കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു വാർഡാണ് റോസ്മല. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലാണിത്.

ചരിത്രംതിരുത്തുക

ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം തേയിലത്തോട്ടമായിരുന്നു. തുടർന്ന് പുനലൂർ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി. 1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഈ ഭൂമി മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കു വിതരണം ചെയ്തു. 1976ൽ കൃഷിക്കാർക്കു വിതരണം ചെയ്യാനായി 619 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഒരേക്കർവീതം 472പേർക്കു അന്നു ഭൂമി വിതരണം ചെയ്തു. 1984ൽ തുടങ്ങിയ ഒരു ലോവർ പ്രൈമറി സ്കൂൾ റോസ്മലയിലുണ്ട്.[1]

അവലംബംതിരുത്തുക

  1. പിടിപ്പുകേടിന്റെ ഇരുട്ടുമറ, കെ ആർ അജയൻ. "റോസ്മല: അധികാരികളുടെ ഓർമത്തെറ്റ്". ദേശാഭിമാനി. ശേഖരിച്ചത് 27 ഫെബ്രുവരി 2015.
"https://ml.wikipedia.org/w/index.php?title=റോസ്മല&oldid=3224058" എന്ന താളിൽനിന്ന് ശേഖരിച്ചത്