ലിംപോപോ നദി

ആഫ്രിക്കയിലെ നദി

ലിംപോപോ നദി മദ്ധ്യ തെക്കൻ ആഫ്രിക്കയിൽനിന്നുത്ഭവിച്ച് കിഴക്കു ദിക്കിലേയ്ക്കൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കുന്നു. യഥാർത്ഥ സെപെഡി നാമമായ "diphororo tša meetse" എന്നതിൻറെ പരിഷ്കരിക്കരിച്ച രൂപമായ ലിംപോപോ എന്ന പദത്തിനർത്ഥം ശക്തമായ വെള്ളച്ചാട്ടങ്ങൾ എന്നാണ്. ഏകദേശം 1,750 കിലോമീറ്റർ (1,087 മൈൽ) നീളമുള്ള ഈ നദി, 415,000 ചതുരശ്ര കിലോമീറ്റർ (160,200 ചതുരശ്ര മൈൽ) വലിപ്പത്തിലുള്ള നീർത്തടമേഖല സൃഷ്ടിക്കുന്നു. ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ നദിയാണ് ലിമ്പോപോ. സാംബസി നദി കഴിഞ്ഞാൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പതിക്കുന്ന ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ നദിയാണ് ലിംപോപോ.

ലിംപോപോ നദി
Vhembe
River
Limpopo River in Mozambique
രാജ്യങ്ങൾ South Africa, Botswana, Zimbabwe, Mozambique
Source confluence Marico and Crocodile
 - സ്ഥാനം Botswana/South Africa border
 - ഉയരം 872 മീ (2,861 അടി)
അഴിമുഖം Indian Ocean
 - സ്ഥാനം Gaza Province, Mozambique
നീളം 1,750 കി.മീ (1,087 മൈ)
നദീതടം 415,000 കി.m2 (160,232 ച മൈ)
Discharge
 - ശരാശരി 170 m3/s (6,003 cu ft/s)
Course and watershed of the Limpopo River
The Limpopo river as seen from Crook's Corner in the Kruger National Park. Straight ahead of the river is Mozambique. Across the river is Zimbabwe.

ഈ നദി ആദ്യമായി കാണുന്ന യൂറോപ്യൻ വംശജൻ വാസ്കോ ഡ ഗാമയായിരുന്നു. അദ്ദേഹം 1498-ൽ ഈ നദിയുടെ അഴിമുഖത്തു നങ്കൂരമുടുകയും എസ്പിരിറ്റു സാൻറോ നദി എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഈ നദിയുടെ താഴ്ഭാഗത്തേയ്ക്കുള്ള പ്രവാഹത്തിൽ പര്യവേക്ഷണം നടത്തിയത് 1868-69 കാലത്ത് സെൻറ് വിൻസൻറ് വിറ്റ്ഷെഡ് എർസ്കൈനും ക്യാപ്റ്റൻ ജെ.എഫ്. എൽട്ടനും ആയിരുന്നു. 1870 ൽ അവർ ഈ നദിയുടെ മദ്ധ്യഭാഗംവരെ സഞ്ചരിച്ചിരുന്നു.

നദിയുടെ ഒഴുക്ക്

ലിംപോപോ നദി ഒരു വലിയ വക്രരേഖയിലാണ് ഒഴുകുന്നത്. ആദ്യം വളഞ്ഞുപുളഞ്ഞ് വടക്കോട്ടും പിന്നീട് വടക്കു കിഴക്കോട്ടും അതിനുശേഷം കിഴക്കോട്ടു തിരിയുകയും അവസാനമായി തെക്ക് കിഴക്കേ ദിക്കിലേയ്ക്കു തിരിക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയെ ബോട്‍സ്വാനയിൽനിന്ന് തെക്കുകിഴക്കായും വടക്കുപടിഞ്ഞാറായും വേർതിരിക്കുകയും സിംബാബ്‍വെയെ വടക്കുനിന്നും വേർതിരിക്കുന്ന ഏകദേശം 640 കിലോമീറ്ററോളം (398 മൈൽ) നീളത്തിലുള്ള ഒരു അതിർത്തിയായും ഈ നദി നിലനിൽക്കുന്നു. ഈ നദിയുടെ രണ്ടു പോഷകനദികളായ മാരിക്കോ നദിയും ക്രൊക്കഡയിൽ നദിയും സംഗമിക്കുന്നിടത്തുവച്ചാണ് ഇത് ലിംപോപോ നദിയെന്ന പേരിലറിയപ്പെടുന്നത്.

ദക്ഷിണായന രേഖ രണ്ടു തവണ ലിംപോപോ നദിയെ മുറിച്ച് കടക്കുന്നു.

"https://ml.wikipedia.org/w/index.php?title=ലിംപോപോ_നദി&oldid=3441118" എന്ന താളിൽനിന്ന് ശേഖരിച്ചത്