine.
- എം.എസ്.എം.ഐ
- സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് താർബസ് Archived 2013-06-14 at the Wayback Machine.
- സി.എം.ൽ Archived 2013-04-01 at the Wayback Machine.
- കെ.സി.വൈ.എം Archived 2018-06-15 at the Wayback Machine.
- പൂളപ്പാടം സെന്റ് ജോർജ്ജ് ദൈവാലയത്തിന്റെ ഔദ്യോഗിക ബ്ലോഗ്
- തേൾപ്പാറ സെന്റ് മേരീസ് ദൈവാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് Archived 2016-03-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ 1.0 1.1 "ആർക്കൈവ് പകർപ്പ്". ലിറ്റിൽ ഫ്ലവർ നിലമ്പൂർ. Archived from the original on 2020-11-13. Retrieved 30 ഒക്ടോബർ 2020.
- ↑ Diocese of Manathavady, മാനന്തവാടി രൂപത.
- ↑ Archdiocese of Tellicherry Archived 2017-09-23 at the Wayback Machine., തലശ്ശേരി അതിരൂപത.
- ↑ [നിലമ്പൂർ ഇടവക ഡയറക്ടറി-2012 പേജ് 14 മുതൽ 23 വരെ], ഇടവക ഡയറക്ടറി-2012.