റിതേഷ് ബാത്ര തിരക്കഥയെഴുതി സംവിധാനം ചെയ്ത 2013 ലെ ഇന്ത്യൻ-ഫ്രഞ്ച്-ജർമ്മൻ-അമേരിക്കൻ കത്തെുഴുത്തു രൂപത്തിൽ കഥ പറയുന്ന പ്രണയ സിനിമയാണ് (എപ്പിസ്റ്റോളറി റൊമാൻസ് - epistolary romance) ലഞ്ച്ബോക്സ്.ഗുനീത് മോംഗ, അനുരാഗ് കശ്യപ്, അരുൺ രംഗാചാരി എന്നിവർ ചേർന്നാണ് ഈ ചലച്ചിത്രം നിർമ്മിച്ചത്.ഡാർ മോഷൻ പിക്ചേർസ്, യുടിവി മോഷൻ പിക്ചേഴ്സ്, ധർമ്മ പ്രൊഡക്ഷൻസ്, സിഖ്യ എന്റർടൈൻമെന്റ്, എൻ‌എഫ്‌ഡി‌സി (ഇന്ത്യ), ആർ‌ഒ‌എച്ച് ഫിലിംസ് (ജർമ്മനി), അസാപ് ഫിലിംസ് (ഫ്രാൻസ്), സിനി മൊസൈക്ക് (യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നിവയുൾപ്പെടെ വിവിധ സ്റ്റുഡിയോകൾ സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. ഇർഫാൻ ഖാൻ, നിമ്രത് കൗർ, നവാസുദ്ദീൻ സിദ്ദിഖി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2013 കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ക്രിട്ടിക്സ് വീക്കിൽ പ്രദർശിപ്പിച്ച ഈ ചിത്രം പിന്നീട് ഗ്രാന്റ് റെയിൽ ഡി ഓർ എന്നറിയപ്പെടുന്ന ക്രിട്ടിക്സ് വീക്ക് വ്യൂവേഴ്‌സ് ചോയ്സ് അവാർഡും നേടി.[2] 2013 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇത് പ്രദർശിപ്പിച്ചു.[3]2013 സെപ്റ്റംബർ 20 നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തത്.

ലഞ്ച് ബോക്സ്
സംവിധാനംറിതേഷ് ബാത്ര
നിർമ്മാണം
  • അരുൺ രംഗാചാരി
  • വിവേക് ​​രംഗാചാരി
  • അനുരാഗ് കശ്യപ്
  • ഷഹനാബ് ആലം
  • ഗുനീത് മോംഗ
  • കരൺ ജോഹർ
  • റോണി സ്ക്രൂവാല
  • സിദ്ധാർത്ഥ് റോയ് കപൂർ
  • മെറാജ് ഷെയ്ഖ്
  • വിക്രംജിത് റോയ്
  • ഡാനിസ് ടാനോവിക്
രചനറിതേഷ് ബാത്ര
അഭിനേതാക്കൾ
ഇർഫാൻ ഖാൻ
നിമ്രത് കൗർ
നവാസുദ്ദീൻ സിദ്ദിഖി
സംഗീതംമാക്സ് റിക്ടർ
ഛായാഗ്രഹണംമൈക്കൽ സിമ്മോണ്ട്സ്
ചിത്രസംയോജനംജോൺ എഫ്. ലിയോൺസ്
സ്റ്റുഡിയോDAR മോഷൻ പിക്ചേഴ്സ്
യുടിവി മോഷൻ പിക്ചേഴ്സ്
ധർമ്മ പ്രൊഡക്ഷൻസ്
സിഖ്യ എന്റർടെയ്ൻമെന്റ്
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
വിതരണംയുടിവി മോഷൻ പിക്ചേഴ്സ് (ഇന്ത്യ)
സോണി പിക്ചേഴ്സ് ക്ലാസിക്സ് (നോർത്ത് അമേരിക്ക)
റിലീസിങ് തീയതി
  • 19 മേയ് 2013 (2013-05-19) (കാൻസ് ചലച്ചിത്രമേള)
  • 20 സെപ്റ്റംബർ 2013 (2013-09-20) (ഇന്ത്യ)
രാജ്യംഇന്ത്യ
അമേരിക്ക
ജർമ്മനി
ഫ്രാൻസ്
ഭാഷ
ഹിന്ദി
ബജറ്റ്22 കോടി (US$3.4 million)
സമയദൈർഘ്യം105 മിനുട്ട്സ്[1]
ആകെ100.85 കോടി

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

അനുബന്ധം

തിരുത്തുക
  1. "The Lunchbox (PG)". British Board of Film Classification. Retrieved 24 January 2014.
  2. "Ritesh Batra's Lunchbox wins Critics Week Viewers Choice Award at Cannes Film Festival 2013". India Today. 24 May 2013. Retrieved 25 May 2013.
  3. "Toronto film festival 2013: the full line-up". The Guardian. London. 23 July 2013. Retrieved 24 July 2013.