ലാഹൗൾ ആൻറ് സ്പിതി ജില്ല

ഹിമാചല്‍ പ്രദേശിലെ ജില്ല

ലാഹൗൾ ആൻറ് സ്പിതി ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ലാഹൗൾ (തിബറ്റൻ: གར་ཞ་വൈൽ: gar zha), സ്പിതി ((തിബറ്റൻ: སྤི་ཏི་വൈൽ: spi ti; or തിബറ്റൻ: སྤྱི་ཏིവൈൽ: spyi ti) എന്നിങ്ങനെ മുമ്പ് വേറിട്ട് നിലനിന്നിരുന്ന രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന ജില്ലയാണ്. ലാഹൗളിലെ കൈലാങ്ങാണ് ഇപ്പോഴത്തെ ഭരണകേന്ദ്രം. രണ്ട് ജില്ലകളും ലയിക്കുന്നതിന് മുമ്പുള്ള കാലത്ത്, കർദാങ് ലാഹൗളിന്റെ തലസ്ഥാനവും ധങ്കർ സ്പിതിയുടെ തലസ്ഥാനവുമായിരുന്നു. 1960-ൽ രൂപീകൃതമായ ഈ ജില്ല, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ നാലാമത്തെ ജില്ലയാണ്.[1] 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയാണിത്.

ലാഹൗൾ ആൻറ് സ്പിതി ജില്ല
Bhaga valley in Lahaul (top); Spiti valley near Losar (bottom)
Location in Himachal Pradesh
Location in Himachal Pradesh
Map
Lahaul and Spiti district
Coordinates (കൈലാങ്): 32°30′N 77°36′E / 32.500°N 77.600°E / 32.500; 77.600
Country ഇന്ത്യ
സംസ്ഥാനം ഹിമാചൽ പ്രദേശ്
HeadquartersKeylong
ഭരണസമ്പ്രദായം
 • Vidhan Sabha constituencies01
വിസ്തീർണ്ണം
 • Total13,833 ച.കി.മീ.(5,341 ച മൈ)
ജനസംഖ്യ
 (2011)
 • Total31,564
 • ജനസാന്ദ്രത2.3/ച.കി.മീ.(5.9/ച മൈ)
 • നഗരപ്രദേശം
None
Demographics
 • Literacy86.97% (male), 66.5% (female)
 • Sex ratio916
സമയമേഖലUTC+05:30 (IST)
വാഹന റെജിസ്ട്രേഷൻHP-41, HP-42, HP-43
Major highwaysone (Manali-Leh National Highway)
Average annual precipitationScanty rainfall
വെബ്സൈറ്റ്https://hplahaulspiti.gov.in

ഭൂമിശാസ്ത്രം

തിരുത്തുക

ഭൂമിശാസ്ത്രപരമായി ഹിമാലയത്തിലും ടിബറ്റൻ പീഠഭൂമിയിലുമായി സ്ഥിതിചെയ്യുന്ന ലാഹൗൾ ആൻറ് സ്പിതി ജില്ല റോഹ്താങ് ചുരത്തിലൂടെ മനാലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലാഹൗളിൽ നിന്ന് സ്പിതി താഴ്‌വരയിലേക്കുള്ള പ്രവേശന പാതയാണ് കുൻസും ലാ അല്ലെങ്കിൽ കുൻസും പാസ് (4,551 മീറ്റർ (14,931 അടി) ഉയരം)). ചന്ദ്ര താലിൽ നിന്ന് 21 കിലോമീറ്റർ (13 മൈൽ) അകലെയാണിത്. തെക്കുവശത്ത് സ്പിതി സുംഡോയിലെ ടാബോയിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ (15 മൈൽ) ദൂരത്തിൽ അവസാനിക്കുകയും ഇവിടെനിന്നുള്ള പാത കിന്നൗറിൽ പ്രവേശിച്ച് ദേശീയ പാത 5-ൽ ലയിക്കുകയും ചെയ്യുന്നു.

4,270 മീറ്റർ (14,010 അടി) ശരാശരി ഉയരമുള്ള സ്പിതി ഒരു വന്ധ്യമായ പ്രദേശവും കടക്കാൻ പ്രയാസമുള്ളതുമാണ്. ഉയർന്ന പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശത്ത്, സ്പിതി നദി തെക്കുകിഴക്കുള്ള ഒരു മലയിടുക്കിൽ നിന്ന് സത്‌ലജ് നദിയുമായി ചേരുന്നു. ശരാശരി വാർഷിക മഴ 170 മില്ലിമീറ്റർ (6.7 ഇഞ്ച്) മാത്രമുള്ള ഒരു സാധാരണ പർവത മരുഭൂമിയാണ് ഇത്. ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ നഗാരി പ്രിഫെക്ചറുമായി ജില്ലയ്ക്ക് അടുത്ത സാംസ്കാരിക ബന്ധമുണ്ട്.

  1. "District Census Handbook: Lahaul and Spiti" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
"https://ml.wikipedia.org/w/index.php?title=ലാഹൗൾ_ആൻറ്_സ്പിതി_ജില്ല&oldid=3984974" എന്ന താളിൽനിന്ന് ശേഖരിച്ചത്