ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യു.എ.ഇ യിലെ ഒരു രാജകുമാരിയും ദുബായ് രാജകുടുംബത്തിലെ അംഗവുമാണ് ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ( അറബി: شيخة لطيفة بنت محمد بن راشد آل مكتوم ; ജനനം 5 ഡിസംബർ 1985). ദുബായ് ഭരണാധികാരിയും യു-എ.ഇ യുടെ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, ഹുറിയ അഹ്‌മദ് അൽ മാഷ് (അൾജീരിയൻ വംശജ) ദമ്പതികളുടെ മകളാണ് ലത്തീഫ.[1]. ലത്തീഫയ്ക്ക് തന്റെ അതേ പേരിൽ രണ്ട് അർദ്ധസഹോദരിമാരുണ്ട്.[2] ഇതിനു പുറമെ ഷെയ്ഖ മൈത (ജനനം 1980), ഷെയ്ഖ ഷംസ (ജനനം 1981), ഷെയ്ഖ് മജിദ് (ജനനം 1987) എന്നിവരുടെ പൂർണ്ണ സഹോദരിയാണ്.[3][4].

ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
Sheikha of Dubai

Sheikha Latifa in January 2018
പേര്
Latifa bint Mohammed bin Rashid Al Maktoum
രാജവംശം Al Falasi
പിതാവ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും
മാതാവ് Huriah Ahmed al M’aash
ഒപ്പ് [[Image:|125px|alt=|ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം's signature]]

2018 ഫെബ്രുവരി അവസാനം ദുബായിൽ നിന്ന് രക്ഷപ്പെട്ട ഷെയ്ഖ ലത്തീഫയെ ഇന്ത്യൻ തീരത്തിനടുത്തുവെച്ച് അന്താരാഷ്ട്ര ജല പാതയിൽ നിന്ന് 2018 മാർച്ച് 4 ന് നടന്ന സംയുക്ത ഇന്ത്യ-എമിറേറ്റ്സ് ഓപ്പറേഷൻ വഴി പിടികൂടുകയും നിർബന്ധമായി തിരിച്ചയക്കപ്പെടുകയും ചെയ്തു.[5] 2018 ഡിസംബറിൽ ദുബൈയിൽ തിരിച്ചെത്തിയതായി ദുബായ് രാജകീയ കോടതി അറിയിച്ചു. നിലവിൽ പിതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ലത്തീഫയുടെ ഇഷ്ടത്തിനെതിരെ നിർബന്ധിത തടവിലാണെന്ന് കരുതപ്പെടുന്നു.[6]

ആദ്യകാലജീവിതം

തിരുത്തുക

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മക്കളിൽ ഒരാളാണ് ഷെയ്ക ലത്തീഫ. അമ്മ ഹുറിയ അഹമ്മദ് അൽ മാഷ് ആണ്.[1]

തന്റെ പതിനാറാം വയസ്സിൽ (2002) ലത്തീഫ ദുബൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുഎഇ- ഒമാൻ അതിർത്തിയിൽ വെച്ച് പിടിക്കപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് മൂന്ന് വർഷവും നാല് മാസവും തടവിലായിരുന്നു ലത്തീഫ.[7] അറസ്റ്റിലാകുമ്പോളും തടവിലായിരുന്നപ്പോളും ശാരീരികവും മാനസികവുമായ പീഢന-മർദ്ദനങ്ങൾക്ക് ഇരയായതായി വീഡിയോ സന്ദേശത്തിൽ ലത്തീഫ വാദിക്കുന്നുണ്ട്.[8]

2018- ലെ തിരോധാനം

തിരുത്തുക

24 ഫെബ്രുവരി 2018 ന്, ഷെയ്ക ലത്തീഫയും അവരുടെ ഫിന്നിഷ് സുഹൃത്ത് ടീന ജൗഹിയനനും ദുബായിൽ നിന്ന് ഒരു കാറിൽ ദുബായ് അതിർത്തി കടന്ന് ഒമാനിലേക്ക് യാത്രയായി. തുടർന്ന് ഇവർ ജെറ്റ് സ്കീസിൽ ഒമാൻ വിടുകയും അമേരിക്കൻ-ഫ്രഞ്ച് പൗരനും മുൻ ഫ്രഞ്ച് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായ ഹെർവെ ജൗബർട്ടും അദ്ദേഹത്തിന്റെ സംഘവും അടങ്ങുന്ന നോസ്ട്രോമോ എന്ന കപ്പലിൽ കയറുകയും ചെയ്തു.[9] രണ്ട് ദിവസത്തിന് ശേഷം, ദുബായിൽ തടവിലാക്കപ്പെട്ടവരെ വിദേശത്തേക്ക് എത്തിക്കുന്ന സംഘടനയായ ഡീറ്റൈൻഡ് ഇൻ ദുബായ് സ്ഥാപക രാധ സ്റ്റിർലിംഗുമായി ബന്ധപ്പെട്ടു, താൻ ദുബായിൽ നിന്ന് പോകുന്നത് സ്റ്റിർലിംഗിനെ അറിയിച്ചു. അതിനു ശേഷം ലത്തീഫ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് താൻ പുറപ്പെടുന്നതിനെ കുറച്ചുള്ള സന്ദേശങ്ങളും പങ്കുവെച്ചു[10]

3 മാർച്ച് 2018 ന്, ഇവരുടെ യാത്ര അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജൗബർട് ഒരു ഇന്ത്യൻ പത്രപ്രവർത്തകനുമായി ബന്ധപ്പെട്ടു. പിറ്റേന്ന്, ലത്തീഫയും ജൗബർട്ടും തങ്ങളുടെ മൂന്ന് ഫിലിപ്പൈൻ പൗരന്മാരായ ജോലിക്കാരോടൊപ്പം ഗോവയ്ക്കു സമീപം വെച്ച് കടലിൽ യുഎസ്സിൽ രജിസ്റ്റർ ചെയ്യപ്പെട്ട നോസ്ട്രോമോ കോൾ അടയാളം WDG9847 എന്ന കപ്പലിൽ വെച്ച് ഇന്ത്യൻ അധികൃതരാൽ പിടികൂടപെടുന്നു.[11][12][13] ദി ഗാർഡിയൻ, ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം നടത്തിയ അന്വേഷണത്തിൽ അതേ ദിവസം തന്നെ ജൗബർട്ടിന്റെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ സിഗ്നലിംഗ് സിസ്റ്റം നമ്പർ 7 പ്രോട്ടോക്കോൾ ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തി.[14]

2018 മാർച്ച് 9 ന് ഡെയ്‌ലി മെയിൽ നോസ്ട്രോമോ കപ്പലിനേയും മറ്റുള്ളവരെയും കാണാതായ വാർത്ത ഷെയ്ക ലത്തീഫയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടതിന് ശേഷം പുറത്തു വിട്ടു.[15][16]

രക്ഷപ്പെടാനുള്ള ശ്രമത്തിന് മുമ്പ് ലത്തീഫ തന്റെ ജീവൻ അപകടത്തിലാണെങ്കിൽ പുറത്തു വിടണം എന്നു പറഞ്ഞു 39 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ തയ്യാറാക്കിയിരുന്നു, ഇത് 2018 മാർച്ച് 11 ന് ഈ പുറത്തു വിട്ടു.[17] ജൗഹിയനനയുടെ അപ്പാർട്ട്മെന്റിൽ റെക്കോർഡുചെയ്‌ത ഈ വീഡിയോ ലത്തീഫയുടെ കുടുംബ പശ്ചാത്തലവും തന്നെ പലായനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിവരിക്കുന്നതായിരുന്നു. വീഡിയോയിൽ, തന്റെ പിതാവ് തന്നെയും തന്റെ സഹോദരി ഷംസയെയും അപമാനിച്ചതായും തങ്ങൾക്കെതിരെ കൊലപാതക ശ്രമങ്ങൾ നടത്തി എന്നതുൾപ്പെടുന്നതായ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു.

ഫിന്നിഷ് നാഷണൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജൗഹിയനനയുടെ തിരോധാനം സ്ഥിരീകരിക്കുകയും ഫിന്നിഷ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.[18] ജൗഹിയനനയുടെ സഹോദരൻ, ഷെയ്ക ലത്തീഫയുമായുള്ള ജൗഹിയനനയുടെ സൗഹൃദം സ്ഥിരീകരിച്ചു.

2018 മാർച്ച് 20 ന് യുഎഇയിലെ ഫുജൈറ തുറമുഖത്ത് നോസ്ട്രോമോയെ കണ്ടെത്തി. വിട്ടയച്ച ജൗബർട്ടും മൂന്ന് ഫിലിപ്പൈൻ പൗരന്മാരും ഈ കപ്പലിൽ അടുത്ത ദിവസം ശ്രീലങ്കയിലേക്ക് പുറപ്പെട്ടു. നോസ്ട്രോമോ 2018 ഏപ്രിൽ 2 ന് ശ്രീലങ്കയിലെ ഗാലെയിൽ എത്തി.

ലത്തീഫയുടെ കൂടെ ഉണ്ടായിരുന്ന ജൗഹിയനനയെ 2018 മാർച്ച് 22-ന് കണ്ടെത്തിയത്, ഫിന്നിഷ് അധികാരികളെ ദുബായ് ഭരണകൂടവുമായി സഹകരിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന തിരച്ചിലവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയുണ്ടായി. അവരെ കണ്ടെത്തിയ സ്ഥലമോ സംഭവങ്ങളുടെ മറ്റു വിശദാംശങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അന്ന് രാത്രി തന്നെ ദുബൈയിൽ നിന്നുള്ള വിമാനത്തിൽ ഫിൻലാൻഡിൽ തിരിച്ചെത്തിയതായി കുടുംബം സ്ഥിരീകരിക്കുകയുണ്ടായി.[19]

ഡീറ്റൈൻഡ് ഇൻ ദുബായുടെ കണക്കനുസരിച്ച്, യുഎഇയിലും ഒമാനിലും നടന്ന ഇതുമായി ബന്ധപ്പെട്ട സംഭവവുമായി നിരവധി ആളുകളെ [20] തടഞ്ഞുവയ്ക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, ലക്സംബർഗിൽ താമസിക്കുന്ന ഒരു ഫ്രഞ്ച് പൗരനായ ക്രിസ്റ്റ്യൻ എലോംബോ.[21] എലോംബോ 2018 ഫെബ്രുവരി അവസാനം മുതൽ ഏപ്രിൽ 5 വരെ ഒമാനിൽ ഒരു മാസത്തിലധികം കസ്റ്റഡിയിൽ ആയിരുന്നു.[20] യാതൊരു ചാർജും കൂടാതെ വിട്ടയച്ചശേഷം, യുഎഇ പുറപ്പെടുവിച്ച ഇന്റർപോൾ റെഡ് നോട്ടീസ് പ്രകാരം 2018 ഏപ്രിൽ 6 ന് 41 ദിവസത്തേക്ക് ഇദ്ദേഹത്തെ ലക്സംബർഗിൽ വെച്ച് വീണ്ടും കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് തെളിവുകളൊന്നും ഹാജരാക്കാതെയും മറ്റു അറിയിപ്പുകൾ ഒന്നും നൽകാതെയും, ഈ നോട്ടീസ് പിന്നീട് പിൻവലിച്ചു.[22] [23]

നോസ്ട്രോമോ കപ്പൽ തടയൽ

തിരുത്തുക

2018 മാർച്ച് 3 ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്, റെസ്ക്യൂ എയർക്രാഫ്റ്റ് എസ്എആർ സിജി 782 എന്നിവ തങ്ങളുടെ കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവന്നിരുന്നു എന്ന് നോസ്ട്രോമോ കപ്പലിലെ ജീവനക്കാർ പറയുന്നുണ്ട്. യാത്രയ്ക്ക് തടസ്സം നേരിട്ട ദിവസം മറ്റൊരു വിമാനം കൂടെ ഇവർ യാത്ര ചെയ്ത കപ്പലിനെ നിരീക്ഷിച്ചിരുന്നു. 2018 മാർച്ച് 4 ന് റെയ്ഡിന് മുമ്പായി, മൂന്ന് സമുദ്ര കപ്പലുകളെ നോസ്ട്രോമോയുടെ സംഘം അവരുടെ റഡാറിൽ കണ്ടെത്തിയിരുന്നു, 5 നോട്ടിന് താഴെയുള്ള വേഗതയിൽ ഇത് ഇവരെ അനുഗമിച്ചിരുന്നു. ഇതിൽ രണ്ട് കപ്പലുകളെ പിന്നീട് ഐ‌സി‌ജി‌എസ് ഷൂർ [24], ഐ‌സി‌ജി‌എസ് സമർത്ത് എന്നും തിരിച്ചറിഞ്ഞു. രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകൾക്കും ഹല്ലിന്റെ വശത്ത് വലിയ അടയാളമുണ്ടായിരുന്നു, അതിൽ ഒന്നിൽഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നും മറ്റോന്നിൽ ഐഡി നമ്പർ : 11 എന്നും ഉണ്ടായിരുന്നു.[25]

സൂര്യാസ്തമയത്തിനുശേഷം ആറ് മുതൽ എട്ട് വരെ സായുധരായ, സൈനിക ഗിയറുകൾ ടവർ ആക്രമണ റൈഫിളുകൾ തുടങ്ങിയവയേന്തിയ ഇന്ത്യൻ മാർക്കോസ് സ്പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥരെ, ശ്രദ്ധിക്കപ്പെടാത്ത രണ്ട് സ്പീഡ് ബോട്ടുകളിലായി നോസ്ട്രോമോയെ തടയാൻ ഈ കപ്പലുകളിൽ നിന്നായി നിയോഗിച്ചു. സ്റ്റൺ, സ്മോക്ക് ഗ്രനേഡുകൾ ഉപയോഗിച്ചാണ് റെയ്ഡ് ആരംഭിച്ചത്. അതിനുശേഷം ഇവരെ വിലങ്ങണിയിച്ചു [26] [27] ഇന്ത്യൻ തീരസംരക്ഷണ സേന കപ്പൽ ഏറ്റെടുത്ത ശേഷം എത്തിയ പത്ത് പേരെങ്കിലും അടങ്ങുന്ന എമിറേറ്റ്സ് സ്‌പെഷ്യൽ ഫോഴ്‌സ് ഹെലികോപ്റ്ററിൽ നിന്നായി നോസ്ട്രോമോ കപ്പലിൽ ഇറങ്ങി.[26] ഇന്ത്യൻ ഉദ്യോഗസ്ഥരോട് രാഷ്ട്രീയ അഭയം തേടിയ ലത്തീഫ , യുഎഇയിലേക്ക് തിരിച്ചു മടങ്ങാൻ തനിക്ക് താൽപര്യമില്ല എന്നറിയിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളാതെ ലത്തീഫയെ മറ്റൊരു കപ്പലിലേക്ക് ബലമായി കൊണ്ടുപോയി. നോസ്ട്രോമോയെയും അതിലെ ബാക്കി ജോലിക്കാരെയും ഇന്ത്യൻ തീരസംരക്ഷണ സേനയുടെ അകമ്പടിയോടെ യുഎഇ യുദ്ധക്കപ്പലായ ബെയ്‌നുനയിലേക്ക് മാറ്റുകയും ഫുജൈറയിലെ നാവിക താവളത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഈ റെയ്ഡിനിടെയാണ് രാധക്കു ലത്തീഫയുടെ അവസാന സന്ദേശം ലഭിക്കുന്നത് എന്ന് രാധ സ്റ്റിർലിങ് ഓർക്കുന്നുണ്ട്. "രാധ ദയവായി എന്നെ സഹായിക്കൂ, പുറത്ത് ആളുകളുണ്ട്" എന്ന് ലത്തീഫ പറയുന്നുണ്ടായിരുന്നു. "വെടിവയ്പ്പ്" കേട്ടതായും ലത്തീഫ പറഞ്ഞു. ഈ സംഭാഷണശേഷം ഇന്ത്യൻ യുദ്ധവിമാനത്തിലെ ഇലക്ട്രോണിക് ജാമിങ് മൂലം നോസ്ട്രോമോയിലെ അംഗങ്ങളുമായുള്ള രാധയുടെ ആശയവിനിമയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.[28]

മൊത്തത്തിൽ, ഗോവ തീരത്ത് നിന്ന് 50 മൈൽ അകലെയുള്ള നോസ്ട്രോമോയിൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് മൂന്ന് ഇന്ത്യൻ, രണ്ട് എമിറേറ്റ്സ് യുദ്ധക്കപ്പലുകൾ, രണ്ട് സൈനിക വിമാനങ്ങൾ, ഒരു ഹെലികോപ്റ്റർ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

മാധ്യമ പ്രതികരണങ്ങളും പരിണതഫലങ്ങളും

തിരുത്തുക

സംഭവശേഷം ഇംഗ്ലീഷ്-ഫിന്നിഷ് ടബ്ലോയിഡുകളിലാണ് ആദ്യവാർത്തകൾ പുറത്തുവരുന്നത്. സാമൂഹികമാധ്യമങ്ങളും വിഷയത്തെ ചൂടാക്കി നിർത്തി. ജൗഹിയനൻ, ജൗബർട്ട് എന്നിവർ ദുബൈയിൽ നിന്നും വിട്ടയക്കപ്പെട്ടതോടെ ലണ്ടനിൽ നടന്ന ഡിറ്റൈൻഡ് ഇൻ ദുബൈ എന്ന സംഘടനയുടെ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു[28]. വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്ന ഭീഷണി യു.എ.ഇ ഭരണകൂടത്തിൽ നിന്നും ഉണ്ടെന്ന് അവർ ആരോപിച്ചു. ഗൾഫ് മാധ്യമങ്ങളിൽ ഈ സംഭവം വെളിച്ചം കണ്ടിരുന്നില്ല. ഉറവിടം വെളിപ്പെടുത്താത്ത, എന്നാൽ ദുബൈ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഒരു പ്രസ്താവന ഏപ്രിൽ പകുതിയോടെ പാശ്ചാത്യമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

"ശൈഖ ലത്തീഫയെ തിരികെ കൊണ്ടുവന്നു, അവർ ഇപ്പോൾ കുടുംബത്തോടൊപ്പം സുഖമായിരിക്കുന്നു. സംഭവം ഒരു സ്വകാര്യവിഷയമാണ്."

എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ദുബൈ ഭരണാധികാരിയുടെ പ്രശസ്തി കളങ്കപ്പെടുത്താനായി മനപൂർവ്വം ചമച്ചതാണ് എന്നും പ്രസ്താവന പറയുന്നുണ്ട്. ശൈഖയോടൊപ്പമുണ്ടായിരുന്ന മൂന്നുപേർ നിലവിലുള്ള ആരോപണങ്ങളുടെ പേരിൽ വാണ്ടഡ് ലിസ്റ്റിൽ ഉള്ളവരാണെന്നും അതിൽ പറയുന്നുണ്ട്.[29] 2018 മെയ് മാസത്തിൽ ദുബൈയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്ന ഹ്യൂമൺ റൈറ്റ് വാച്ച് ലത്തീഫ എവിടെയാണുള്ളത് എന്ന് വെളിപ്പെടുത്താനാവശ്യപ്പെട്ടു.

"രാജകുമാരി എവിടെയാണെന്നും അവരുടെ സുഖവിവരങ്ങളും വെളിപ്പെടുത്തിയില്ലെങ്കിൽ അതു ബന്ദിയാക്കലിന്റെ പരിധിയിൽ വരും".

എന്ന് സംഘടന വ്യക്തമാക്കി. നിയമപരമായ കാരണങ്ങളാൽ കേസിൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ദുബൈ അധികൃതർ പ്രതികരിച്ചു.[29] [30] [31]

ലത്തീഫയുടെ തിരോധാനം സംബന്ധിച്ച ആരോപണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഒ.എച്ച്.സി.എച്ച്.ആർ വർക്കിംഗ് ഗ്രൂപ്പ് ഇന്ത്യ-യുഎഇ സർക്കാരുകളിൽ നിന്ന് വിശദീകരണം തേടുകയുണ്ടായി.

മുഖ്യധാരാ അറബ് ദിനപത്രമായ ആഡ്-ദിയാർ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ആവശ്യങ്ങളും ഷെയ്ക ലത്തീഫയെ ബലമായി മറച്ചുവെച്ച വിഷയവും ഉന്നയിച്ചു.[32] 2018 ലെ കെന്റക്കി ഡെർബിയിൽ "ദുബായ് WHERE IS PRINCESS LATIFA" എന്ന് ഒരു ബാനർ പറത്തിക്കൊണ്ട് പിന്തുണാ ഗ്രൂപ്പുകൾ പ്രചാരണം നടത്തി.[33] ഔചാരിക നിയമ പ്രക്രിയകളെ അവഗണിച്ചുകൊണ്ട് ദേശീയ താല്പര്യം മുൻനിർത്തി നടത്തി എന്ന് പറയുന്ന നിയമവിരുദ്ധമായ പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യൻ ഗവൺമെന്റ് വ്യപകമായി വിമർശിക്കപ്പെട്ടു. യു.എ.ഇ സർക്കാരിൽ നിന്നും ഔദ്യോഗിക അഭ്യർത്ഥന ഇല്ലാതെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ഉപദേഷ്ടാക്കൾ വഴി നേരിട്ട് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടത്തിയ ആവശ്യപ്രകാരമാണ് ഈ വിഷയത്തിൽ ഇടപെട്ടത് എന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരമൊരു സംഭവം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. ഇന്ത്യൻ തീരദേശത്തിനടുത്തുള്ള ഈ സംഭവത്തെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റ് അവിനന്ദൻ മിത്ര, “ഞങ്ങൾക്ക് അത്തരം വിവരങ്ങളോ പ്രവർത്തനങ്ങളോ ഇല്ല" എന്നറിയിച്ചു. ഈ അവകാശവാദങ്ങൾ പരിശോധിക്കാൻ ശ്രമിക്കുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. 2019 ജനുവരി 2 ന് പാർലമെന്റ് അംഗം സുഗത റോയ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് എമിറേറ്റ്സ് രാജകുമാരിയെ തിരിച്ചയക്കുന്നതിൽ ഇന്ത്യൻ സർക്കാരിൻറെ പങ്കാളിത്തം വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് നിഷേധിച്ചു.[34]

അതുപോലെ, ഫിന്നിഷ് സർക്കാർ അവരുടെ പൗരന്മാരിൽ ഒരാൾക്ക് നേരിടേണ്ടി വന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ഇന്ത്യൻ അധികാരികൾക്ക് മുമ്പാകെ ആശങ്ക ഉന്നയിക്കാത്തതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. ഒരു ദിവസത്തിന് ശേഷം ഫിന്നിഷ് വിദേശകാര്യ മന്ത്രി ടിമോ സോയിനി , മാധ്യമങ്ങൾ മുമ്പിലുണ്ടാവതിരുന്ന ഈ വിഷയത്തിൽ ഫിൻലാൻഡ്, യുഎഇയുമായും, ഇന്ത്യൻ ഉദ്യോഗസ്ഥരുമായും സംഭാഷങ്ങൾ നടത്തിയിരുന്നതായി പ്രതികരിച്ചു.

ആംനസ്റ്റി ഇന്റർനാഷണൽ 2018 സെപ്റ്റംബർ 4 ന് യുഎഇ സർക്കാരിനോട് ഷെയ്ഖ ലത്തീഫ എവിടെയാണെന്ന് വെളിപ്പെടുത്താനും അന്താരാഷ്ട്ര നിയമപരമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കാനും അഭ്യർത്ഥിക്കുന്ന ഒരു പരസ്യ പ്രസ്താവന പുറത്തിറക്കി, അതേസമയം നോസ്ട്രോമോയ്‌ക്കെതിരായ റെയ്ഡിലും നിയമവിരുദ്ധമായ ലംഘനങ്ങളിലും തങ്ങളുടെ സുരക്ഷാ സേനയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കാൻ ഇന്ത്യൻ സർക്കാരിനോടായി ആവശ്യപ്പെട്ടു. [35]

6 ഡിസംബർ 2018 ന്, ബിബിസി ടു ഡോക്യുമെന്ററി എസ്‌കേപ്പ് ഫ്രം ദുബായ്: ദി മിസ്റ്ററി ഓഫ് ദി മിസ്സിംഗ് പ്രിൻസസ് പുറത്തിറങ്ങിയത്, ലത്തീഫ വീട്ടിൽ സുരക്ഷിതമാണെന്ന് പറഞ്ഞ ഒരു ഹ്രസ്വ പ്രസ്താവനയുടെ രൂപത്തിൽ ദുബായ് രാജകീയ കോടതിയിൽ നിന്ന് ഈ വിഷയത്തിൽ ആദ്യത്തെ ഔദ്യോഗിക പ്രതികരണം നടത്തി. ഏഴ് വർഷത്തെ ആസൂത്രണവും 2000 ൽ സഹോദരി ഷംസ നടത്തിയ സമാനമായ ശ്രമവും ഈ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[36] [37] 2019 ജനുവരിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യ രാജകുമാരി ഹയാ അൽ ഹുസൈൻ ജോർദാൻ, ദുബായ്, ഷെയ്ക ലത്തീഫയോട് പെരുമാറിയ രീതിയെ അനുകൂലിച്ചു സംസാരിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ഹയ രാജകുമാരി വേർപിരിഞ്ഞതായി വാർത്താ റിപ്പോർട്ടുകൾക്ക് ശേഷം മനുഷ്യാവകാശ പ്രവർത്തകർ ഹയ രാജകുമാരിയോട്, ലത്തീഫയുടെ ദുബൈയിലെ ജീവിതത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ ആവശ്യപ്പെട്ടു.

2021 ഫെബ്രുവരിയിൽ യുഎൻ നടത്തിയ അന്വേഷണത്തിൽ ദുബായിൽ അറസ്റ്റിൽ ആയിരുന്ന ബ്രിട്ടീഷ് ആയുധ ഇടപാടുകാരനായ ക്രിസ്റ്റ്യൻ മിഷേലിനെ കൈക്കൂലി വാങ്ങിയതിന് വിചാരണ ചെയ്യുന്നതിനായി ദുബായിൽ നിന്ന് ന്യൂ ഡൽഹിയിലേക്ക് കൈമാറുന്നതിന് പകരമായി ലത്തീഫാ രാജകുമാരിയെ ദുബായിലേക്ക് നാടുകടത്തപ്പെട്ടതായി കണ്ടെത്തി [38]

മേരി റോബിൻസന്റെ സന്ദർശനം

തിരുത്തുക

2018 ഡിസംബർ 24 ന് മുൻ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഹൈക്കമ്മീഷണർ മേരി റോബിൻസണിനൊപ്പം ഉള്ള ഷെയ്ക ലത്തീഫയെ ആ മാസം അഞ്ചാം തിയ്യതി എടുത്ത മൂന്ന് ലോ-റെസല്യൂഷൻ ഫോട്ടോകൾ യുഎഇ അധികൃതർ പുറത്തുവിട്ടു.[39] മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യമാരിൽ ഒരാളായ ഹയ രാജകുമാരിയാണ് കൂടിക്കാഴ്ച ഏർപ്പാടാക്കിയതെന്ന് മേരി റോബിൻസൺ അറിയിച്ചത്.[40] ലത്തീഫയെ റോബിൻസൺ വിശേഷിപ്പിച്ചത് “പ്രശ്നക്കാരിയായ ഒരു യുവതി” എന്നാണ്. ലത്തീഫയ്ക്ക് താൻ നേരത്തെ തന്റെ പിതാവിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചു നിർമിച്ച വിഡിയോയിൽ ഖേദമുണ്ടെന്നും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങൾ വിവിധ അവകാശ സംഘടനകളാൽ വിമർശിക്കപ്പെട്ടു. ദുബൈയുടെ മുൻ നിലപാടുകളെ റോബിൻസൺ ആവർത്തിക്കുന്നു എന്നാണ് ഡീറ്റൈൻഡ് ഇൻ ദുബൈയുടെ സ്ഥാപക രാധ സ്റ്റിർലിംങ് പ്രതികരിച്ചത്. ഈ സന്ദർശനത്തിന്റെ സ്വഭാവത്തെ വിവിധ മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രവർത്തകരും ചോദ്യം ചെയ്തുകൊണ്ട്, സ്വതന്ത്രമായ അന്വേഷണത്തിനും ലത്തീഫയുടെ അവസ്ഥ വിലയിരുത്തുന്നതിനും അവർക്ക് അടിമത്തത്തിൽ പാർപ്പിക്കപ്പെട്ടതുമൂലം എതെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടെകിൽ അത് പരിഹരിക്കുവാനുമായി ആഹ്വാനം ചെയ്തു.[41][42][43] എന്നാൽ താൻ വഞ്ചിക്കപ്പെട്ടതായി റോബിൻസൺ പിന്നീട് ബിബിസിയോട് പറഞ്ഞു.[44]. മേരി റോബിൻസണോടൊത്തുള്ള ചിത്രങ്ങളെക്കുറിച്ച് പ്രതികരിക്കവെ, ലത്തീഫ നിർബന്ധിതമായി മയക്കുമരുന്ന് കൊടുക്കപ്പെട്ടതുപോലെയോ പ്രതീക്ഷയറ്റവളെപ്പോലെയോ തോന്നുന്നുവെന്ന് മർകസ് അൽ സാബ്രി (ലത്തീഫയുടെ കസിൻ) അഭിമുഖത്തിൽ പറയുന്നുണ്ട്[6][45].

2019 കോടതി നടപടികൾ

തിരുത്തുക

തന്നെ ഭീഷണിപ്പെടുത്തുകയും തന്റെ രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തെന്നാരോപിച്ച് ശൈഖ് മുഹമ്മദിന്റെ മുൻ ഭാര്യ ബ്രിട്ടനിൽ കേസുകൊടുക്കുകയുണ്ടായി. അതിന്റെ വസ്തുതാന്വേഷണതിന്റെ റിപ്പോർട്ട് കോടതി പരസ്യപ്പെടുത്തുകയുണ്ടായി. ആരോപണങ്ങൾ കോടതി ശരിവെക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശൈഖ ശംസ, ശൈഖ ലത്തീഫിയ എന്നീ മക്കൾ പിതാവിന്റെ തടവിലാണെന്നും അവിടെ പീഢനങ്ങൾക്കും നിർബന്ധിത മാനസികചികിത്സക്കും വിധേയമാക്കപ്പെടുന്നുവെന്നും ഉള്ള ആരോപണം ശരിയാകാമെന്ന്‌ കോടതി നിരീക്ഷിച്ചു.[46]

2021 ഡോക്യുമെന്ററി

തിരുത്തുക

2021 ഫെബ്രുവരിയിൽ, ബിബിസി പ്രോഗ്രാം പനോരമയിൽ നിന്ന് ലഭിച്ച ഫൂട്ടേജിൽ നിന്ന്, ലത്തീഫ രാജകുമാരി തന്നെ ബോട്ടിൽ നിന്ന് ഇറക്കിവിടുന്നതിനെതിരെ സൈനികരോട് എതിർത്തു നിന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു.[47] മാത്രമല്ല, 2018 ഫെബ്രുവരിയിൽ കുടുംബത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് ശേഷം ഒരു വർഷമെങ്കിലും അവളെ ഒരു സ്വകാര്യ വില്ലയിൽ പാർപ്പിച്ചിരുന്നു എന്നു വെളിപ്പെടുത്തി.[48] ലത്തീഫ രാജകുമാരി ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് ഹാജരാക്കാൻ ഐക്യരാഷ്ട്ര മനുഷ്യാവകാശ ഓഫീസ് യുഎഇയോടായി ആവശ്യപ്പെട്ടു.[49] ഏകദേശം രണ്ട് മാസത്തിന് ശേഷം, 9 ന് 2021 ഏപ്രിലിൽ, ഷെയ്ഖ ലത്തീഫയെ കുടുംബം പരിപാലിക്കുന്നുണ്ടെന്ന് എമിറേറ്റ്സ് പ്രസ്താവിക്കുമ്പോൾ തന്നെ, രാജകുമാരി "ജീവിച്ചിരിക്കുന്നതിന് തെളിവ്" നൽകുന്നതിൽ രാജ്യം പരാജയപ്പെട്ടു എന്നു ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.[50] ഇതേ അവസരത്തിൽ, ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥരും ജനീവയിലെ എമിറേറ്റ്സ് അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് എമിറേറ്റ്സ് തത്വത്തിൽ സമ്മതിച്ചതായി ഒരു വക്താവ് പറഞ്ഞു. [51] 21 ന് ഏപ്രിൽ മാസത്തിൽ ഐക്യരാഷ്ട്ര ഉപദേഷ്ടാക്കൾ തങ്ങൾക്ക് എമിറേറ്റ്സ് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും എമിറേറ്റ്സ് അധികൃതരുടെ പ്രസ്താവന പര്യാപ്തമല്ലെന്നും പ്രസ്താവനയിറക്കി.[52] ഏകപക്ഷീയമായ തടങ്കലിൽ നിന്നുള്ള സ്വാതന്ത്ര്യം ഒരു സാർവത്രിക മനുഷ്യാവകാശമാണെന്ന് പറഞ്ഞ അമേരിക്കയുടെ പ്രസ്താവന ന്യൂയോർക്ക് ടൈംസ് "നിശബ്ദം" എന്നാണ് വിശേഷിപ്പിച്ചത്.[53]

2021 ദുബായ് മാൾ ഫോട്ടോ രൂപം

തിരുത്തുക

2021 മെയ് 22 ന് ലത്തീഫ രാജകുമാരിയെ ജീവനോടെ ഉണ്ടെന്നു കാണിക്കുന്ന ഒരു ഫോട്ടോ ഓൺലൈനിൽ പോസ്റ്റ് ചെയ്യപെടുകയും രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഈ ചിത്രം പങ്കിടുകയും ചെയ്തു. മറ്റ് രണ്ട് സ്ത്രീകളോടൊപ്പം ഇരിക്കുന്നതായി കാണപ്പെടുന്ന ഫോട്ടോ ദുബായ് ഷോപ്പിംഗ് മാളായ മാൾ ഓഫ് എമിറേറ്റിലാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ലത്തീഫയുടെ ഒരു സുഹൃത്ത് ഈ ചിത്രം രാജകുമാരിയാണെന്ന് സ്ഥിരീകരിച്ചു. [54] ഈ ചിത്രം പോസ്റ്റ് ചെയ്ത സ്ത്രീ പിന്നീട് പണം വാങ്ങിയാണിത് ചെയ്തതെന്നു വൃത്തങ്ങൾ അറിയിച്ചു.[55] [56]

2021 മാഡ്രിഡ്-ബരാജാസ് വിമാനത്താവളം

തിരുത്തുക

2021 ജൂണിൽ, അഡോൾഫോ സുവാരസ് മാഡ്രിഡ്-ബരാജാസ് വിമാനത്താവളത്തിൽ വച്ചുള്ള ലത്തീഫയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ മുൻ റോയൽ നേവി അംഗം സിയോണഡ് ടെയ്‌ലർ പോസ്റ്റ് ചെയ്തു, മാൾ ഓഫ് എമിറേറ്റ്‌സിൽ ലത്തീഫയെ കാണിക്കുന്ന ഫോട്ടോകളും ഇവർ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. "ലത്തീഫയ്‌ക്കൊപ്പം മികച്ച യൂറോപ്യൻ അവധിക്കാലം" ആണെന്ന് ഇവർ അടിയിൽ കുറിച്ചു. [57] ഫ്രീ ലത്തീഫ കാമ്പയിന്റെ സഹസ്ഥാപകനായ ഡേവിഡ് ഹെയ്ഗ്, "ലത്തീഫയ്ക്ക് പാസ്‌പോർട്ട് ഉള്ളതായി തോന്നുന്നതിലും യാത്ര ചെയ്യുന്നതും, കൂടുതൽ സ്വാതന്ത്ര്യം ആസ്വദിക്കുന്നതായി കാണുന്നതിലും" സന്തോഷമുണ്ടെന്നറിയിച്ചു , കൂടാതെ നിരവധി പ്രചാരണ അംഗങ്ങളുമായി രാജകുമാരിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.[58]

2021 യുഎഇ പെഗാസസ് നിരീക്ഷണ ചോർച്ച

തിരുത്തുക

2021 ജൂലൈയിൽ, നിരീക്ഷണ സ്ഥാപനമായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയറിൽ നിന്ന് ചോർന്ന ഡാറ്റയിൽ , യു‌എഇ ലക്ഷ്യമിട്ട ഫോൺ നമ്പറുകളിൽ ലത്തീഫയുടെയും അവളുടെ അടുത്ത സുഹൃത്തുക്കളുടെയും അടങ്ങിയതാണെന്നു കണ്ടെത്തി. ഫോണുകൾ ടാർഗെറ്റുചെയ്യുന്നതിന് ജി‌പി‌എസ് ഉൾപ്പെടെയുള്ള പൂർണ്ണ ആക്‌സസ് അനുവദിക്കുന്ന പെഗാസസ് സ്പൈവെയർ, ലത്തീഫയുടെ രക്ഷപ്പെടൽ റൂട്ട് ട്രാക്കുചെയ്യാൻ ഒരു പക്ഷെ സഹായിച്ചിരിക്കാം എന്നു കരുതപ്പെടുന്നു.[59]

2018 മെയ് മാസത്തിൽ മുൻ ഫ്രഞ്ച് നേവി ഓഫീസർ ഹെർവെ ജൗബർട്ടിന്റെ മുൻ ഭാര്യ ഹെലൻ ജൗബർട്ട് ഡെയ്‌ലി ബീസ്റ്റിനോടായി, ജൗബർട്ടും രാധ സ്റ്റിർലിംഗും അഞ്ച് വർഷമായി ലത്തീഫയുമായി ബന്ധപ്പെട്ടിരുന്നുവെന്നും രക്ഷപ്പെടാനുള്ള പദ്ധതി ഇവർ ഒരുമിച്ചാണ് കണ്ടുപിടിച്ചുവെന്നത് എന്നറിയിച്ചു: “ ഹെർവെ അവളെ രക്ഷപ്പെടാൻ സഹായിക്കും, അവളെ രക്ഷപ്പെടുത്തികഴിഞ്ഞാൽ മകൾ അച്ഛന്റെ അടുത്തെത്തി 'എനിക്ക് 30 ലക്ഷം ഡോളർ വേണം, അല്ലെങ്കിൽ ഞാൻ എല്ലാം മാധ്യമങ്ങളോട് പറയും എന്ന് പറയാൻ പോവുകയായിരുന്നു. അതൊരു ഗൂഢാലോചന ആയിരുന്നു.അതൊരു നിയന്ത്രണം പോയ ഒരു അഴിമതി പദ്ധതിയാണ് എന്നും അവകാശപ്പെട്ടു. സ്റ്റിർലിംഗ് പറയുന്നതനുസരിച്ച്, തന്റെ ജീവനെ ഭയന്ന് ബോട്ടിൽ നിന്ന് "വെടിവയ്പ്പ് കേൾക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് ലത്തീഫ വാട്ട്‌സ്ആപ്പ് വഴി ആണ് കോൾ ചെയ്തത്. കോളിന്റെ തെളിവുകൾ അമേരിക്കയിലെയും യുണൈറ്റഡ് കിംഗ്ഡത്തിലെയും അധികാരികൾക്ക് നൽകുകയും അവ റിപ്പോർട്ടർമാർക്ക് ലഭ്യമാക്കുകയും ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിലെ ആരോപണവിധേയമായ സ്ഥലത്ത് നിന്ന് വിളിക്കാൻ സാധാരണയായി ഒരു സാറ്റലൈറ്റ് ഫോൺ ആവശ്യമാണെന്ന് ഡെയ്‌ലി ബീസ്റ്റ് ചൂണ്ടിക്കാട്ടി.[60] നോസ്ട്രോമോ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചു.[61] 2019 ഓഗസ്റ്റിൽ, ടീന ജൗഹിയനെൻ തന്റെ ഭാഗം ഓൺ‌ലൈൻ മാഗസിൻ ഇൻസൈഡറിന് വിവരിച്ചു.[62]

പിടികൂടുന്നതിൽ എഫ്ബിഐയുടെ പങ്ക്

തിരുത്തുക

യുഎസ്എ ടുഡേയുടെ റിപ്പോർട്ടു പ്രകാരം, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), “ശക്തനായ ദുബായ് നേതാവിന്റെ ഓഫീസിൽ നിന്നുള്ള അടിയന്തര സഹായ അപേക്ഷയ്ക്ക് മറുപടി നൽകികൊണ്ട്, അവളെ പിടികൂടുന്നതിന് ആവശ്യമായ സഹായം നൽകി.” എന്നാൽ ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ എഫ്ബിഐ വിസമ്മതിച്ചു.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "Re Al M, Approved Judgment (The High Court of Justice, Family Division)" (PDF). Courts and Tribunal Judiciary. 11 December 2019. Retrieved 19 February 2021.
  2. Wilson, Jamie; Millar, Stuart (10 December 2001). "Strange case of the sheikh's daughter". The Guardian (in ഇംഗ്ലീഷ്). Archived from the original on 24 March 2018. Retrieved 22 March 2018.
  3. Wilson, Jamie; Millar, Stuart (15 December 2001). "Sheikh's daughter escaped family's UK home before 'kidnap'". The Guardian (in ഇംഗ്ലീഷ്). Archived from the original on 23 March 2018. Retrieved 22 March 2018.
  4. Escape from Dubai (11 March 2018), Latifa Al Maktoum – Escape from Dubai – Hervé Jaubert, archived from the original (video) on 22 March 2018, retrieved 22 March 2018
  5. "The Sean Hannity Show: The Plight of Princess Latifa". player.fm (in ഇംഗ്ലീഷ്). The Sean Hannity Show. 27 April 2018. Archived from the original on 10 June 2019. Retrieved 1 May 2018. Relevant quote at 54 min. 5 sec. time mark in audio.
  6. 6.0 6.1 Dubai royal insider breaks silence on escaped princesses. 60 Minutes Australia. 22 July 2019.
  7. "Princess Latifa timeline: The failed escapes of Sheikh Mohammed's daughters". BBC News. 16 February 2021. Retrieved 25 April 2021.
  8. "Video Statement by Princess Latifa". Archived from the original on 21 April 2018.
  9. "Dubai Ruler's Daughter Used Car, Dinghy, Rode Jet Ski In Failed Escape". NDTV.com. Retrieved 10 March 2020.
  10. "@latifa_1 • Instagram photos and videos". 26 February 2018. Archived from the original on 14 May 2018.
  11. "Email to Indian Coast Guard". Archived from the original on 22 March 2018. Retrieved 23 March 2018.
  12. "NOSTROMO". Archived from the original on 23 March 2018. Retrieved 23 March 2018.
  13. "Ship Compulsory Equipped License - WDG9847 - SEARESC LLC". FCC.gov.in. Archived from the original on 28 April 2018. Retrieved 28 April 2018.
  14. "Spy companies using Channel Islands to track phones around the world". 16 December 2020. Archived from the original on 19 December 2020. Retrieved 19 December 2020. Data reviewed by the Bureau shows that a series of signals designed to reveal phone location were sent to a US-registered mobile belonging to the yacht's skipper, Hervé Jaubert, the day before commandos stormed the yacht and seized the princess. The effort appears to have been part of a huge bid by the Emiratis – mobilising boats, a surveillance plane and electronic means – to track down the fleeing princess. Signals were sent via mobile networks in Jersey, Guernsey, Cameroon, Israel, Laos and the USA.
  15. "Al M Factfinding APPROVED Judgment 111219" (PDF). 11 December 2019. Archived from the original (PDF) on 5 March 2020. Retrieved 10 March 2020.
  16. "Dubaï : une jeune princesse en fuite craint pour sa vie". Middle East Eye édition française (in ഫ്രഞ്ച്). 12 March 2018. Archived from the original on 28 April 2020. Retrieved 28 April 2020.
  17. "Woman claims to be Dubai Royal, goes missing with her friend off Goa Coast". financialexpress.com. 13 March 2018. Archived from the original on 23 March 2018.
  18. "Poliisi - Tiedotteet". www.poliisi.fi. Archived from the original on 30 March 2018.
  19. "Ulkoministeriö ja poliisi vahvistavat: Kadonneeksi ilmoitettu Suomen kansalainen on löytynyt". finland.fi. Archived from the original on 22 March 2018.
  20. 20.0 20.1 "Family says "Frenchman Christian Elombo detained in Oman in connection with Sheikha Latifa's escape"". Archived from the original on 20 March 2018. Retrieved 20 April 2018.
  21. "Six months after her capture at sea, Sheikha Latifa al Maktoum still held incommunicado" (PDF). Amnesty.org. 4 September 2018. Archived from the original (PDF) on 4 September 2018. Retrieved 4 September 2018.
  22. Festgenommener Franzose soll Prinzessin zur Flucht verholfen haben, Tageblatt, 12 April 2018 (in German)
  23. Retraction of Red Notice by Interpol: Mutmaßlicher Prinzessinnen-Entführer wieder auf freiem Fuß, Tageblatt, 16 May 2018 (in German)
  24. "PRESS RELEASE COMMISSIONING OF OFFSHORE PATROL VESSEL (OPV) ICGS SHOOR" (PDF). 11 April 2016. Archived from the original (PDF) on 10 April 2018. Retrieved 20 April 2018.
  25. "Commissioning of Off Shore Patrol Vessel (OPV) ICGS Samarth 10 Nov 2015:Indian Coast Guard". www.indiancoastguard.gov.in (in ഇംഗ്ലീഷ്). Archived from the original on 20 April 2018. Retrieved 20 April 2018.
  26. 26.0 26.1 "Tale Of The Dubai Princess: National Interest Over Human Rights?". Youtube channel of NDTV. NDTV. 12 April 2018. Archived from the original on 16 April 2018. Retrieved 23 April 2018. ...It was the Indian who attacked us, who brutalized us it was the Indians. Once the Indians took over the boat, the Emirati came on-board, they came from a Helicopter. Special forces Emirati, they came on-board they took over and Indians left. But they did not leave completely, they were escorting us. I saw their warships on both side of the boat, they were escorting us. I know they were Indian Coast Guard because there was painted on the side of the hull, the marking 'Indian Coast Guard' and one of the ship had number '11'...
  27. "Tiina Jauhiainen kertoo, kuinka Nostromo-laiva kaapattiin Goan edustalla". 13 April 2018. Archived from the original on 23 April 2018. Retrieved 23 April 2018.
  28. 28.0 28.1 "Detained in Dubai press conference". 12 April 2018. Retrieved 4 May 2018.
  29. 29.0 29.1 "Dubai missing princess: Call for clarity on status of Sheikha Latifa". BBC News. 18 April 2018. Retrieved 5 May 2018.
  30. Burgess, Sanya (6 May 2018). "The mystery of the missing Dubai princess". Sky News Australia. Retrieved 6 May 2018.
  31. "UAE: Reveal Status of Dubai Ruler's Daughter Captured at Sea After Fleeing the Country". Human Rights Watch (in ഇംഗ്ലീഷ്). Archived from the original on 8 May 2018. Retrieved 8 May 2018.
  32. "الشيخة لطيفة آل مكتوم قد تكون "مخفية قسريا"". Retrieved 5 May 2018.
  33. Kumar, Ajay. "India's moral standing diminished after helping UAE seize Princess Latifa". www.lawyerscollective.org. Archived from the original on 7 May 2018. Retrieved 7 May 2018.
  34. "Unstarred Question Number 3629: Repatriation of Emirati Princess". 164.100.47.194. 2 January 2019. Archived from the original on 6 March 2020. Retrieved 6 March 2020.
  35. "Six months after her capture at sea, Sheikha Latifa al Maktoum still held incommunicado" (PDF). Amnesty.org. 4 September 2018. Archived from the original (PDF) on 4 September 2018. Retrieved 4 September 2018.
  36. Graham-Harrison, Emma (4 December 2018). "Missing Emirati princess 'planned escape for seven years'". The Guardian. Retrieved 4 December 2018.
  37. Nicholson, Rebecca (6 December 2018). "Escape From Dubai: The Mystery of the Missing Princess review – a shocking tale of complicity and betrayal". The Guardian.
  38. Brown, David. "Princess Latifa bint Mohammed al-Maktoum seized in exchange for arms dealer".
  39. Burgess, Sanya (25 December 2018). "'Missing' Dubai princess Latifa pictured alive". Sky News (in ഇംഗ്ലീഷ്). Archived from the original on 6 January 2019. Retrieved 29 December 2018.
  40. "Today – BBC Sounds". www.bbc.co.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 29 December 2018.
  41. Bielenberg, Kim (5 January 2019). "The mysterious story of Princess Latifa, her reported escape from Dubai and her meeting with Mary Robinson". Independent.ie (in ഇംഗ്ലീഷ്). Retrieved 5 January 2019.
  42. Quann, Jack (30 December 2018). "Lunch between UAE princess and Mary Robinson 'does not dismiss very grave concerns'". www.newstalk.com. Retrieved 5 January 2019.
  43. Clancy, Paddy (2 January 2019). "Paddy Clancy: Robinson's assessment of Sheikha Latifa's situation disturbs me". irishmirror. Archived from the original on 6 January 2019. Retrieved 5 January 2019.
  44. Drape, Joe (1 May 2021). "We Know Where the Sheikh's Horse Is. But Where Is His Daughter?". The New York Times. Retrieved 2 May 2021.
  45. "Inside The Dubai Royal Family : Where are the missing Princesses ?". 60 Minutes Australia. 2020-05-18. Retrieved 2021-01-28.
  46. "Re Al M [2019] EWHC 3415 (Fam)" (PDF).
  47. Safi, Michael (16 February 2021). "Princess Latifa: secret videos raise fears for ruler's daughter forcibly returned to Dubai". The Guardian. Retrieved 21 April 2021.
  48. "Princess Latifa: 'Hostage' ordeal of Dubai ruler's daughter revealed". BBC News. 16 February 2021.
  49. "Princess Latifa: 'We did ask for proof of life' - UN". BBC News. 19 February 2021. Retrieved 21 April 2021.
  50. Harding, Luke (9 April 2021). "UAE has failed to show proof that Princess Latifa is alive, says UN". The Guardian. Retrieved 21 April 2021.
  51. "Release Dubai's Princess Latifa, UN experts tell UAE". Reuters. 20 April 2021. Retrieved 21 April 2021.
  52. Sharman, John (20 April 2021). "UN advisers tell UAE to release Princess Latifa". The Independent. Retrieved 21 April 2021.
  53. Drape, Joe (1 May 2021). "We Know Where the Sheikh's Horse Is. But Where Is His Daughter?". The New York Times. Retrieved 2 May 2021.
  54. "Princess Latifa: Dubai photo appears to show missing woman". BBC. 22 May 2021. Retrieved 22 May 2021.
  55. "Camera 'is lying' in pictures of Dubai princess Latifa bint Mohammed al-Maktoum". The Times. Retrieved 29 May 2021.
  56. "Women who posted about nights out with Princess Latifa on social media 'were ordered to do so'". Yahoo!. Retrieved 29 May 2021.
  57. Sabbagh, Dan (21 June 2021). "Princess Latifa: Instagram image appears to show Dubai ruler's daughter in Spain". The Guardian. Retrieved 21 June 2021.
  58. "Princess Latifa: New photo of Dubai royal wearing face mask in Madrid airport posted online". Sky News. 21 June 2021. Retrieved 21 June 2021.
  59. "Data leak raises new questions over capture of Princess Latifa". the Guardian (in ഇംഗ്ലീഷ്). 2021-07-21. Retrieved 2021-07-22.
  60. Kennedy, Dana (12 May 2018). "The Missing Princess of Dubai: Foiled Escape or Complete Fraud?". The Daily Beast.
  61. "Nostromo Survey Report" (PDF). ybi1.com. 21 September 2014. Archived from the original (PDF) on 13 October 2019. Retrieved 12 October 2019.
  62. Bostock, Bill (4 August 2019). "Princess Latifa of Dubai Tried to Flee the Royal Family, but Got Caught and Dragged Back. Here's How Her Doomed Escape Went Down, According to the Friend Who Fled with Her". Insider.