മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും

ഐക്യ അറബ് എമിറേറ്റുകളുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയും, വൈസ് പ്രസിഡന്റും, ദുബൈ എമിറേറ്റിന്റെ ഭരണാധികാരിയുമാണ് ഷേയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം (ആംഗലേയം: Mohammed bin Rashid Al Maktoum, അറബിക്: الشيخ محمد بن راشد آل مكتوم) (ജനനം :1949). അദ്ദേഹത്തിന്റ് ആസ്തി ഏകദേശം 14 മില്യൺ യു.എസ് ഡോളർ വരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഫോർബ്സ് മാഗസിന്റെ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയാൽ 23-ആം സ്ഥാനമാവും ഇദ്ദേഹത്തിനുണ്ടാവുക. പക്ഷേ അദ്ദേഹത്തിന്റെ സ്വത്തിൽ സ്വന്തമായി എത്രയുണ്ട് ഗവണ്മെന്റിന്റെ സ്വത്ത് എത്രയുണ്ട് എന്ന് കൃത്യമായി അറിയാൻ കഴിയാത്തതിനാൽ ഫോർബ്സ് മാഗസിൻ അദ്ദേഹത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Mohammed bin Rashid Al Maktoum
محمد بن راشد آل مكتوم
Sheik Mohammed bin Rashid Al Maktoum.jpg
Prime Minister of the United Arab Emirates
Assumed office
11 February 2006
PresidentKhalifa bin Zayed Al Nahyan
മുൻഗാമിMaktoum bin Rashid Al Maktoum
Personal details
Born (1949-07-22) 22 ജൂലൈ 1949 (പ്രായം 70 വയസ്സ്)
Dubai, United Arab Emirates
Spouse(s)Hind bint Maktoum bin Juma Al Maktoum
Haya bint Al-Hussein

സ്വകാര്യ ജീവിതവും വിദ്യാഭ്യാസവുംതിരുത്തുക

ഷേയ്ഖ് റാഷിദ് ബിൻ സയീദ് അൽ മഖ്തുമിന്റെ നാലുമക്കളിൽ മൂന്നാമനാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും. നാലുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം അറബിക് ഭാഷയും ഇസ്ലാമിക വിഷയങ്ങളും പഠിച്ചു തുടങ്ങി. 1955ൽ അൽ അഹമദിയ സ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം പത്താം വയസ്സിൽ അൽ ഷാബ് സ്കൂളിലേയ്ക്ക് മാറി. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞ് അദ്ദേഹം ദുബൈ സെക്കണ്ടറി സ്കൂളിലും പഠിച്ചു. 1966 ഓഗസ്റ്റിൽ അദ്ദേഹം ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ, യു.കെയിലുള്ള ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു.

അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായ ഷെയ്ഖ ഹിന്ദ് ബിന്റ് മഖ്തും ബിൻ ജുമാ അൽ മക്തുമിനെ അദ്ദേഹം 1979ലാണ്‌‍ വിവാഹം ചെയ്തത്. 2004 ഏപ്രിൽ 10ന് അദ്ദേഹം ജോർദ്ദാനിലെ ഇപ്പോഴത്തെ രാജാവായ അബ്ദുള്ള രണ്ടാമന്റെ പുത്രിയായ ഹയ ബിന്റ് അൽ-ഹുസൈൻ രാജകുമാരിയെ വിവാഹം കഴിച്ചു.

ഷേയ്ഖ് മുഹമ്മദും ഭാര്യമാരും കുതിരപ്പന്തയത്തിലും ഒട്ടകപ്പന്തയത്തിലും അതീവ താല്പര്യമുള്ളവരാണ്.

മെട്രോയുടെ ക്ഷമാപണംതിരുത്തുക

2007 മാർച്ച്‌ 9ന്‌ യു.കെയിൽ നിന്നും പ്രസിദ്ധീകരിയ്ക്കുന്ന മെട്രോ എന്ന ദിനപത്രം ഖാലിദ്‌ ഷേയ്ഖ്‌ മുഹമ്മദ്‌ എന്ന തീവ്രവാദിയുടെ ചിത്രത്തിനു പകരം ഷേയ്ഖ്‌ മുഹമ്മദിന്റെ ഒരു ചിത്രം തെറ്റായി ചേർത്ത്‌ പുറത്തുവന്നിരുന്നു. പിന്നീട്‌ തങ്ങൾക്കു പറ്റിയ അബദ്ധത്തിന്‌ മെട്രോ ക്ഷമാപണം നടത്തി [1].

അവലംബംതിരുത്തുക

  1. "Metro Aplology". ശേഖരിച്ചത് 2007-03-13.

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക