ലിന്റൽ
കെട്ടിടങ്ങളിലെ ജനൽ, വാതിൽ എന്നിവയുടെ മുകളിലായി തിരശ്ചീനമായ് നിർമ്മിക്കുന്ന ബീം ആണ് ലിന്റൽ അഥവാ മേൽവാതിൽപ്പടി.
നിർമ്മാണ വസ്തുക്കൾ
തിരുത്തുകലഭ്യതയ്ക്കനുസരിച്ച് മേൽവാതിൽപ്പടിയുടെ നിർമ്മാണവസ്തുക്കൾ വ്യത്യാസപ്പെടാം.ബെൽറ്റ് എന്നും ഇത് നിർമ്മാണമേഖലയിൽ അറിയപ്പെടുന്നു. ലിന്റലുകൾ പ്രധാനമായും 5 തരമാണുള്ളത്. താഴെ പറയുന്നവയാണ് പ്രധാന തരം ലിന്റലുകൾ
ഘടനാപരമായ ഉപയോഗങ്ങൾ
തിരുത്തുകകെട്ടിടത്തിനെ ഘടനാപരമായി ബലപ്പെടുത്തുന്നതിന് ലിന്റലുകൾ അനിവാര്യങ്ങളാണ്. ലംബമായ രണ്ട് തൂണുകളും അതിനുമുകളിലെ ലിന്റലുമാണ് നിർമ്മിതികളുടെ അടിസ്ഥാനം എന്നുവേണമെങ്കിൽ പറയാം. വിവിധ നിർമ്മാണസാമഗ്രികൾ ലിന്റലുകളുടെ സൃഷ്ടിക്കായ് പ്രയോജനപ്പെടുത്തുന്നു. ഘടനാപരമായ് ലിന്റലിന്റെ നിർവചനം:കെട്ടിടത്തിന്റെ ഘടനയിൽ സാധാരണയായ് തിരശ്ചീനമായതും ലംബമായ രണ്ട് താങ്ങുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഘടകമാണ് ലിന്റെൽ.[1]
ഒരുപ്രവേശന കവാടത്തിനുമുകളിലായ് ഭാരം വഹിക്കുന്നതിനായ് നിർമ്മിച്ചിരിക്കുന്ന ഘടകം എന്നും ലിന്റലിനെ നിർവചിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ "Glossary of Medieval Art and Architecture - Lintel". University of Pittsburgh. Retrieved 2007-06-25.
- ↑ "lintel". Merriam Webster. Archived from the original on 2007-09-30. Retrieved 2007-06-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക
|