ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ വികസന കേന്ദ്രമാണ് ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ( LPSC ). [1] കേരളത്തിലെ തിരുവനന്തപുരം വലിയമലയിലും കർണാടകത്തിലെ ബെംഗലൂരുവിലുമായി രണ്ട് യൂണിറ്റുകൾ എൽപിഎസ്സി സജ്ജീകരിച്ചിരിയ്ക്കുന്നു.

ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ (LPSC)

तरल प्रणोदन प्रणाली केंद्र

ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ (LPSC) तरल प्रणोदन प्रणाली केंद्र
ഏജൻസി അവലോകനം
അധികാരപരിധി ബഹിരാകാശ വകുപ്പ്, ഭാരത സർക്കാർ
ആസ്ഥാനം തിരുവനന്തപുരം
മേധാവി/തലവൻ ഡോ. വി.നാരായണൻ, ഡയറക്ടർ
മാതൃ ഏജൻസി ISRO
വെബ്‌സൈറ്റ്
lpsc.gov.in

വിക്ഷേപണ വാഹനങ്ങൾക്ക് വേണ്ടിയുള്ള ദ്രാവക - ക്രയോജനിക് പ്രൊപൽഷൻ ഘട്ടങ്ങളും, ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കുമുള്ള അനുബന്ധ പ്രൊപൽഷൻ ഘട്ടങ്ങളും വികസിപ്പിയ്ക്കുക എന്നതാണ് എൽപിഎസ്സിയുടെ പ്രധാന പ്രവർത്തനം.

വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശവാഹനങ്ങൾക്കുമുള്ള ദ്രാവക പ്രാപ്പൽഷൻ ഘട്ടങ്ങൾ, ക്രയോജനിക് പ്രൊപ്പൽഷൻ ഘട്ടങ്ങൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് നടക്കുന്നു . പ്രീസിഷൻ ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ട്രാൻസ്ഡ്യൂസറുകളുടെ വികസനം, സാറ്റ്ലൈറ്റ് പ്രൊപൽഷൻ സംവിധാനങ്ങളുടെ സംയോജനം എന്നിവ ബാംഗ്ലൂരിൽ നടക്കുന്നു. അസംബ്ലിയും സംയോജനവും ഫ്ളൈറ്റ് ടെസ്റ്റ് അടക്കമുള്ള മറ്റ് പരിശോധനകളും നടക്കുന്നത് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐ.എസ്.ആർ.ഒ പ്രൊപൽഷൻ കോംപ്ലക്സിലാണ്.

ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജി.എസ്.എൽ.വി) യുടെ തദ്ദേശീയ ക്രയോജെനിക് അപ്പർ സ്റ്റേജ് എൽപിഎസ്സി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2007 ഓഗസ്റ്റ് 4 ന് ഐഎസ്ആർഒ ഇത് വിജയകരമായി പരീക്ഷിയ്കുകയും ചെയ്യ്തു.

ഡോ. വി നാരായണനാണ് എൽ.പി.എസ്.സി.യുടെ ഇപ്പോഴത്തെ ഡയറക്ടർ. [2]

എൽ.പി.എസ്.സി. തിരുവനന്തപുരം

തിരുത്തുക

ഈ യൂണിറ്റ് എൽപിസിസി ഹെഡ്ക്വാർട്ടറായി പ്രവർത്തിയ്ക്കുന്നു, കൂടാതെ വിക്ഷേപണ വാഹനങ്ങൾക്ക് വേണ്ടിയുള്ള ക്രയോജനിക് പ്രൊപ്പൽഷന്റെ ഗവേഷണവും വികസനവും ഇവിടെ നടക്കുന്നു. വിക്ഷേപണ വാഹനങ്ങൾ, സ്പേസ്ക്രാഫ്റ്റ്സ് എന്നിവയ്ക്ക് എൻജിൻ, ഘട്ടം, അനുബന്ധ നിയന്ത്രണ സംവിധാനങ്ങൾ, ഘടകങ്ങൾ എന്നിവ ഈ യൂണീറ്റിൽ നിന്നു നൽകപ്പെടുന്നു. [3] [4]

വലിയമലയിലെ പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്: [3]

  • വിക്ഷേപണ വാഹനങ്ങൾക്കും ബഹിരാകാശ വാഹനങ്ങൾക്കും വേണ്ടിയുള്ള ക്രയോജനിക് പ്രൊപൽഷൻ സംവിധാനങ്ങളുടെ ഗവേഷണവും വികസനവും.
  • സിസ്റ്റം രൂപകൽപ്പനയും ആർട്ടിടെക്ചെറും.
  • സിസ്റ്റം പ്രോജക്ടുകളുടെ മാനേജ്മെന്റ്.
  • ക്രയോജനിക് എൻജിനും ഘടനാപരമായ സംവിധാനങ്ങളും കൈകാര്യം ചെയ്യുക.
  • വിക്ഷേപണ വാഹനങ്ങളുടെ പ്രൊപൽഷൻ കണ്ട്രോൾ സിസ്റ്റം പാക്കേജുകളും ഘടകങ്ങളും സംയോജിപ്പിക്കൽ.

എൽ.പി.എസ്.സി ബാംഗ്ലൂർ

തിരുത്തുക

ഇസ്രോയുടെ ഉപഗ്രഹ പ്രോഗ്രാമുകളുടെ പ്രൊപ്പൽഷൻ ആവശ്യകതയ്ക്കാണ് ഈ യൂണിറ്റ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് പുറമെ തദ്ദേശീയ സെൻസറുകളുടെയും ട്രാൻസ്ഡ്യൂസറകളുടേയും വികസനവും ഇവിടെ നടക്കുന്നു. [4]

ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ഇവയാണ്: [3]

  • മോണോപ്രൊപലന്റ് ത്രസ്റ്ററുകളുടേയും ഘടകങ്ങളുടേയും രൂപകൽപ്പനയും നിർമ്മാണവും.
  • ബഹിരാകാശ പേടക സങ്കേതങ്ങളുടെ സംയോജനം.
  • ട്രാൻഡ്യൂസറുകളുടെ വികസനവും ഉത്പാദനവും.
  • വ്യവസായശാലകളിൽ വിക്ഷേപണ വാട്ടർ സ്റ്റേജ് ടാങ്കുകളും ഘടനകളും കൈകാര്യം ചെയ്യുക.

ഐ പി ആർ സി മഹേന്ദ്രഗിരി

തിരുത്തുക

2014 ഫെബ്രുവരി 1-ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഇസ്രോ) പ്രൊപ്പൽഷൻ കോംപ്ലക്സ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ഇസ്രോയ്ക്ക് കീഴിൽ സ്വയംഭരണ വകുപ്പായി മാറുകയും ചെയ്യ്തു. മഹേന്ദ്രഗിരി യൂണിറ്റ് നേരത്തെ വലിയമലയിലെ എൽപിഎസ്സിയുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. [5]

ഇവിടെ നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയാണ്: [3]

  • ദ്രാവക എൻജിനുകളുടെയും ഘട്ടങ്ങളുടെയും അസംബ്ലിയും സംയോജനവും.
  • ദ്രാവക എഞ്ചിനുകളുടെയും ഘട്ടങ്ങളുടെയും പരിശോധന
  • ഉയർന്ന നിലയിലുള്ള എൻജിനുകൾക്ക് ഉയർന്ന ഉയരമുള്ള ടെസ്റ്റ് സൌകര്യങ്ങൾ
  • പ്രൊപ്പല്ലന്റ് സ്റ്റോറേജ് സൗകര്യങ്ങൾ

ഇതും കാണുക

തിരുത്തുക
  1. Correspondent, Special (July 2, 2014). "New Directors at ISRO centres". The Hindu. Retrieved 2 July 2014. {{cite news}}: |last= has generic name (help)
  2. 3.0 3.1 3.2 3.3 "Home-History Liquid Propulsion Systems Centre". Archived from the original on 27 January 2014. Retrieved 5 February 2014.
  3. 4.0 4.1 "ISRO Centres-Liquid Propulsion Systems Centre". Archived from the original on 27 September 2013. Retrieved 5 February 2014.
  4. "Isro's Mahendragiri centre elevated, gets more powers". Retrieved 3 February 2014.