ലാറ്റിനമേരിക്കൻ നാടോടിക്കഥകളിൽ, ലാ ലൊറോന (സ്പാനിഷ് ഉച്ചാരണം: [la ʝoˈɾona]; "വിലപിക്കുന്ന സ്ത്രീ" അല്ലെങ്കിൽ "നിലവിളിക്കുന്നവൾ") മുങ്ങിമരിച്ച തന്റെ കുട്ടികളെയോർത്ത് വിലപിച്ചുകൊണ്ട് നദീതട പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന ഒരു പ്രേതമാണ്.[1]

മെക്സിക്കോയിലെ സോചിമിൽകോയിലെ ലാ ലോറോണ ദ്വീപിൽ സ്ഥാപിച്ചിരിക്കുന്ന ലാലൊറോനയുടെ പ്രതിമ (2015).

ഈ ഐതിഹാസിക കഥാപാത്രത്തിന് വൈവിധ്യമാർന്ന വിശദാംശങ്ങളും പതിപ്പുകളും ഉണ്ട്. ഇതിന്റെ ഒരു സാധാരണ പതിപ്പിൽ, സമ്പന്നനായ ഒരു മേച്ചിൽക്കള ഉടമയെ വിവാഹം കഴിക്കുന്ന മരിയ എന്ന സുന്ദരിയായ ഒരു യുവതിയ്ക്ക് അയാളിൽ രണ്ട് കുട്ടികളുണ്ടാകുന്നു. ഒരു ദിവസം, മരിയ തന്റെ ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കാണുകയും അനിയന്ത്രിതമായ ദേഷ്യത്തിൽ അവൾ തന്റെ മക്കളെ ഒരു നദിയിൽ മുക്കിക്കൊല്ലുകയും എന്നാൽ ഉടനടി ഖേദിക്കുകയും ചെയ്യുന്നു. അവരെ രക്ഷിക്കാനാവാതിരുന്ന അവൾ കുറ്റബോധത്താൽ അവൾ സ്വയം മുങ്ങിമരിക്കുന്നുവെങ്കിലും തന്റെ മക്കളില്ലാതെ മരണാനന്തര ജീവിതത്തിൽ പ്രവേശിക്കാൻ അവൾക്ക് കഴിയുന്നില്ല.[2] കഥയുടെ മറ്റൊരു പതിപ്പിൽ, നിയമവിരുദ്ധമായി ജനിച്ച തന്റെ കുട്ടികളെ പിതാവ് അയാളുടെ ഭാര്യയോടൊപ്പം വളർത്താൻ കൊണ്ടുപോകുന്നതിനെ പ്രതിരോധിക്കുവാൻ അവൾ അവരെ നദിയിൽ മുക്കിക്കൊല്ലുന്നു. ലാ ലോറോണ കെട്ടുകഥയുടെ വൈജാത്യമാർന്ന പ്രമേയങ്ങളിൽ വെളുത്ത വസ്ത്രങ്ങൾ, അർദ്ധ രാത്രിയിലെ വിലാപം, ജലവുമായുള്ള ബന്ധം എന്നിവയും ഉൾപ്പെടുന്നു.[3]

ലാ ലൊറോണയെന്ന ഇതിഹാസം മെക്സിക്കോ, മധ്യ, തെക്കേ അമേരിക്ക എന്നിവയുൾപ്പെടെ ഹിസ്പാനിക് അമേരിക്കയിലുടനീളം പരമ്പരാഗതമായി പറയപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

  1. Christine Delsol (9 October 2012). "Mexico's legend of La Llorona continues to terrify". sfgate.com. Retrieved 7 October 2020.
  2. Christine Delsol (9 October 2012). "Mexico's legend of La Llorona continues to terrify". sfgate.com. Retrieved 7 October 2020.
  3. Carbonell, Ana María (1999). "From Llorona to Gritona: Coatlicue in Feminist Tales by Viramontes and Cisneros" (PDF). MELUS. 24 (2): 53–74. doi:10.2307/467699. JSTOR 467699.
"https://ml.wikipedia.org/w/index.php?title=ലാ_ലൊറോന&oldid=3805365" എന്ന താളിൽനിന്ന് ശേഖരിച്ചത്