ലാസ് ഹെറെഡെറാസ്
സ്പാനിഷ് ചലച്ചിത്രം
2018-ൽ പുറത്തിറങ്ങിയ ഒരു പരഗ്വെയൻ ചിത്രമാണ് ലാസ് ഹെറെഡെറാസ് (സ്പാനിഷ്: Las herederas, അവകാശികൾ). 68-ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അന്ന ബ്രുൺ മികച്ച അഭിനേത്രിക്കുള്ള സിൽവർ ബെയർ നേടി.
ലാസ് ഹെറെഡെറാസ് | |
---|---|
സംവിധാനം | മാർസെലോ മാർട്ടിനെസ്സി |
നിർമ്മാണം | സെബാസ്റ്റ്യാൻ പേഞ്ഞ എസ്കോബാർ മാർസെലോ മാർട്ടിനെസ്സി |
രചന | മാർസെലോ മാർട്ടിനെസ്സി |
അഭിനേതാക്കൾ | അന്ന ബ്രുൺ, മാർഗരീത ഇരുൺ അന്ന ഇവനോവ |
ഛായാഗ്രഹണം | ലുയിസ് അർമാൻഡോ ആർട്ടിയാഗ |
ചിത്രസംയോജനം | ഫെർനാൻഡോ എപ്സ്റ്റെയിൻ |
വിതരണം | ലക്സ്ബോക്സ് |
റിലീസിങ് തീയതി |
|
രാജ്യം | പരഗ്വെ |
ഭാഷ | സ്പാനിഷ് |
സമയദൈർഘ്യം | 95 മിനിട്ട് |
കഥാസാരം
തിരുത്തുകസമ്പന്ന കുടുമ്പങ്ങളിൽ ജനിച്ച ചേലയും ചിക്വീറ്റയും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കടങ്ങൾ വീട്ടാനാകാതെ ചിക്വീറ്റ ജയിലിൽ പോകേണ്ടിവരുന്നു. അതുവരെ അവരുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ചേലയ്ക്ക് ലോകത്തിലേക്ക് ഒറ്റയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടി വരുന്നു. സമ്പന്നരായ സ്ത്രീകൾക്കായി ടാക്സി ഓടിക്കാൻ നിർബന്ധിതരാവുന്ന ചേലയ്ക്ക് ഈ ജോലിയിലൂടെ ചില പുതിയ സുഹൃത്തുക്കളെ കിട്ടുന്നു.