ലാബ്രഡോർ ഉപദ്വീപ് അഥവാ ക്യൂബെക്ക്-ലാബ്രഡോർ ഉപദ്വീപ് കിഴക്കൻ കാനഡയിലെ ഒരു വലിയ ഉപദ്വീപാണ്. പടിഞ്ഞാറ് ഹഡ്‌സൺ ഉൾക്കടൽ, വടക്ക് ഹഡ്‌സൺ കടലിടുക്ക്, കിഴക്ക് ലാബ്രഡോർ കടൽ, തെക്കു കിഴക്ക് സെന്റ് ലോറൻസ് ഉൾക്കടൽ എന്നിവയാണ് ഇതിൻറെ അതിർത്തികൾ. ന്യൂഫൌണ്ട് ലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയുടെ ഭാഗമായ ലാബ്രഡോർ പ്രദേശവും ക്യൂബെക്ക് പ്രവിശ്യയിലുള്ള സാഗുനെ-ലാക്-സെന്റ്-ജീൻ, കോട്ടെ-നോർഡ്, നോർഡ്-ഡു-ക്യുബെക്ക് പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. 1,400,000 ചതുരശ്ര കിലോമീറ്റർ 2 (541,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട് ഈ ഉപദ്വീപിന്.

"https://ml.wikipedia.org/w/index.php?title=ലാബ്രഡോർ_ഉപദ്വീപ്&oldid=3267345" എന്ന താളിൽനിന്ന് ശേഖരിച്ചത്