ടി. മാധവമേനോൻ

(റ്റി. മാധവമേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയനായ മുൻ സിവിൽ സർവ്വൻ്റും പ്രധാനമായും അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനുമാണ് ടി. മാധവമേനോൻ. 2022 ൽ കേരള സർക്കാർ ആദ്ദേഹത്തിനെ പ്രഥമ കേരളപ്രഭ പുരസ്‌‍ക്കാരം നൽകി ആദരിച്ചു.

ജീവിതരേഖ

തിരുത്തുക

1958 ൽ പാലക്കാട് ജില്ലയുടെ രണ്ടാമത്തെ കളക്ടറായി നിയമിതനായ മാധവമേനോൻ കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറായാണ് ജോലിയിൽ നിന്ന് വിരമിച്ചത്.[1] അഹാഡ്സ് (അട്ടപ്പാടി ഹിൽസ് ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) രൂപീകരണത്തിലുൾപ്പെടെ, പട്ടികവർഗ്ഗക്ഷേമ മേഖലയിലെ ബൃഹത്തായ പഠനങ്ങളും റിപ്പോർട്ടുകളും സർക്കാരിനു നൽകിയിട്ടുള്ള അദ്ദേഹത്തെ ഗിരിജനക്ഷേമ വകുപ്പ് രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യത്തെ ഡയറക്ടറായി നിയമിച്ചു.[2] 1975 മുതൽ 1977 വരെ മാധവമേനോൻ ആ പദവിയിൽ തുടർന്നു.[2] നിക്ഷിപ്ത വനഭൂമി പാലകൻ, അഹാഡ്സ് ഗവേണിങ് കൗൺസിൽ അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.[1]

സാമൂഹ്യ സേവന രംഗത്ത്

തിരുത്തുക

പാലക്കാട് ജില്ലയുടെ രണ്ടാമത്തെ കളക്ടറായി നിയമിതനായതോടെയാണ് മാധവമേനോൻ അട്ടപ്പാടിയിലെ ആദിവാസികൾക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങുന്നത്. അട്ടപ്പാടിയുടെ പരിമിതികളും സവിശേഷതകളും രാജ്യത്തിന്റെ തന്നെ പൊതുശ്രദ്ധയിൽ കൊണ്ടു വന്നത് അദ്ദേഹമാണ്.[3] സർക്കാർ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും ദീർഘകാലം കേരള സർക്കാർ ആദിവാസി പ്രശ്‌നങ്ങളിൽ പ്രത്യേകിച്ച് അട്ടപ്പാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും ഉപദേശങ്ങളും തേടിയിരുന്നു.

പുസ്തകങ്ങൾ

തിരുത്തുക

തിരുവനന്തപുരം ജില്ല ആസ്ഥാനമായുള്ള ദ ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ദ്രവീഡിയൻ ലിങ്ക്വിസ്റ്റിക്സ് മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച, ദ്രാവിഡ മേഖലയിലെ ആദിവാസി ജന വിഭാഗങ്ങളെക്കുറിച്ചുള്ള ദ എൻസൈക്ലോപീഡിയ ഓഫ് ദ്രവീഡിയൻ ട്രെബ്സ് എന്ന വിഞ്ജാനകോശത്തിൻ്റെ ചീഫ് എഡിറ്ററായിരുന്നു മാധവമേനോൻ.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1.0 1.1 "സ്വന്തം മണ്ണിൽ അവരെ ജീവിക്കാൻ വിടണം". Retrieved 2022-11-01.
  2. 2.0 2.1 "PRD Live - പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-11-01.
  3. 3.0 3.1 "പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; കേരള ജ്യോതി എം ടി വാസുദേവൻ നായർക്ക്". Retrieved 2022-11-01.
  4. "കേരള ജ്യോതി എംടിക്ക്, കേരളപ്രഭ മമ്മൂട്ടി ഉൾപ്പെടെ 3 പേർക്ക്: പ്രഥമ കേരള പുരസ്‌കാരങ്ങൾ". Retrieved 2022-11-01.
"https://ml.wikipedia.org/w/index.php?title=ടി._മാധവമേനോൻ&oldid=3973044" എന്ന താളിൽനിന്ന് ശേഖരിച്ചത്