ലാറ്റിൻ അമേരിക്കൻ രാജ്യമായ ക്യൂബയുടെ പ്രസിഡന്റ് ആണ് റൗൾ കാസ്ട്രോ. 2008ൽ സഹോദരൻ ഫിദൽ കാസ്ട്രോ ക്യൂബയുടെ പ്രസിഡന്റു പദമൊഴിഞ്ഞപ്പോൾ ആണ് പകരമായി റൗൾ കാസ്ട്രോ അധികാരമേറ്റത്.[6] 2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ കാസ്ട്രോ. 1959 മുതൽ2008 വരെ ക്യൂബൻ സായുധസേനാവിഭാഗത്തിന്റെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റൗൾ കാസ്ട്രോ
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറി
In office
പദവിയിൽ വന്നത്
19 ഏപ്രിൽ 2011
31 ജൂലൈ 2006 – 19 ഏപ്രിൽ 2011
Deputyജോസ് റെമോൺ മക്കാദെ
മുൻഗാമിഫിദൽ കാസ്ട്രോ
ക്യൂബയുടെ പ്രസിഡന്റ്
In office
പദവിയിൽ വന്നത്
24 ഫെബ്രുവരി 2008
31 ജൂലൈ 2006 – 24 ഫെബ്രുവരി 2008
ഉപരാഷ്ട്രപതിജോസ് റെമോൺ മക്കാദെ
മുൻഗാമിഫിദൽ കാസ്ട്രോ
ക്യൂബൻ പ്രധാനമന്ത്രി
In office
പദവിയിൽ വന്നത്
24 ഫെബ്രുവരി 2008
31 ജൂലൈ 2006 – 24 ഫെബ്രുവരി 2008
മുൻഗാമിഫിദൽ കാസ്ട്രോ
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ
ഓഫീസിൽ
24 ഫെബ്രുവരി 2008 – 11 ജൂലൈ 2009
16 സെപ്തംബർ 2006 – 24 ഫെബ്രുവരി 2008
മുൻഗാമിഫിദൽ കാസ്ട്രോ
പിൻഗാമിഹുസ്നി മുബാറക്ക്
ക്യൂബയുടെ വൈസ് പ്രസിഡന്റ്
ഓഫീസിൽ
2 ഡിസംബർ 1976 – 24 ഫെബ്രുവരി 2008
പ്രസിഡന്റ്ഫിദൽ കാസ്ട്രോ
മുൻഗാമിഇല്ല
പിൻഗാമിജോസ് റെമോൺ മക്കാദെ
ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം സെക്രട്ടറി
ഓഫീസിൽ
3 ഒക്ടോബർ 1965 – 19 ഏപ്രിൽ 2011
ഒന്നാം സെക്രട്ടറിഫിദൽ കാസ്ട്രോ
മുൻഗാമിഇല്ല
പിൻഗാമിജോസ് റെമോൺ മക്കാദെ
വ്യക്തിഗത വിവരങ്ങൾ
ജനനം
Raúl Modesto Castro Ruz

(1931-06-03) 3 ജൂൺ 1931  (92 വയസ്സ്)
ബിറാൻ, ക്യൂബ
രാഷ്ട്രീയ കക്ഷിക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടി
പങ്കാളി(കൾ)വിൽമ എസ്പിൻ (1959–2007)
കുട്ടികൾദെബോറ
മരിയേല
നീൽസ
അലക്സാൺട്രോ
അവാർഡുകൾഹിറോ ഓഫ് ദ റിപ്പബ്ലിക്ക് ഓഫ് ക്യൂബ[1]
ഓർഡർ ഓഫ് യാരോസ്ലാവ് മഡ്രി ഫസ്റ്റ് ഗ്രേഡ്[2]
നാഷണൽ ഓർഡർ ഓഫ് മാലി[3]
ക്വട്സൽ മെഡൽ[4]
ഓർഡർ ഓഫ് പ്രിൻസ് ഡാനിയേൽ ഓഫ് ഗുഡ് ഫെയിത്ത് ഫസ്റ്റ് ഡിഗ്രി[5]
ഒപ്പ്
സൈനികസേവനം
കൂറ്ക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സസ്
Branch/service26ജൂലൈ മൂവ്മെന്റ്
വർഷങ്ങളുടെ സേവനം1953–1959
റാങ്ക്കമാണ്ടർ
യുദ്ധങ്ങൾ/സംഘട്ടനങ്ങൾക്യൂബൻ വിപ്ലവം

2006 ജൂലൈ 31 ന് ഫിദൽ കാസ്ട്രോ രോഗബാധിതനായതിനെത്തുടർന്ന് താൽകാലികമായി കൗൺസിൽ സ്റ്റേറ്റിന്റെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ക്യൂബയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രോഗബാധിതനായി, ഭരണഘടന അനുശാസിക്കുന്ന കർത്തവ്യങ്ങൾ നടത്താൻ കഴിയാതിരിക്കുന്ന സമയത്ത് വൈസ് പ്രസിഡന്റിന് ആ സ്ഥാനമേറ്റെടുക്കാവുന്നതാണ്.2008 ഫെബ്രുവരി 24 ന് നാഷണൽ അസ്സംബ്ലി റൗളിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രോഗത്തിൽ നിന്നും പൂർണ്ണമായി മുക്തി നേടിയിട്ടില്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നില്ലെന്ന് ഫിദൽ പറഞ്ഞിരുന്നു.[7]

2011 മുതൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ സെക്രട്ടറി കൂടിയാണ് റൗൾ. 46 വർഷത്തോളം സഹോദരനായ ഫിദലിന്റെ കൂടെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു റൗൾ. എന്നാൽ ശാരീരിക പ്രശ്നങ്ങൾ മൂലം ഫിദൽ സ്ഥാനമൊഴിഞ്ഞപ്പോൾ റൗൾ കേന്ദ്രകമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2018 നുശേഷം, ഒരു രണ്ടാമൂഴത്തിനു താനുണ്ടാവുകയില്ലെന്ന് റൗൾ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.[8]

ആദ്യകാല ജീവിതം തിരുത്തുക

ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ നിന്ന് 800 കി.മി. അകലെയുള്ള ബിറാനിലെ ഒരു ധനിക കർഷക കുടുംബത്തിലാണ് കാസ്ട്രോ ജനിച്ചത്. എയ്ഞ്ചൽ കാസ്ട്രോ അർഗീസാണ് പിതാവ്, അമ്മ ലിനാ റുസ് ഗൊൺസാൽവസ് (സെപ്റ്റംബർ 23, 1903 – ഓഗസ്റ്റ് 6, 1963). അച്ഛൻ എയ്ഞ്ചൽ കാസ്ട്രോ അർഗീസ് സ്‌പെയിനിൽ നിന്ന് കുടിയേറിയ തൊഴിലാളി ആയിരുന്നുവെങ്കിലും പിൽക്കാലത്ത് സമ്പന്നനായ ഒരു കൃഷിക്കാരനായിക്കഴിഞ്ഞിരുന്നു.[9]

റൗളും സഹോദരൻ ഫിദലും, പഠിച്ചിരുന്ന ആദ്യ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു. ഹവാനയിലെ ജെസ്യൂട്ട് കോളേജിൽ ആണ് പിന്നീട് പഠനം പുനരാരംഭിച്ചത്. ഫിദൽ കാസ്ട്രോ പഠനത്തിൽ മുമ്പനായിരുന്നപ്പോൾ, റൗൾ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. സാമൂഹ്യശാസ്ത്രമായിരുന്നു ബിരുദ ക്ലാസ്സുകളിൽ റൗൾ തിരഞ്ഞെടുത്തത്.[10]

അവലംബം തിരുത്തുക

  1. "റൗൾ കാസ്ട്രോ - ജീവചരിത്രം". ഫേമസ് പ്യൂപ്പിൾ. Archived from the original on 2013-12-07. ശേഖരിച്ചത് 07-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "ഉക്രൈൻ ഓണേഴ്സ് ലീഡേഴ്സ് ഓഫ് ക്യൂബൻ റെവല്യൂഷൻ". കൈവ് ഉക്രൈൻ. 28-മാർച്ച്-2010. Archived from the original on 2013-12-07. ശേഖരിച്ചത് 2013-ജനുവരി-12. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "ഓർഡേഴ്സ്, ഡെക്കറേഷൻസ് ആന്റ് മെഡൽസ് - മെഡൽസ് ഓഫ് ക്യൂബ". ഷോൺ പോൾ ലെബ്ലാങ്ക്. Archived from the original on 2013-12-07. ശേഖരിച്ചത് 12-ജനുവരി-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. അന്റോണിയോ, ഡെ ലാ കോവ. "ക്യൂബ ഫോറിൻ റിലേഷൻസ്". ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ്. Archived from the original on 2013-12-07. ശേഖരിച്ചത് 12-ജനുവരി-2013. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. "ഓർഡേഴ്സ്, ഡെക്കറേഷൻസ് ആന്റ് മെഡൽസ് - മെഡൽസ് ഓഫ് ക്യൂബ". ഷോൺ പോൾ ലെബ്ലാങ്ക്. Archived from the original on 2013-12-07. ശേഖരിച്ചത് 12-ജനുവരി-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  6. "റൗൾ കാസ്ട്രോയുടെ ജീവചരിത്രം". ബയോഗ്രഫി.കോം. Archived from the original on 2013-12-07. ശേഖരിച്ചത് 07-ഡിസംബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  7. "കാസ്ട്രോ സ്റ്റെപ്സ് ഡൗൺ അസ് ക്യൂബൻ ലീഡർ". ബി.ബി.സി. 19-ഫെബ്രുവരി-2008. Archived from the original on 2013-12-07. ശേഖരിച്ചത് 07-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  8. പീറ്റർ, ഓഴ്സി (24-ഫെബ്രുവരി-2013). "ക്യൂബാസ് റൗൾ കാസ്ട്രോ അനൗൺസസ് റിട്ടയർമെന്റ് ആഫ്ടർ 5 ഇയേഴ്സ്". യാഹൂ വാർത്ത. Archived from the original on 2013-12-07. ശേഖരിച്ചത് 07-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  9. "ആൻസെസ്ട്രി ഓഫ് ഫിദൽ കാസ്ട്രോ". വാഗ്സ്.കോം. Archived from the original on 2013-12-07. ശേഖരിച്ചത് 07-ഡിസംബട-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  10. "കാസ്ട്രോസ് ഇൽനെസ്സ് ഓപ്പൺസ് വിൻഡോ ഓൺ ക്യൂബ ട്രാൻസിഷൻ". വാൾസ്ട്രീറ്റ്ജേണൽ. 02-ഓഗസ്റ്റ്-2006. Archived from the original on 2013-12-07. ശേഖരിച്ചത് 07-ഡിസംബർ-2013. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=റൗൾ_കാസ്ട്രോ&oldid=3971223" എന്ന താളിൽനിന്ന് ശേഖരിച്ചത്