ഇങ്ക്വിലാബ് സിന്ദാബാദ്
ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമരങ്ങളിലും വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ് ( Inquilab Zindabad, (Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِنده باد (Urdu) ). വിപ്ലവം നീണാൾ വാഴട്ടെ (Long Live the Revolution) എന്നാണ് ഇതിന്റെ അർഥം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. 1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.[1][2][3]ഇതിനു ശേഷമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രശസ്തമായത്.
ഇങ്ക്വിലാബ് സിന്ദാബാദ് എന്ന വാക്ക് ഉർദു ഭാഷയിൽ നിന്നും രൂപം കൊണ്ടതാണ്.[4]
അവലംബം
തിരുത്തുക- ↑ Bhattacherje, S. B. (2009). Encyclopaedia of Indian Events & Dates. Sterling Publishers. p. A172. ISBN 9788120740747.
- ↑ Bhatnagar, O.P. (2007). Indian Political Novel in English. Delhi: Saruk and Sons. p. 42. ISBN 9788176257992.
- ↑ "ഇങ്ക്വിലാബ് സിന്ദാബാദ്, മാതൃഭൂമി ലേഖനം". Archived from the original on 2015-08-15. Retrieved 2015-07-29.
- ↑ "Raj:The essence of Telangana". timesofindia.indiatimes.com. October 7, 2011. Retrieved October 8, 2011.