ലാമ്പിർ ഹിൽസ് ദേശീയോദ്യാനം

ലാമ്പിർ ഹിൽസ് ദേശീയോദ്യാനം മലേഷ്യയിലെ ബോർണിയോ ദ്വീപിൽ‌, സരാവാക്കിലെ മിറി ഡിവിഷനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[2] ഏകദേശം 6,952 ഹെക്ടർ (17,180 ഏക്കർ) വിസ്തൃതിയുള്ള ഇത് ഒരു ചെറിയ ഉദ്യാനമാണ്. ഭൂരിഭാഗവും ഡിപ്റ്റെറോകാർപ്പ് വനങ്ങളും, ചെറിയ പ്രദേശങ്ങളിൽ കെരൻഗാസ്' (ഹെൽത്ത ഫോറസ്റ്റ് എന്നും പറയുന്നു;  ഈർപ്പമുള്ള ഉഷ്ണമേഖലാ ഹരിത വനങ്ങളിലെ മണൽ മണ്ണ് അംമ്ല ഗുണമുള്ളതും തീരെ വളക്കൂറില്ലാത്തതുമാണ്) വനങ്ങളും ഇടകലർന്നുള്ള പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് 150 മുതൽ 465 മീറ്റർ വരെ (492 മുതൽ 1,526 അടി വരെ) ഉയരത്തിലാണ് ഇ ഉദ്യാനം സ്ഥിതിചെയ്യുന്നത്.

ലാമ്പിർ ഹിൽസ് ദേശീയോദ്യാനം
Taman Negara Bukit Lambir
പാർക്കിലെ മിക്സഡ് ഡിപ്റ്റെറോകാർപ്പ് കാടിൻ്റെ ഇടതൂർന്ന അടിത്തട്ട്
LocationSarawak, Malaysia
Nearest cityMiri
Coordinates4°12′47″N 114°01′48″E / 4.213°N 114.03°E / 4.213; 114.03[1]
Area6,952 ഹെ (17,180 ഏക്കർ)
Established1975
www.sarawakforestry.com/htm/snp-np-lambir.html
ലാമ്പിർ ഹിൽസ് വെള്ളച്ചാട്ടം.
ഉദ്യാനത്തിനുള്ളിലെ തടിപ്പാലം

വന്യജീവികൾ

തിരുത്തുക

ജീവശാസ്ത്രജ്ഞന്മാർ ഈ ദേശീയോദ്യാനത്തിൽ 237 ഇനം പക്ഷികൾ, 64 തരം സസ്തനികൾ, 46 ഇനം ഇഴജന്തുക്കൾ, 20 ഇനം തവളകൾ എന്നിവയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗിബ്ബണുകളും സൺ ബിയറുകളും പോലെയുള്ള വലിയ സസ്തനികൾ വനത്തിന്റെ വലിപ്പക്കുറവും നിയമവിരുദ്ധമായ വേട്ടയും കാരണമായി വളരെ അപൂർവ്വമോ അല്ലെങ്കിൽ ഇല്ലാതിരിക്കുകയോ ചെയ്യുന്നു.[3] 2003 – 2007 കാലത്തു നടന്ന സർവ്വേകളിൽ  ദേശീയോദ്യാനത്തിൽ വസിച്ചിരുന്ന പക്ഷികളുടെ 20% ഉം സസ്തനികളുടെ 22% ഉം കണ്ടെത്തുവാൻ സാധിച്ചില്ല. കണ്ടെത്തുവാൻ സാധിക്കാത്തവയിൽ ഉദ്യാനത്തിലെ ആൾക്കുരങ്ങു വർഗ്ഗങ്ങളിൽ പകുതിയും ആകെയുള്ള ഏഴ് വേഴാമ്പൽ വർഗ്ഗങ്ങളിൽ ആറും ഉൾപ്പെടുന്നു.[4]  വലിയ സസ്തനികളുടെയും പക്ഷികളുടെയും എണ്ണത്തിലുണ്ടായ കുത്തനെയുള്ള കുറവ് ലാമ്പിറിലെ ഒരു പാരിസ്ഥിതിക ദുരന്തമായി മാറിയിരിക്കുന്നു.[5]

ദേശീയോദ്യാനത്തിലെ നട്ടെല്ലില്ലാത്ത ജീവികളിൽ രാജാ ബ്രൂക്ക്സ് ബേർഡ് വിംഗ് ബട്ടർഫ്ലൈ (Trogonoptera brookiana), 300 ലധികം ഇനം ഉറുമ്പുകൾ എന്നിവയും ഉൾപ്പെടുന്നു.[6] അട്ടകൾ ഇവിടെ വിരളമാണ്.

സസ്യങ്ങൾ

തിരുത്തുക

1991 ൽ സരാവക് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, സെന്റർ ഫോർ ട്രോപ്പിക്കൽ ഫോറസ്റ്റ് സയൻസ്/ ഹാർവാർഡ് സർവകലാശാല, ഒസാക്ക സിറ്റി യൂണിവേഴ്സിറ്റിയിലെ പ്ലാന്റ് എക്കോളജി ലബോറട്ടറി എന്നിവയോടൊപ്പം ചേർന്ന് 52 ഹെക്ടർ (130 ഏക്കർ) വിസ്തൃതിയുള്ള ലാമ്പിർ ഹിൽസ് ഫോറസ്റ്റ് ഡൈനാമിക്സ് പ്ലോട്ടിന്” രൂപം നൽകിയിരുന്നു. ഇത് ദേശീയോദ്യാനത്തിലെ 1.5  സെന്റീമീറ്ററിനു മുകളിലുള്ള മരങ്ങൾ അളക്കുകയും, മാപ്പിങ്ങ് ചെയ്യുകയും, അവയെ തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ജോലി നിർവ്വഹിച്ചിരുന്നു.

ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഗവേഷകർ ഇതേ വൃക്ഷങ്ങളുടെ കണക്കെടുപ്പു നടത്തുകയും ഓരോ വൃക്ഷയിനങ്ങളുടേയും എണ്ണത്തിലുള്ള വർദ്ധന, അവയുടെ വളർച്ച, മാറ്റങ്ങൾ എന്നിവയുംനിരീക്ഷിക്കുന്നു. ഒരു സർവ്വേയിൽ ഇവിടെ 1175 വ്യത്യസ്ത ഇനം മരങ്ങൾ കണ്ടെത്തിയിരുന്നു.[7] ഇത് ലാംബിർ ഹിൽസ് ദേശീയോദ്യാനത്തെ പഴയ ലോകത്തിലെ (പൂർവ്വാർദ്ധഗോളം) മറ്റേതെങ്കിലും വനങ്ങളിലേതിനേക്കാൾ കൂടുതൽ വൈവിധ്യമാർന്ന വൃക്ഷങ്ങൾ വളരുന്ന പ്രദേശമായി കണ്ടെത്തിയിരിക്കുന്നു. പാർക്കിലുള്ള വൃക്ഷ ജാതിയിൽ കൂടുതൽ ആധിപത്യം പുലർത്തിയിരിക്കുന്നത് Dipterocarpaceae എന്ന ഇനമാണ്. ഈ സസ്യ കുടുംബത്തിലെ അംഗങ്ങളിൽ Shorea, Dryobalanops  വർഗ്ഗങ്ങളും ഉൾപ്പെടുന്നു.

ദേശീയ ഉദ്യാനത്തിലെ ഏറ്റവും ഉയരമുള്ള മരങ്ങളിലൊന്ന് ടാപാംഗ് (കൂമ്പസ്സിയ എക്സെൽസ) ആണ്. ഇത് 80 മീറ്ററിലധികം ഉയരത്തിൽ വളരുന്നതും തേനീച്ചകൾ അവയുടെ കൂടു കൂട്ടാൻ ഇഷ്ടപ്പെടുന്നതുമാണ്. ദേശീയോദ്യാനത്തിലെ മറ്റ് താൽപര്യമുണർത്തുന്ന സസ്യങ്ങളിലൊന്ന് മകരാങ്കയുടെ നിരവധി ഇനങ്ങളാണ്. ഈ സസ്യങ്ങൾക്ക് ഉറുമ്പുകളുമായി അഭേദ്യമായ ബന്ധമുണ്ട്. ഉറുമ്പുകൾ സസ്യങ്ങളുടെ പൊള്ളയായ തടിയുടെ ഉളളിൽ കുടിയേറുകയും കാണ്ഡത്തിന് അകത്തു നിന്ന്, സസ്യഭുക്കായ കീടങ്ങളുടെ ഉപദ്രവത്തിൽനിന്ന് സസ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. Nepenthes hispida എന്ന പിച്ചർ സസ്യം ഈ ദേശീയോദ്യാനത്തിലും പരിസരപ്രദേശങ്ങളിലും മാത്രം കണ്ടെത്താൻ സാധിക്കുന്നവയാണ്.[8] ഏകദേശം 80 ഇനം വൈവിധ്യമുളള അത്തിമരക്കാടുകൾ (Ficus species) ഇവിടെയുണ്ട്.[9]

  1. "Lambir Hills National Park". protectedplanet.net. Archived from the original on 2014-04-22. Retrieved 2017-11-04.
  2. Sarawak Forestry: Lambir Hills National Park Archived 2015-11-01 at the Wayback Machine., retrieved 4 May 2011
  3. Shanahan, M. & Debski, I. 2002. Vertebrates of Lambir Hills National Park, Sarawak, Malayan Nature Journal 56: 103-118.
  4. Harrison, R. D. 2011. Emptying the Forest: Hunting and the Extirpation of Wildlife from Tropical Nature Reserves. Bioscience. 61: 919-924. https://www.jstor.org/stable/10.1525/bio.2011.61.11.11
  5. Quentin Phillipps & Karen Phillipps, Phillipps' Field Guide to the Mammals of Borneo and Their Ecology: Sabah, Sarawak, Brunei, and Kalimantan, p. 368
  6. Lee H, Tan S, Davies S, LaFrankie J, Ashton P, Yamakura T, Itoh A, Ohkubo T, Harrison R. 2004. Lambir forest dynamics plot, Sarawak, Malaysia. In: Losos E, Leigh EJ, eds. Forest diversity and dynamism: findings from a large-scale plot network. Chicago, IL, USA: Chicago University Press, 527–539.
  7. LaFrankie J (1996) Initial findings from Lambir: trees, soils and community dynamics. Cent Trop For Sci 1995:5
  8. Clarke, C.M. & C.C. Lee 2004. Pitcher Plants of Sarawak. Natural History Publications (Borneo), Kota Kinabalu.
  9. Harrison, R. D. & Shanahan, M. 2005. Seventy-seven ways to be a fig: An overview of a diverse assemblage of figs in Borneo. Pages 111-127 in D. W. Roubik, S. Sakai, and A. A. Hamid (eds). Pollination Ecology and the Rain Forest Canopy: Sarawak Studies. Springer Verlang, New York.