ലോറൻസ് എൻ. ഷാ (ജീവിതകാലം: ഓഗസ്റ്റ് 12, 1939 - ഓഗസ്റ്റ് 19, 2017) ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ, ക്യുറേറ്റർ, പൈ ഡേയുടെ സ്ഥാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. 33 വർഷം എക്സ്പ്ലോറേറ്ററിയത്തിൽ ലാറി ഷാ പ്രവർത്തിച്ചു.[1] അദ്ദേഹം ആർട്സ് ആന്റ് ടെക്നോളജി കമ്മ്യൂണിറ്റിയിലെ ഒരു സുപ്രധാന അംഗമായിരുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സംഘടനകളുടെ പിന്തുണയോടെ അദ്ദേഹം പ്രവർത്തിച്ചു.

ലാറി ഷാ
Larry Shaw, the founder of Pi Day at the Exploratorium
ജനനം
Lawrence N. Shaw

(1939-08-12)ഓഗസ്റ്റ് 12, 1939
മരണംഓഗസ്റ്റ് 19, 2017(2017-08-19) (പ്രായം 78)
കലാലയംReed College (B.A. Physics)
തൊഴിൽphysicist, curator, artist

ആദ്യകാല സ്വകാര്യ ജീവിതം

തിരുത്തുക

ലോറൻസ് എൻ. ഷാ, വാഷിങ്ടൺ, ഡി.സി.യിൽ ആഗസ്റ്റ് 12, 1939 ൽ വിൽഫ്രെഡ് എൽ. ഷാ, ഇഡ ഡബ്ല്യു ഷാ എന്നിവരുടെ പുത്രനായി ജനിച്ചു.[2] ലാറിയുടെ പിതാവ് കൃഷിവകുപ്പിലാണ് പ്രവർത്തിച്ചിരുന്നത്. ലോറൻസ് ഒരു വർഷം പ്രായമായ കുട്ടിയായിരിക്കുമ്പോൾതന്നെ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിലേക്ക് താമസം മാറി. ലാറി ഷാ പ്ലെസന്റ് ഹിൽ ഹൈസ്കൂളിൽ നിന്ന് ബിരുദവും 1961 ൽ പോർട്ട്ലാൻഡിലുള്ള ഓറിഗൊണിലെ റീഡ് കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്ട്സ് ബിരുദവും നേടി. [3]

"പൈ പ്രിൻസ്" എന്ന എക്സ്പ്ലോററ്റോറിയത്തിൽവച്ച്[4] ലാറി ഷാ പൈ അവധി ദിനം കണ്ടുപിടിച്ചു.[5] 1988-ൽ ഒരു ഓഫ്-സൈറ്റ് സ്റ്റാഫ് ആഘോഷത്തിൽ അദ്ദേഹം റോൺ ഹിപ്സ്മാൻ പോലുള്ള തന്റെ സഹപ്രവർത്തകരുമായി ഗണിത സ്ഥിരാങ്കങ്ങളുടെ നിഗൂഢതകളെക്കുറിച്ച് സംസാരിച്ചുതുടങ്ങി. പൈ (3.14159 ...) ലിങ്കുമായി ബന്ധപ്പെടുത്തുന്ന ആശയം ഷാ മുന്നോട്ടുവച്ചു, അത് 3.14 ന് ആരംഭിക്കുന്നത് തീയതി 3/14 അല്ലെങ്കിൽ മാർച്ച് 14 ആണ്. ഈ ആശയത്തിൻറെ സന്തോഷത്തിൽ സഹപ്രവർത്തകരോടൊപ്പം ഉദ്യോഗസ്ഥർ മാത്രം ഉൾക്കൊള്ളുന്ന ഒരു ചെറിയ ആഘോഷത്തിൽ വൃത്തരൂപത്തിലുള്ള പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്.[6] മ്യൂസിയം അതിന്റെ സ്ഥലമാറ്റ സമയത്ത് അടച്ചുപൂട്ടിയപ്പോൾ പോലും ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.[7]

  1. Borwein, Jonathan (March 10, 2011). "The infinite appeal of pi". Australian Broadcasting Corporation. Retrieved March 13, 2011.
  2. "Lawrence N Shaw in the 1940 Census | Ancestry". www.ancestry.com (in ഇംഗ്ലീഷ്). Retrieved 2018-03-10.
  3. College, Reed. "Larry Shaw '61". Reed Magazine | In Memoriam (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-11.
  4. Berton, Justin (March 11, 2009). "Any way you slice it, pi's transcendental". San Francisco Chronicle. Archived from the original on 2010-08-31. Retrieved March 18, 2011.
  5. "A Slice of Pi Day History | Exploratorium". Exploratorium (in ഇംഗ്ലീഷ്). 2018-02-26. Retrieved 2018-03-12.
  6. Apollo, Adrian (March 10, 2007). "A place where learning pi is a piece of cake" (PDF). The Fresno Bee. Archived from the original (PDF) on 2014-02-28. Retrieved 2018-12-25.
  7. "Exploratorium 22nd Annual Pi Day". Exploratorium. Archived from the original on 2011-03-14. Retrieved January 31, 2011.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലാറി_ഷാ_(പൈ)&oldid=4135091" എന്ന താളിൽനിന്ന് ശേഖരിച്ചത്