ലിയോ ഡെലിബെസ്
ഒരു ഫ്രഞ്ചു സംഗീതജ്ഞനാണ് ലിയോ ഡെലിബെസ്. കോമഡി ഓപ്പറകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.
ജീവിതരേഖ
തിരുത്തുക1836 ഫെബ്രുവരി 21-ന് സെന്റ് ജർമെയ്ൻ ഡ്യൂവലിൽ ജനിച്ചു. പാരിസ് കൺസർവെറ്റോയറിലായിരുന്നു ആദ്യകാല സംഗീതപഠനം. പിന്നീട് 1855 മുതൽ 1869 വരെ ഫ്രഞ്ച് കൊമേഴ്സ്യൽ തിയേറ്ററിനു വേണ്ടി ലഘു ഓപ്പറകൾ രചിച്ചു. ക്രമേണ ബാലെ സംഗീതത്തിൽ നിരവധി നൂതന പരീക്ഷണങ്ങൾ നടത്തിക്കൊണ്ട്, ഇദ്ദേഹം ആ രംഗത്തെ കുലപതികളിലൊരാളായി വളർന്നു. 1866-ലാണ് ബാലെ സംഗീതത്തിൽ ലിയോ ചുവടുറപ്പിച്ചത്. അന്ന് വിഖ്യാത റഷ്യൻ സംഗീതജ്ഞനായ ലിയോൺ മിങ്ക്സുമായി ചേർന്നു 1827 മുതൽ 1917 വരെയുള്ള കാലഘട്ടങ്ങളിൽ തയ്യാറാക്കിയ ലാ സോഴ്സെ ആണ് അതിനു കളമൊരുക്കിയത്.
1865-ൽ പാരിസ് ഓപ്പറയിൽ സെക്കൻഡ് കോറസ് മാസ്റ്ററായിരുന്നു ഇദ്ദേഹം. പില്ക്കാലത്ത് ലിയോ അവിസ്മരണീയമായ ഒരു ഓപ്പറ തയ്യാറാക്കി. 1883-ൽ അവതരിപ്പിക്കപ്പെട്ട ലാക്‌മെ എന്ന ആ ഓപ്പറയിൽ അഞ്ച് അംഗങ്ങളാണുള്ളത്. 1866 മുതൽ 1880 വരെ ഇദ്ദേഹം ബാലെ സംഗീതരംഗത്തു തന്നെ ഉറച്ചുനിന്നിരുന്നു. 1870-ലാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ബാലെ സംഗീതമായ കോപ്പെലിയ ജന്മമെടുത്തത്. 1876-ലെ സിൽവിയ എന്ന പുരാവൃത്ത സംബന്ധിയായ ബാലെയും അതിപ്രശസ്തമാണ്. നിരവധി ഇമ്പമാർന്ന ഗാനസഞ്ചയങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ് 1872-ൽ പുറത്തിറക്കിയ ബുക്ക് ഓഫ് സോംഗ്സ്. 1891 ജനുവരി 16-ന് ലിയോ അന്തരിച്ചു[1].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-01. Retrieved 2011-02-09.
- Ballet Notes (2001). "Léo Delibes" Archived 2011-05-01 at the Wayback Machine.. Retrieved June 25, 2005.
- Allmusic (2001). Leo Delibes Archived 2007-03-11 at the Wayback Machine. Retrieved July 1, 2005.
പുറമേനിന്നുള്ള കണ്ണികൾ
തിരുത്തുക- Ballet Notes: "Léo Delibes" Archived 2011-05-01 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ലിയോ ഡെലിബെസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |