ലാഹിജാൻ ( പേർഷ്യൻ: لاهیجان, ഗിലാക്കി ഭാഷയിൽ Lāyjon എന്നും അറിയപ്പെടുന്നു)[2] ഇറാനിലെ ഗിലാൻ പ്രവിശ്യയിലെ ലാഹിജാൻ കൗണ്ടിയുടെ തലസ്ഥാനവും കാസ്പിയൻ കടലിനടുത്തുള്ള ഒരു നഗരവുമാണ്. 2016 ലെ കനേഷുമാരി പ്രകാരം, 58,378 കുടുംബങ്ങളിലായി 167,544 ആണ് ഈ നഗരത്തിലെ ജനസംഖ്യ.[3]

ലാഹിജാൻ

Lāhijān
City
നാഷണൽ ടീ മ്യൂസിയം, ലഹിജൻ കൃത്രിമ തടാകത്തിന്റെ ദൃശ്യം ഷെയ്താൻ കോയുടെ മുകളിൽ നിന്ന് (സാത്താന്റെ കുന്ന്), സഹേദ് ഗിലാനി ശവകുടീരം, ലഹിയാജൻ ബ്രിക്ക് ബ്രിഡ്ജ്
Location in Gilan Province and the Lahijan County
Location in Gilan Province and the Lahijan County
ലാഹിജാൻ is located in Iran
ലാഹിജാൻ
ലാഹിജാൻ
Location in Iran
Coordinates: 37°12′26″N 50°00′14″E / 37.20722°N 50.00389°E / 37.20722; 50.00389
CountryIran
ProvinceGilan
CountyLahijan
BakhshCentral
വിസ്തീർണ്ണം
 • City1,428 ച.കി.മീ.(551 ച മൈ)
ഉയരം
4 മീ(13 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
167,544[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്+98-13 . . .
സഹെദ് ഗിലാനിയുടെ ദേവാലയം.

പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യയുടെ ഒരു സങ്കലനമാണ് ലഹിജാൻ നഗരം. ഇറാനിയൻ-യൂറോപ്യൻ നഗര ഘടനയുള്ള ഈ നഗരം അൽബോർസ് മലനിരകളുടെ വടക്കൻ ചരിവിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ സംസ്കാരവും അനുകൂലമായ കാലാവസ്ഥയും ലാഹിജാനെ വടക്കൻ ഇറാനിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. സെപിഡ്/സെഫീഡ്-റഡ് (വൈറ്റ് റിവർ) ഉൾപ്പെടെ ഗിലാനിലെ വലിയ നദികൾ അവശേഷിക്കുന്ന എക്കൽ അവശിഷ്ടങ്ങൾക്കുമേലാണ് നഗരം അടിസ്ഥാനപരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായി, പ്രമുഖ ഭരണാധികാരികളുടെ കാലത്ത് ഈ നഗരം കിഴക്കൻ ഗിലാനിലെ ഒരു പ്രധാന വ്യാപാര കേന്ദ്രവും ഒപ്പം തലസ്ഥാനവുമായിരുന്നു. ഇറാന്റെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിൽ ഇസ്ലാമിക ലോകത്തെ ഒരു ടൂറിസം കേന്ദ്രം കൂടിയായി ലാഹിജാൻ അറിയപ്പെട്ടിരുന്നു.

ചരിത്രം

തിരുത്തുക

പുരാതന കാലത്ത്, ഗിലാൻ പ്രദേശം 'കാസ്പിയൻ', 'ഗോൾഹ' (പൂക്കൾ) എന്നീ ഉപമേഖലകൾക്കിടയിൽ വിഭജിക്കപ്പെട്ടു. നിലവിലെ അവസ്ഥയിലേക്ക് അഥവാ ഇറാന്റെ പ്രവിശ്യാ വിഭജനത്തിന് മുമ്പുള്ള കാലത്ത് ഗിലാൻ സെഫീഡ്-റഡ് നദിയ്ക്ക് കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. നദിയുടെ കിഴക്ക് ഭാഗം ബീഹ്പിഷ് എന്നും പടിഞ്ഞാറ് ഭാഗം ബീഹ്പാസ് എന്നും വിളിക്കപ്പെട്ടിരുന്നു. ചില കാലങ്ങളിൽ ലാഹിജാൻ ബീഹ്പിഷിന്റെ തലസ്ഥാനമായി മാറിയിരുന്നു. ഇറാനിലെ പ്രധാന പട്ട് ഉൽപാദന കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ പ്രദേശം, കൂടാതെ മുഹമ്മദ് മിർസ രാജകുമാരൻ തേയിലത്തോട്ടം സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ പ്രദേശവുമാണിത്.

ലാഹിജന്റെ അടിത്തറ 'ലാഹിജ് എബ്‌നെ സാം' ആണെന്ന് പറയപ്പെടുന്നു. ഹിജ്റ 705-ൽ മംഗോളിയൻ ഭരണാധികാരി ഓൾജൈറ്റോ ലഹിജാൻ നഗരത്തെ കീഴടക്കി. തുടർന്ന് അമീർ തീമൂർ ഈ പ്രദേശം ആക്രമിച്ചു. ഒടുവിൽ, ഷാ അബ്ബാസ് ഒന്നാമൻ 'ഖാൻ അഹമ്മദിനെ' പരാജയപ്പെടുത്തുകയും അതിനുശേഷം സഫാവിദ് ഗവർണർമാർ ഈ നഗരം ഭരിക്കുകയും ചെയ്തു. 703-ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത്, 850-ലെ അഗ്നിബാധ, 1725 ജൂണിൽ റഷ്യൻ സൈന്യത്തിൻറെ ലാഹിജാൻ അധിനിവേശം തുടങ്ങി ഈ നഗരത്തിന്റെ ചരിത്രത്തിലെ ചില സുപ്രദാന സംഭവങ്ങൾ ഉൾപ്പെടുന്നു.[4] ജംഗിൾ മൂവ്‌മെന്റിന്റെ പ്രധാന താവളങ്ങളിലൊന്നായിരുന്നു ലാഹിജാൻ നഗരം.

കാലാവസ്ഥ

തിരുത്തുക

"മിതമായ കാസ്പിയൻ" എന്നറിയപ്പെടുന്ന കാലാവസ്ഥയാണ് ലാഹിജാൻ ആസ്വദിക്കുന്നത്. അൽബോർസ് മലനിരകളിലെ വാതങ്ങളുടേയും കാസ്പിയൻ കടലിലെ പ്രവാഹങ്ങളുടെ സ്വാധീനത്തിൽ നിന്നാണ് ഈ കാലാവസ്ഥ രൂപപ്പെട്ടത്.

 
തേയില ചെടി.

ഇറാനിലെ ചായയുടെ ചരിത്രം ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. അതിനുമുമ്പ് ഇറാനിൽ പ്രധാന പാനീയമായി പ്രചാരത്തിലുണ്ടായിരുന്നത് കാപ്പിയായിരുന്നു. എന്നിരുന്നാലും, കാപ്പി ഉത്പാദിപ്പിക്കുന്ന മിക്ക രാജ്യങ്ങളും ഇറാനിൽ നിന്ന് വളരെ അകലെയായി സ്ഥിതി ചെയ്തിരുന്നത് ഷിപ്പിംഗ് വളരെ പ്രയാസകരമാക്കി. ഒരു പ്രധാന തേയില ഉത്പാദക രാജ്യമായ ചൈന, അടുത്തുള്ള വ്യാപാര പാതയായ "സിൽക്ക് റോഡിൽ" സ്ഥിതി ചെയ്യുന്നതിനാൽ, തേയില ഇറക്കുമതി വളരെ എളുപ്പവുമായിരുന്നു. കാലക്രമേണ ഇറാനിൽ ചായ കൂടുതൽ പ്രചാരത്തിലായതിന്റെ പ്രധാന കാരണംതന്നെ ഇതാണ്. തൽഫലമായി, തേയിലയുടെ ആവശ്യം വർദ്ധിച്ചു. കൂടുതൽ തേയില ഉപഭോഗം ചെയ്യപ്പെടുമ്പോൾ, ഉപഭോഗവുമായി പൊരുത്തപ്പെടുന്നതിന് ഇറക്കുമതിയുടെ അളവ് വർദ്ധിപ്പിക്കേണ്ടതുണ്ടായിരുന്നു.

1882-ൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത വിത്തുകൾ ഉപയോഗിച്ച് രാജ്യത്ത് തേയില കൃഷി ചെയ്യാനുള്ള ആദ്യ ശ്രമത്തിൽ ഇറാനികൾ പരാജയപ്പെട്ടു. 1899-ൽ ലാഹിജാനിൽ ജനിച്ച "കഷെഫ് അൽ സാൽത്താനെ" എന്നറിയപ്പെട്ടിന്ന മുഹമ്മദ് മിർസ രാജകുമാരൻ ഇന്ത്യൻ തേയില ഇറക്കുമതി ചെയ്യുകയും ലാഹിജാനിൽ അതിൻറെ കൃഷി ആരംഭിക്കുകയും ചെയ്തു. തെഹ്‌റാനിലെ ആദ്യത്തെ മേയറും ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ഇന്ത്യയിലെ ഇറാൻ അംബാസഡറുമായിരുന്ന കഷെഫിന്, തേയില ഉൽപാദനത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് പഠിക്കാൻ ബ്രിട്ടീഷുകാർ അനുവദിക്കില്ലെന്ന് അറിയാമായിരുന്നു, കാരണം അക്കാലത്ത് ഇത് അവരുടെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമായിരുന്നു. ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടിയ രാജകുമാരൻ ഒരു ഫ്രഞ്ച് തൊഴിലാളിയായി നടിക്കുകയും തേയിലത്തോട്ടങ്ങളിലും ഫാക്ടറികളിലും ചായ ഉത്പാദിപ്പിക്കാൻ പഠിക്കാൻ തുടങ്ങുകയും ചെയ്തു. ആത്യന്തികമായി, കുറച്ച് തേയിലത്തൈകൾ ഇറാനിലേക്ക് കൃഷി ചെയ്യാൻ തിരികെ കൊണ്ടുപോകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.

രഹസ്യമായി സൂക്ഷിച്ചുവെച്ച വൃക്ഷത്തൈകൾ തിരയുന്നതിൽ നിന്ന് നയതന്ത്ര പ്രതിരോധം ബ്രിട്ടീഷുകാരെ തടഞ്ഞത് കൊണ്ട് മാത്രമാണ് അദ്ദേഹം ഈ ഉദ്യമത്തിൽ വിജയിച്ചത്. അക്കാലത്ത്, ഇന്ത്യയുടെ വടക്കൻ ഭാഗമായ കാൻഗ്രയിൽ നിന്ന് ഏതാണ്ട് 3000 തൈകൾ കാഷെഫ് തന്റെ രാജ്യത്തേക്ക് കൊണ്ടുവന്നു. കാസ്പിയൻ കടലിന് തെക്ക് ഗിലാൻ എന്ന പ്രദേശത്താണ് അദ്ദേഹം കൃഷി ആരംഭിച്ചത്. തേയില കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയുള്ള ഗിലാനിൽനിന്ന്, മാസാന്ദരൻ പ്രദേശങ്ങളിലേയ്ക്ക് തേയില വ്യവസായം അതിവേഗം വികസിച്ചു. ലഹിജാനിലെ കഷെഫിന്റെ ശവകുടീരം ഇപ്പോൾ "ഇറാൻ നാഷണൽ ടീ മ്യൂസിയത്തിന്റെ" ഭാഗമാണ്. 1934 ൽ ആദ്യത്തെ ആധുനിക ശൈലിയിലുള്ള തേയില ഫാക്ടറി നിർമ്മിക്കപ്പെട്ടു. ഇപ്പോൾ 107 തേയില ഫാക്ടറികളും ആകെ 32,000 ഹെക്ടർ തേയില ഫാമുകളും ഇവിടെയുണ്ട്.

ഡാർജിലിംഗിലെ തോട്ടങ്ങൾക്ക് സമാനമായി ഇറാനിലെ കുന്നിൻപുറങ്ങളിലാണ് ഭൂരിഭാഗം തോട്ടങ്ങളും സ്ഥിതി ചെയ്യുന്നത്. ഈ ഫാമുകൾ ഒരു യാഥാസ്ഥിതിക ശൈലിയിലുള്ള കറുത്ത ചായ ഉത്പാദിപ്പിക്കുന്നു. ഇറാനിയൻ ചായയുടെ നിറം ചുവപ്പാണ്, അതിന്റെ രുചി വളരെ നേരിയതുമാണ്. 2009ൽ ഇവിടുത്തെ കറുത്ത ചായയുടെ ആകെ ഉൽപ്പാദനം ഏകദേശം 60,000 ടൺ ആയിരുന്നു.[1]

ചിത്രശാല

തിരുത്തുക
  1. "Statistical Center of Iran > Home".
  2. ലാഹിജാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3072747" in the "Unique Feature Id" form, and clicking on "Search Database".
  3. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
  4. Hanway, Jonas (1754). An historical account of the British Trade over the Caspian Sea: with the Author's Journal of Travels from England through Russia into Persia, and back through Russia, Germany and Holland : To which are added the Revolution of Persia during the present Century, with the particular History of the great Usurper Nadir Kouli ; Illustrated with Maps and Copper-Plates ; In two volumes. ¬The Revolutions of Persia : Containing the Reign of Shah Sultan Hussein; the invasion of the Afghans and the Reigns of Sultan Mir Maghmud ... (in ഇംഗ്ലീഷ്). Osborne.
"https://ml.wikipedia.org/w/index.php?title=ലാഹിജാൻ&oldid=3822966" എന്ന താളിൽനിന്ന് ശേഖരിച്ചത്