ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.

പൈ ദിനം
ലാറി ഷാ, പൈ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി
ആചരിക്കുന്നത്ലോകമെമ്പാടും
പ്രാധാന്യം3, 1, 4 എന്നിവ പൈയുടെ ഏറ്റവും പ്രധാനപ്പെട്ട അക്കങ്ങളാണ്.
ആഘോഷങ്ങൾപൈ(Pie) തിന്നുക, പൈയെ കുറിച്ച് ചർച്ച ചെയ്യുക [1]
തിയ്യതിമാർച്ച് 14

ചരിത്രം തിരുത്തുക

1989-ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.[5]

2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി.[6]2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി.[7] 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.[8]

പൈ ദിനമായി ആഘോഷിക്കുന്ന ദിനങ്ങൾ തിരുത്തുക

 
പൈ ചിഹ്നത്തിന്റെ രൂപത്തിലുള്ള പൈ.(Pie)

പ്രധാനമായും പൈ ദിനം മാർച്ച് 14ന് ആചരിക്കാൻ കാരണം ഈ തിയതി പൈയിലെ അക്കങ്ങളുമായി സാമ്യമുണ്ട് എന്നതിനാലാണ്. 'മാസം/ദിവസം' എന്ന രീതിയിൽ 3.14 എന്നാണ് ഈ തിയ്യതി കാണുന്നത്. 2015-ലെ പൈ ദിനത്തിൽ പൈയുടെ 5 അക്കങ്ങൾ കാണാം. മാസം/ദിവസം/വർഷം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയ്യതി 3/14/15 എന്നാണ് വായിക്കുന്നത്.[9]

ഇരുപൈദിനം തിരുത്തുക

ജൂൺ 28, ഇരുപൈദിനം അഥവാ തൗദിനമായി ആചരിക്കുന്നു. 6.28 അഥവാ ജൂൺ 28 ന് 2 π സംഖ്യകൾ കൂടുന്നദിനമായി കണക്കാക്കുന്നു (3.14 X 2 = 6.28). Tau (𝜏) എന്ന ഗണിത സ്ഥിരാങ്കത്തിന്റെ മൂല്യം ഏകദേശം 6.28 ആണ്.  [10]

പൈ മതിപ്പ് ദിനങ്ങൾ.  തിരുത്തുക

22 ജൂലൈ പൈ മതിപ്പ് ദിനമായി (Pi Approximation Day) ആചരിക്കുന്നു. ദിവസം/മാസം എന്ന രീതിയിൽ എഴുതുമ്പോൾ ഈ തിയതി 22/7 എന്നാണ് വായിക്കുന്നത്. 22/7 എന്ന ഭിന്നസംഖ്യയെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് കണക്കാക്കുമ്പോൾ 22/7 = 3.14. അതിനാലാണ് ജൂലൈ 22 പൈ മതിപ്പ് ദിനമായി ആചരിക്കുന്നത്.[11]

നവംബർ 10 ആണ് മറ്റൊരു പൈ മതിപ്പ് ദിനം. അധിവർഷമൊഴിച്ച് മറ്റ് എല്ലാ വർഷത്തിലെയും 314-ാമത്തെ ദിവസമാണ് നവംബർ 10. ആയതിനാൽ ഈ ദിനത്തിന്റെ പൈ വാല്യു കണക്കാക്കി(3.14) പൈമതിപ്പ് ദിനമായി ആചരിക്കുന്നു. ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വർഷം ഇത് നവമ്പർ 9 ആയിരിക്കും.[12]

ആഘോഷിക്കുന്ന വിധം തിരുത്തുക

പൈ(Pie) തിന്നുകൊണ്ടും പൈയുടെ പ്രാധാന്യം ചർച്ച ചെയ്തുകൊണ്ടുമാണ് പൈ ദിനം പ്രധാനമായും ആചരിക്കുന്നത്.

ഇതും കാണുക തിരുത്തുക

കുറിപ്പ് തിരുത്തുക

 1. Landau, Elizabeth (March 12, 2010). "On Pi Day, one number 'reeks of mystery'", CNN. Retrieved 2010-03-14.
 2. MacVean, Mary (March 10, 2008). "A slice of Pi, please?". Los Angeles Times Online. Retrieved 2008-03-14.
 3. Jonathan Borwein (10 March 2011). "The infinite appeal of pi". Australian Broadcasting Corporation. Retrieved 13 March 2011.
 4. Adrian Apollo (March 10, 2007). "A place where learning pi is a piece of cake". The Fresno Bee. Retrieved 2007-03-21. [പ്രവർത്തിക്കാത്ത കണ്ണി]
 5. "Exploratorium 22nd Annual Pi Day". Exploratorium. Archived from the original on 2011-03-14. Retrieved 31 January 2011.
 6. Bank, Alan (March 13, 2009). "Pi Queen holds throne", Daily Pilot. Retrieved 2010-03-14.
 7. McCullagh, Declan (March 11, 2009). "National Pi Day? Congress makes it official". Politics and Law. CNET News. Archived from the original on 2022-03-18. Retrieved 2009-03-14.
 8. "Google Doodles: 2010 January - March". Google Doodles. Google. Retrieved 30 January 2011.
 9. "Alternative dates".
 10. "Alternative dates".
 11. "Alternative dates".
 12. "Alternative dates".

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൈ_ദിനം&oldid=3916479" എന്ന താളിൽനിന്ന് ശേഖരിച്ചത്