ലക്ഷ്മി എൻ. മേനോൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിതയായിരുന്നു ലക്ഷ്മി എൻ. മേനോൻ[1]. ഇവർ ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയുമായിരുന്നു.[2] 1899 മാർച്ച് 27നു് രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി ജനിച്ചു[3]. 1930-ൽ വി.കെ. നന്ദൻ മേനോനെ വിവാഹം കഴിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. 1957-ൽ പദ്മഭൂഷൺ നൽകപ്പെട്ടിട്ടുണ്ട്.[4]1994 നവമ്പർ 30നു് അന്തരിച്ചു[5].

ലക്ഷ്മി എൻ. മേനോൻ
ജനനം(1899-03-27)മാർച്ച് 27, 1899
മരണം1994 നവംബർ 30
ദേശീയതഇന്ത്യൻ
തൊഴിൽപൊതുപ്രവർത്തനം
അറിയപ്പെടുന്നത്കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത; ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി
  1. മലയാള മനോരമ അഭിമാന താരങ്ങൾ
  2. "ലക്ഷ്മി എൻ. മേനോൻ". ഇന്ത്യൻ ഓട്ടോഫ്രാഫ്സ്. Retrieved 2013 മേയ് 30. {{cite web}}: Check date values in: |accessdate= (help)
  3. Rajya Sabha members biographical sketches 1952 - 2003. rajyasabha.nic.in.
  4. http://www.streeshakti.com/bookL.aspx?author=1
  5. IASSI Quarterly, Volume 15. Indian Association of Social Science Institutions, 1996.


"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_എൻ._മേനോൻ&oldid=3551789" എന്ന താളിൽനിന്ന് ശേഖരിച്ചത്