ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ അംഗങ്ങളായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ഇത് ലാഹോർ വിചാരണ എന്നും അറിയപ്പെടുന്നു. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8-ന് ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ചെന്ന് 'വിപ്ലവം ജയിക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു. ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ ഭരണാധികാരികളെ അറിയിക്കുവാനുള്ള ശ്രമമായിരുന്നു ഇത്.[1] ബോംബെറിഞ്ഞതിനു ശേഷം ലഘുലേഖയും വിതരണം ചെയ്തു. എളുപ്പം രക്ഷപ്പെടാനുള്ള അവസരമുണ്ടായിട്ടും വിപ്ലവകാരികൾ അറസ്റ്റിനു വഴങ്ങുകയാണുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ടു നടന്ന വിചാരണയ്ക്കു ശേഷം 1931 മാർച്ച് 23-ന് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. മാർച്ച് 24-നു നടത്താനിരുന്ന വധശിക്ഷ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഒരു ദിവസം മുമ്പു തന്നെ നടപ്പാക്കുകയായിരുന്നു.[2][3]

  1. "അധ്യായം - 6 ഇന്ത്യൻ ദേശീയ പ്രസ്ഥാനം". സാമൂഹ്യശാസ്ത്രം പാഠപുസ്തകം. വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ. 2011. p. 82.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-09. Retrieved 2013-04-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-17. Retrieved 2013-04-16.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാഹോർ_ഗൂഢാലോചനക്കേസ്&oldid=3921835" എന്ന താളിൽനിന്ന് ശേഖരിച്ചത്