ലിപ്പോഡെർമറ്റോസ്ക്ലീറോസിസ്

ത്വക്‍രോഗം

ചർമ്മത്തിലെ കണക്റ്റീവ് ടിഷ്യൂവിനെ ബാധിക്കുന്ന രോഗമാണ് ലിപ്പോഡെർമറ്റോസ്‌ക്ലീറോസിസ്. പുറംതൊലിക്ക് കീഴിലുള്ള കൊഴുപ്പിന്റെ പാളിയുടെ കോശജ്വലനം മൂലമുള്ള പാനിക്യുലിറ്റിസിന്റെ ഒരു രൂപമാണ് ഇത്. [3][4]

Lipodermatosclerosis
മറ്റ് പേരുകൾChronic panniculitis with lipomembranous changes,[1] hypodermitis sclerodermiformis, sclerosing panniculitis, stasis panniculitis[2]:489
സ്പെഷ്യാലിറ്റിDermatology

രോഗലക്ഷണങ്ങൾ

തിരുത്തുക

വേദനയായിരിക്കും ആദ്യം ശ്രദ്ധിക്കപ്പെടുന്ന ലക്ഷണം. [3] ലിപ്പോഡെർമറ്റോസ്‌ക്ലീറോസിസ് ഉള്ള ആളുകൾക്ക് അവരുടെ കാലുകൾ കണങ്കാലിന് മുകളിൽ ചുരുങ്ങുന്നു.[3][5] കൂടാതെ, തവിട്ട്-ചുവപ്പ് പിഗ്മെന്റേഷനും ചർമ രോഗങ്ങളും ഉണ്ടാകാം. [5]

കാരണങ്ങൾ

തിരുത്തുക

ലിപ്പോഡെർമറ്റോസ്ക്ലിറോസിസിന്റെ കൃത്യമായ കാരണം അജ്ഞാതമാണ്. [3][6] സിരകളുടെ അപര്യാപ്തത, സിരകളുടെ രക്താതിമർദ്ദം, ശരീരഭാരം ( പൊണ്ണത്തടി ) എന്നിവ രോഗകാരണമാകാം.[3]

സിരകളിലെ രക്തസമ്മർദ്ദം വർദ്ധിക്കുന്നത് കാപ്പിലറികളിൽ നിന്ന് ഫൈബ്രിൻ ഉൾപ്പെടെയുള്ള പദാർത്ഥങ്ങളുടെ വ്യാപനത്തിന് കാരണമാകും. ഫൈബ്രോട്ടിക് ടിഷ്യു തൊലിയിലെ അൾസറിന് കാരണമാകാം. ആവർത്തിച്ചുള്ള അൾസറേഷനും കൊഴുപ്പ് നെക്രോസിസും ലിപ്പോഡെർമറ്റോസ്ക്ലീറോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു. ലിപ്പോഡെർമാറ്റോസ്‌ക്ലീറോസിസ് കൂടിയ അവസ്ഥയിൽ, സിരയിലെ തടസ്സം മൂലം കാലിന്റെ പ്രോക്സിമൽ ഭാഗം വീർക്കുകയും, വിട്ടുമാറാത്ത അൾസറേഷൻ, ഫാറ്റ് നെക്രോസിസ് എന്നിവയാൽ കാലിന്റെ കീഴ്ഭാഗം ചുരുങ്ങുകയും ചെയ്യുന്നു.[7]

മധ്യവയസ്‌കരായ സ്ത്രീകളിലാണ് ലിപ്പോഡെർമറ്റോസ്‌ക്ലീറോസിസ് കൂടുതലായി കണ്ടുവരുന്നത്. [3]

ടിഷ്യു ഹിപ്പോക്സിയ, ഇന്റർസ്റ്റീഷ്യത്തിലേക്കുള്ള പ്രോട്ടീനുകളുടെ ചോർച്ച, ല്യൂക്കോസൈറ്റ് സജീവമാക്കൽ എന്നിവ ഉൾപ്പെടുന്ന ലിപ്പോഡെർമാറ്റോസ്‌ക്ലീറോസിസിന്റെ ഉത്ഭവം ഒരുപക്ഷേ ബഹുവിധമാണ്. ലിപ്പോഡെർമറ്റോസ്ക്ലീറോസിസ് ഉള്ള രോഗികളിലുള്ള പഠനങ്ങൾ കാപ്പിലറി സാന്ദ്രത കുറയുന്നതുമായി ബന്ധപ്പെട്ട ചർമ്മത്തിലെ ഓക്സിജന്റെ സാന്ദ്രത ഗണ്യമായി കുറയുന്നതായി തെളിയിച്ചിട്ടുണ്ട്. ഇത്തരം ഭാഗങ്ങളിൽ കാപ്പിലറികൾ ഫലത്തിൽ ഇല്ല, ഇത് അട്രോഫി ബ്ലാഞ്ചെ അല്ലെങ്കിൽ ലിവേഡോയ്ഡ് വാസ്കുലോപ്പതി എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിക്കുന്നു. [8]

രോഗനിർണയം

തിരുത്തുക

ക്ലിനിക്കൽ നിരീക്ഷണത്തെ അടിസ്ഥാനമാക്കി രോഗനിർണയം നടത്താം. ബയോപ്സി വളരെ അപൂർവമായി മാത്രമേ ആവശ്യമുള്ളൂ.

ചികിത്സ

തിരുത്തുക

ലിപ്പോഡെർമറ്റോസ്‌ക്ലീറോസിസിന്റെ ചികിത്സയിൽ, സിരകളുടെ അപര്യാപ്തതയെ ലെഗ് എലിവേഷനും ഇലാസ്റ്റിക് കംപ്രഷൻ സ്റ്റോക്കിംഗും ഉപയോഗിച്ച് ചികിത്സിക്കുന്നത് ഉൾപ്പെടുന്നു. ഫൈബ്രിനോലിറ്റിക് ഏജന്റായ സ്റ്റാനോസോൾ അധികമായി ഉപയോഗിച്ച് ചികിത്സിക്കാം. ഫൈബ്രിനോലിറ്റിക് ഏജന്റുകൾ കട്ടപിടിച്ച രക്തം അലിയിക്കാൻ സഹായിക്കുന്നു. [3] [4] [5] [9] സ്റ്റാനോസോൾ രോഗബാധിത പ്രദേശത്തേക്ക് നേരിട്ട് കുത്തിവയ്ക്കുന്നതിലൂടെ രോഗികളിൽ രക്തചംക്രമണത്തിന് സഹായിക്കുന്നു.

കുറിപ്പുകൾ

തിരുത്തുക
  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 978-1-4160-2999-1.
  2. James, William D.; Berger, Timothy G.; et al. (2006). Andrews' Diseases of the Skin: clinical Dermatology. Saunders Elsevier. ISBN 978-0-7216-2921-6.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Bruce AJ.
  4. 4.0 4.1 Ginsburg PM, Ehrenpreis ED.
  5. 5.0 5.1 5.2 Phelps RG, Shoji T. .
  6. Fischer DR, Matthews JB.
  7. Habif TP.
  8. PubMed.
  9. Camilleri MJ, Danil Su WP.

ബാഹ്യ കണ്ണികൾ

തിരുത്തുക
Classification