മധ്യഭാരതത്തിലെ ഗോണ്ഡ്വാന പ്രദേശത്ത് ജനിച്ച ആദിവാസി നേതാവും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു ലാൽ ശ്യാം ഷാ (1919-1988 മാർച്ച്). ഗോത്രവർഗ്ഗകുടുംബത്തിൽ ജനിച്ച ലാൽ ആദിവാസികളുടെ ചരിത്രത്തിനും സംസ്ക്കാരത്തിനും ആദരവ് ലഭിക്കണമെന്ന ആവശ്യം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു. 1962ൽ ചന്ദായിൽ (ഇപ്പോഴത്തെ ചന്ദ്രാപുർ) നിന്നും ലോകസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷത്തോളം തടവിലായിരുന്ന ശ്യാം ജയിൽമോചനത്തിനു ശേഷം ജങ്കൽ ബച്ചാവോ മാനവ് ബച്ചാവോ എന്ന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു.[1] ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസിഗോത്രപ്രദേശങ്ങളെ ഒന്നിപ്പിച്ച് ഒരു രാഷ്ട്രീയഭൂപ്രദേശം രൂപീകരിക്കുവാൻ ലാൽ ശ്രമിക്കുകയുണ്ടായി.[2]

പുസ്തകം

തിരുത്തുക

സുദീപ് താക്കൂർ ലാൽ ശ്യാം ഷായെക്കുറിച്ചെഴുതിയ ജീവചരിത്ര ഗന്ഥമാണ് ലാൽ ശ്യാം ഷാ

  1. http://www.justicenews.co.in/a-shining-legacy/
  2. http://www.downtoearth.org.in/news/why-demand-for-gondwana-state-continues-to-be-scuttled-46694. {{cite book}}: External link in |title= (help)
"https://ml.wikipedia.org/w/index.php?title=ലാൽ_ശ്യാം_ഷാ&oldid=3085204" എന്ന താളിൽനിന്ന് ശേഖരിച്ചത്