ലക്ഷ്മി സ്റ്റാർച്ച് ലിമിറ്റഡ്

കൊല്ലം ജില്ലയിലെ കുണ്ടറയിൽ പ്രവർത്തിച്ചിരുന്ന വ്യവസായ സ്ഥാപനമായിരുന്നു ലക്ഷ്മി സ്റ്റാർച്ച് ലിമിറ്റഡ് . ഫെബ്രുവരി 28, 1946 ന് രജിസ്റ്റർ ചെയ്ത കമ്പനി ഏഷ്യയിലെ തന്നെ വലിയ സ്റ്റാർച്ച് ഫാക്ടറിയായിരുന്നു. തൊഴിൽ പ്രശ്നവും വൈദ്യുതി ക്ഷാമവും മൂലം പ്രതിസന്ധിയിലായതിനെത്തുടർന്ന് ലിക്വിഡേഷനിലായി. സ്റ്റാർച്ച്, ആസ്പിരിൻ എന്നിവയായിരുന്ന ഉൽപ്പാദിപ്പിച്ചിരുന്നത്. ഉൽപ്പന്നങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്തിരുന്നു. 1930ൽ വിരുതനഗർ സ്വദേശിയായ നടരാജൻ 10ലക്ഷം രൂപ മുതൽമുടക്കി സ്ഥാപിച്ച വെള്ളിമൺ ആൽക്കലീസ് ലിമിറ്റഡാണ് പിന്നീട് ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറിയായത്. കാസ്റ്റിക് സോഡയും ബ്ലീച്ചിങ് പൗഡറുമായിരുന്നു ആൽക്കലിസിലെ ഉൽപ്പാദനം. സാങ്കേതികവിദഗ്ധരായ ജർമൻകാർ രണ്ടാം ലോകമഹായുദ്ധത്തോടെ രാജ്യം വിട്ടുപോകാൻ ഇടയായ സാഹചര്യത്തിൽ ഫാക്ടറിക്കു തുടർന്ന് മൂന്നാട്ടു പോകാനായില്ല. പിന്നീട് കോട്ടൺമില്ലായി മാറി യെങ്കിലും പ്രവർത്തനം നടന്നില്ല. അതിനുശേഷം സേട്ട് ബോഗിലാൽ പട്ടേൽ സ്ഥാപിച്ച ചീനി ആപ്പീസാണ് സ്റ്റാർച്ച് ഫാക്ടറിയായത്.[1][2]

  1. ദേശാഭിമാനി കൊല്ലം ഹാൻഡ് ബുക്ക്. കൊല്ലം: ദേശാഭിമാനി. 2019. p. 351.
  2. "'മാനിഹോട്ട് എസ്കുലാന്റ്' പേടിക്കേണ്ട മരച്ചീനിയെ കുറിച്ചാണ്". Retrieved 2020-12-01.