ഹഡ്സൺ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രത്തേയും ലാബ്രഡോർ കടലിനേയും തമ്മിൽ ഹഡ്സൺ ഉൾക്കടൽ മുഖേന ബന്ധിപ്പിക്കുന്നു. ബാഫിൻ ദ്വീപിനും നുനാവിക്കിനുമിടയിൽ സ്ഥിതിചെയ്യുന്ന ഈ കടലിടുക്കിന്റെ കിഴക്കൻ കവാടം ക്യുബെക്കിലെ കേപ് ചിഡ്‍ലിയിലും, ബാഫിൻ ദ്വീപിന് അകലെയുള്ള റെസൊലൂഷൻ ദ്വീപിലുമായി രേഖപ്പെടുത്തിയിരിക്കുന്നു. ഏകദേശ നീളം 750 കിലോമീറ്ററും ശരാശരി വീതി 125 കിലോമീറ്ററുമായ കടലിടുക്കിന്റെ വീതി കിഴക്കൻ കവാടത്തിൽ 70 കിലോമീറ്റർ മുതൽ ഡിസപ്ഷൻ ഉൾക്കടലിൽ 240 കിലോമീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.[1]

Hudson Strait, Nunavut, Canada.
  Nunavut
  Greenland
  Quebec
  Newfoundland and Labrador
  Manitoba
  Ontario
  Nova Scotia

അവലംബംതിരുത്തുക

  1. Proceedings of a Workshop: Marine Ecosystem studies in Hudson Strait, http://www.dfo-mpo.gc.ca/Library/117149.pdf, retrieved 28 October 2017
"https://ml.wikipedia.org/w/index.php?title=ഹഡ്സൺ_കടലിടുക്ക്&oldid=2894873" എന്ന താളിൽനിന്ന് ശേഖരിച്ചത്