ലാർജ് മൗണ്ടൻ ലാൻഡ്സ്കേപ്പ്
ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച ഒരു വലിയ എണ്ണച്ചായാചിത്രമാണ് ലാർജ് മൗണ്ടൻ ലാൻഡ്സ്കേപ്പ്. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ പെയിന്റിംഗ് പൂർത്തികരിക്കപ്പെട്ടു. ഈ ചിത്രം നിലവിൽ വിയന്നയിലെ ലിച്ചെൻസ്റ്റീൻ മ്യൂസിയത്തിന്റെ സ്വകാര്യ ശേഖരത്തിന്റെ ഭാഗമാണ്.[1][2]
ലാർജ് മൗണ്ടൻ ലാൻഡ്സ്കേപ്പ് | |
---|---|
കലാകാരൻ | ജൂസ് ഡി. മോമ്പർ |
വർഷം | c. 1620 |
Catalogue | GE730 |
Medium | Oil on canvas |
അളവുകൾ | 226 cm × 327 cm (88+9⁄7 in × 128.7 in) |
സ്ഥാനം | Liechtenstein Museum, വിയന്ന |
ചിതരചന
തിരുത്തുകലാർജ് മൗണ്ടൻ ലാൻഡ്സ്കേപ്പ് 17 -ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരുപക്ഷേ 1620 -കളിൽ വരച്ചിരിക്കാം എന്നാണ് അനുമാനിക്കപ്പെടൂന്നത്. ചിലർ പറയുന്നത് അനുസരിച്ച് 1620 കളിൽ മോമ്പർ പ്രത്യേകിച്ചും സജീവമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം തന്റെ ശേഖരം വിപുലീകരിച്ചു.[2] മോമ്പറിന്റെ മിക്ക ചിത്രങ്ങളും പർവതപ്രദേശമായ ഭൂപ്രകൃതിയും 17-ആം നൂറ്റാണ്ടിലെ മറ്റ് ഭൂപ്രകൃതികളേക്കാൾ ലാൻഡ്സ്കേപ്പ് പെയിന്റിംഗിനെക്കുറിച്ചുള്ള കൂടുതൽ ഭാവനാപരമായ സമീപനവും പ്രദർശിപ്പിക്കുന്നു. [2][3]
കാഴ്ചക്ക് മേൽക്കൈ ലഭിക്കുന്ന ഒരു സ്ഥാനത്തു നിന്നാണ് നാം ചിത്രത്തെ കാണുന്നത്.. മുൻവശത്ത്, ഒരു കൂട്ടം കുതിരക്കാരും കാൽനടയാത്രക്കാരും ഒരു പാറയുടെ തണലിൽ വിശ്രമിക്കുന്നു. വഴിയിൽ, ചില ആളുകൾ വരുകയും ചിലർ പോകുകയും ചെയ്യുന്നു. ഇരുവശവും കാടുപിടിച്ച, കുത്തനെയുള്ള പാറക്കെട്ടുകളുള്ള ഒരു നടത്താരയിലൂടെ അവർ സഞ്ചരിക്കുന്നു. വളഞ്ഞുപുളഞ്ഞ പാതയിലൂടെ സഞ്ചരിക്കുന്ന ആളുകൾ പശ്ചാത്തലത്തിലേക്ക് ചേരുന്നത് ചിതത്തിന് ഒരു ദിശാബോധം നൽകുന്നു. [2]
മലയുമായി താരതമ്യം ചെയ്യുമ്പോൾ ആൾക്കൂട്ടങ്ങളുടേ സ്റ്റഫാഷ് വളരെ ചെറുതാണ്. വലതുവശത്ത് പാറകൾ ഒരു മലയായിത്തീരുന്നതു കാണാം. സ്റ്റഫാഷും വലിയ കൊടുമുടികളും തമ്മിലുള്ള വൈരുദ്ധ്യം മനുഷ്യന്റെ മേൽ പ്രകൃതിക്കുള്ള ആധിപത്യം വെളിവാക്കുന്നു. എന്നിരുന്നാലും മോമ്പറിന്റെ മറ്റെല്ലാ ചിത്രങ്ങളുടേയും പോലെ ഇതിലെ പ്രകൃതിയും കലാകാരന്റെ ഭാവനാവിലാസങ്ങളാണ്. അനുപാതങ്ങൾക്കും ഭൂഘടനയ്ക്കും ഇവിടെ പ്രസക്തിയില്ല. ഡി മോമ്പറിന്റെയും കൂട്ടരുടേയും ശൈലി പേറുന്ന ചിത്രം ഭാവനാപൂർണ്ണമായാ വരച്ചുകാട്ടലായി പരിണമിക്കുന്നു. [2]
അവലംബം
തിരുത്തുക- ↑ "Large Mountain Landscape". Web Gallery of Art. Retrieved 25 September 2020.
- ↑ 2.0 2.1 2.2 2.3 2.4 "Large Mountain Landscape". Liechtenstein Museum. Retrieved 25 September 2020.
- ↑ "Landscape Painting in the Netherlands". Metropolitan Museum of Art. Retrieved 22 September 2020.