അന ബ്രുൻ
ഒരു പരാഗ്വൻ ചലച്ചിത്രനടിയും അഭിഭാഷകയുമാണ് അന പട്രീഷ്യ അബെന്റെ ബ്രുൻ. 2018-ൽ ലാസ് ഹെറെഡെറാസ് എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് അരങ്ങേറ്റം നടത്തിയത്. മാർസെലോ മാർടിനെസ്സിയാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇതിൽ ചെല എന്ന കഥാപാത്രത്തെയാണ് അന അവതരിപ്പിച്ചത്. ഈ സിനിമയിലെ അഭിനയം അനയ്ക്ക് 68-ാമത് ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിക്കുള്ള സിൽവർ ബെയർ അവാർഡ് നേടിക്കൊടുത്തു.[1]
അന ബ്രുൻ | |
---|---|
ജനനം | Ana Patricia Abente Brun |
തൊഴിൽ | നടി |
സജീവ കാലം | 1970–present |
ഫിലിമോഗ്രാഫി
തിരുത്തുകവർഷം | ശീർഷകം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2018 | ലാസ് ഹെറെഡെറാസ് | ചെല | മികച്ച നടിക്കുള്ള വെള്ളി കരടി |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകവർഷം | അവാർഡ് | വിഭാഗം | നാമനിർദ്ദേശം | ഫലം | അവലംബം |
---|---|---|---|---|---|
2018 | ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള | മികച്ച നടി | ലാസ് ഹെറെഡെറാസ് | വിജയിച്ചു | [2] |
2018 | ഗ്രാമഡോ ഫിലിം ഫെസ്റ്റിവൽ | ലാറ്റിൻ ചലച്ചിത്ര മത്സരം - മികച്ച നടി | വിജയിച്ചു | ||
2018 | ലിമ ലാറ്റിൻ അമേരിക്കൻ ഫിലിം ഫെസ്റ്റിവൽ | മികച്ച നടി | വിജയിച്ചു | ||
2018 | സിയാറ്റിൽ അന്താരാഷ്ട്ര ചലച്ചിത്രമേള | മികച്ച നടി | നാമനിർദ്ദേശം | [3] | |
2019 | പ്ലാറ്റിനോ അവാർഡുകൾ | മികച്ച നടി | വിജയിച്ചു |
അവലംബം
തിരുത്തുക- ↑ ¿Quién es Ana Brun, la actriz paraguaya que ganó el Oso de Plata? El Digital de Asturias
- ↑ "Ana Brun, winner of the Silver Bear for Best Actress at Berlinale 2018". Archived from the original on 2022-01-10. Retrieved 2020-10-04.
- ↑ Seattle Film Festival 2018 winners list | Hollywood Reporter