ലക്ഷദീപ സമർപ്പണം
ക്ഷേത്രത്തിൽ ഒരു ലക്ഷം ദീപങ്ങൾ ഒരുമിച്ചു കത്തിച്ചു വയ്ക്കുന്ന ചടങ്ങാണ് 'ലക്ഷദീപ സമർപ്പണം'[1]. ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്തുന്നു. ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസ്സിനും ഒരുപോലെ ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും.
ലക്ഷ്യം
തിരുത്തുകഗ്രാമത്തിന്റെ സർവ്വശ്വൈര്യമാണ് ലക്ഷദീപ സമർപ്പണം കൊണ്ട് ലക്ഷ്യമിടുന്നത്. പുതുതലമുറയെ ക്ഷേത്രാചാരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഓരോ ഭക്‌തകുടുംബത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്. [2]
ക്രമീകരണം
തിരുത്തുകആരാധനാലയങ്ങളിലെ ചുറ്റുവിളക്കുകൾക്ക് പുറമേ, പ്രത്യേക ചിരാതുകൾ പല തട്ടുകളിലായി ക്രമീകരിച്ച് വിളക്കു കൊളുത്തുന്നു. എള്ളെണ്ണ ഉപയോഗിച്ചാണ് പൊതുവേ വിളക്കുതിരി കത്തിക്കുന്നത്. നെയ്യ് ഉപയോഗിച്ചും വിളക്കു കത്തിക്കാറുണ്ട്.[3]