ലാ പ്ലാറ്റായിലെ യുദ്ധം
1958 ജൂലൈ 11 മുതൽ ജൂലൈ 21 വരെ ക്യൂബയിലെ ലാ പ്ലാറ്റയിൽ 26ജൂലൈ മൂവ്മെന്റും, ബാറ്റിസ്റ്റയുടെ സേനയും തമ്മിൽ നടന്ന യുദ്ധമാണിത്. ക്യൂബയിലെ ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ 26ജൂലൈ മൂവ്മെന്റ് എന്ന സംഘടനയിലെ അംഗങ്ങൾ ഗ്രന്മ എന്ന പായ്ക്കപ്പലിൽ ക്യൂബയിൽ വന്നിറങ്ങി. ഈ മുന്നേറ്റം നേരത്തേ അറിഞ്ഞ ബാറ്റിസ്റ്റയുടെ സൈന്യാധിപൻ മേജർ കാന്റില്ലോ, വിമതർക്കു നേരെ കടുത്ത ആക്രമണം തന്നെ തുടങ്ങി വെച്ചു. വിമതസേനാംഗങ്ങൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള സിയറ മിസ്ത്ര മലനിരകൾ കേന്ദ്രീകരിച്ചായിരുന്നു, ആക്രമണം.
ലാ പ്ലാറ്റായിലെ യുദ്ധം | |||||||
---|---|---|---|---|---|---|---|
ക്യൂബൻ വിപ്ലവം ഭാഗം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ബാറ്റിസ്റ്റ ഭരണകൂടം | 26ജൂലൈ മൂവ്മെന്റ് | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ജനറൽ കാന്റിലോ മേജർ ജോസ് ക്യുവേഡോ | ഫിദൽ കാസ്ട്രോ |
ദീർഘമായ യാത്ര കഴിഞ്ഞ് ക്ഷീണിച്ചിരുന്ന സേനാംഗങ്ങൾക്കു നേരെയായിരുന്നു ഈ സൈനിക നീക്കം. 26ജൂലൈ മൂവ്മെന്റും ശക്തമായി തന്നെ ബാറ്റിസ്റ്റയുടെ സേനയെ നേരിട്ടു. അതിശക്തമായ യുദ്ധത്തിനൊടുവിൽ വിജയം 26ജൂലൈ മൂവ്മെന്റിനൊപ്പമായിരുന്നു. ബാറ്റിസ്റ്റയുടെ സൈന്യം വിമതർക്കു മുന്നിൽ അടിയറവു പറഞ്ഞു.
പശ്ചാത്തലം
തിരുത്തുക26ജൂലൈ മൂവ്മെന്റിന്റെ താവളമായ സിയറ മിസ്ത്ര മലനിരകളെ നേരിട്ട് ആക്രമിക്കാനായിരുന്നു ജനറൽ കാന്റില്ലോയുടെ പദ്ധതി. ഈ മലനിരകളിൽ നേരത്തെ നടത്തിയ ആക്രമണങ്ങളിൽ ബാറ്റിസ്റ്റ പട്ടാളത്തിനായിരുന്നു പരാജയം നേരിട്ടിരുന്നത്. മലനിരകളിൽ യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിക്കാത്ത പട്ടാളക്കാരായിരുന്നു ഈ യുദ്ധത്തിൽ പങ്കെടുത്തത്. കൂടാതെ പ്രാദേശീകമായി ജനങ്ങളിൽ നിന്നുമുള്ള പിന്തുണയും ഫിദലിന്റെ സേനക്കായിരുന്നു. പട്ടാളക്കാരുടെ ആക്രമണങ്ങൾ നേരത്തേ തന്നെ അറിയാനും, അതിനെ തടുക്കാനും അതുകൊണ്ടു തന്നെ ഫിദലിന് കഴിഞ്ഞിരുന്നു.
കാന്റിലോയുടെ പുതിയ തന്ത്രം, സിയറ മിസ്ത്ര മലനിരകളെ ആകാശമാർഗ്ഗേണ ആക്രമിക്കുക എന്നതായിരുന്നു. 18ആം ആർമി ബറ്റാലിയനേയാണ് കാന്റിലോ ഇതിനു വേണ്ടി ചുമതലപ്പെടുത്തിയത്. 18ആം ബറ്റാലിയൻ യുദ്ധം തുടങ്ങുമ്പോൾ, ക്യൂബൻ 17ആം ബറ്റാലിയൻ വടക്കു ദിശയിൽ നിന്നും മലനിരകളുടെ ആക്രമണത്തിൽ പങ്കുചേരും ഇതായിരുന്നു പദ്ധതി.
യുദ്ധം
തിരുത്തുക1958 ജൂലൈ 11 നാണ് ക്യൂബൻ 18ആം ബറ്റാലിയൻ ആക്രമണം തുടങ്ങിയത്. 500 പൗണ്ട് ഭാരവും, മാരപ്രഹരശേഷിയുള്ളതുമായ ബോംബുകളാണ് ക്യൂബൻ സൈന്യം ഉപയോഗിച്ചിരുന്നത്. കൂടാതെ നാപാം ബോംബുകളുമുണ്ടായിരുന്നു.[1] 26ജൂലൈ മൂവ്മെന്റും പ്രതിരോധ നടപടികൾ തുടങ്ങി. ക്യൂബൻ പട്ടാളം പ്രതീക്ഷിച്ചിരുന്നതിൽ നിന്നും വിരുദ്ധമായി മലനിരകളുടെ എല്ലാ ഭാഗത്തുനിന്നും ആണ് അവർ ആക്രമിക്കപ്പെട്ടത്. അപ്രതീക്ഷിതമായ ഈ മുന്നേറ്റത്തിൽ നിന്നും രക്ഷനേടാനായി കുഴികൾ കുത്തി അതിൽ ഒളിച്ചിരുന്നു സഹായം അഭ്യർത്ഥിക്കാനേ അവർക്കു കഴിഞ്ഞുള്ളു. കരുതൽ സേനയായി നിറുത്തിയിരുന്ന 200 ഓളം പട്ടാളക്കാരോട് ഫിദലിന്റെ സൈന്യത്തെ പിന്നിൽ നിന്നും ആക്രമിക്കാൻ കാന്റില്ലോ ഉത്തരവിട്ടു. എന്നാൽ ഈ സേനയും ക്യൂബൻ 18ആം ബറ്റാലിയനു പിന്നിലായി നിലത്തിറങ്ങാനേ കഴിഞ്ഞുള്ളു. ഫലത്തിൽ പുതിയ 200 പട്ടാളക്കാർക്കും 26ജൂലൈ മൂവ്മെന്റിന്റെ സൈന്യത്തിനെതിരേ ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല. നിഷ്ഫലമായ ഒരു ശ്രമമായിരുന്നു അത്. പിന്നീടുണ്ടായേക്കാവുന്ന എല്ലാ മുന്നേറ്റങ്ങളും പ്രതിരോധിക്കാൻ ഫിദലിന്റെ സേന തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. പട്ടാളം മുന്നേറാൻ സാദ്ധ്യതയുള്ള എല്ലാ വഴികളിലും അവർ മൈനുകൾ വിതച്ചു, ഗതാഗത സൗകര്യങ്ങൾ താറുമാറാക്കി.[2]
അവലംബം
തിരുത്തുക- ↑ "ബാറ്റിൽ ഓഫ് ജിഗ്വ". ഹിസ്റ്ററി ഓഫ് ക്യൂബ. Archived from the original on 2013-11-18. Retrieved 2013-11-18.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ റിച്ചാർഡ്, ഹാനി. സെലിയ സാഞ്ചെസ്, ദ ലെജൻഡ് ഓഫ് ക്യൂബാസ് റെവല്യൂഷണറി ഹാർട്ട്. അൾഗോര പബ്ലിഷിംഗ്. p. 80-82. ISBN 978-0875863962.