റോസി മാലെക്-യൊനാൻ

അമേരിക്കൻ ചലചിത്ര നടി

റോസി മാലെക്-യൊനാൻ (ജനനം: ജൂലൈ 4, 1965[1]) ഒരു അസീറിയൻ-അമേരിക്കൻ നടി,[2][3][4][5] എഴുത്തുകാരി, സംവിധായിക, പൊതു വ്യക്തിത്വം, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. മാലെക്-യൊനാൻ തന്റെ ചെറുപ്രായത്തിൽത്തന്നെ ഒരു പ്രശസ്ത പിയാനോ വായനക്കാരിയായി മാറിയിരുന്നു. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസമാക്കിയ അവർ അവിടെ സംഗീതത്തിലും നാടകകലയിലുമായി മുഴുകിക്കൊണ്ട് തന്റെ ഒരു ഔദ്യോഗിക ജീവിതം തുടർന്നു. ഒരു നടിയെന്ന നിലയിൽ അപ് ക്ലോസ് & പേഴ്സണൽ (1996), റെൻ‌ഡിഷൻ (2007), ഡൈനാസ്റ്റി, സി‌എസ്‌ഐ: മിയാമി, ജാഗ്, ഇആർ, ബാബിലോൺ 5 എന്നിവയുൾപ്പെടെ 30 ലധികം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിച്ചു.

റോസി മാലെക്-യൊനാൻ
Actress, theatre director, and author
ജനനം (1965-07-04) ജൂലൈ 4, 1965  (59 വയസ്സ്)
പൗരത്വംUnited States
തൊഴിൽActress, author, director
വെബ്സൈറ്റ്rosiemalek-yonan.com

ഒന്നാം ലോകമഹായുദ്ധസമയത്തെ അസീറിയൻ വംശഹത്യ നടന്ന കാലഘട്ടത്തെ ആധാരമാക്കി ചരിത്രപരമായ നോവൽ ‘ദി ക്രിംസൺ ഫീൽഡ്’ അവർ രചിക്കുകയും ആധുനിക അസീറിയക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഗദ്യഗ്രന്ഥങ്ങളിലൊന്നായി ഈ പുസ്തകം മാറുകയും ചെയ്തു.[6]

ആദ്യകാലവും വിദ്യാഭ്യാസവും

തിരുത്തുക

ഇറാനിലെ ടെഹ്‌റാനിലാണ് മാലെക്-യോനാൻ ഭൂജാതയായത്. മാലെക്-യൊനാന്റെ പിതാവ് ജോർജ്ജ് മാലെക്-യൊനാൻ (ജീവിതകാലം: 1924-2014) ഇറാനിലെ ഒരു അന്താരാഷ്ട്ര അഭിഭാഷകനായിരുന്നു.[7] പഹ്‌ലവി രാജവംശം അവസാനിക്കുന്നതുവരെയുള്ള കാലഘട്ടത്തിൽ ഇറാനിയൻ വിമൻസ് അസോസിയേഷന്റെ ഔദ്യോഗികാംഗീകാരം ലഭിച്ച ഏക അംഗീകൃത സംഘടനയായ അസീറിയൻ വിമൻസ് ഓർഗനൈസേഷനു തുടക്കമിടുകയും അതിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത ഒരു കർമ്മോത്സുകയായിരുന്നു മാലെക്-യോനന്റെ മാതാവായിരുന്ന ലിഡ മാലെക്-യോനാൻ[8] (ജീവിതകാലം: 1928-2002).[9]

ഔദ്യോഗികജീവിതം

തിരുത്തുക

ക്ലാസിക്കൽ പരിശീലനം ലഭിച്ച പിയാനിസ്റ്റ്, സംഗീതസംവിധായിക, നടി, സംവിധായിക, എഴുത്തുകാരി, ഡോക്യുമെന്ററി സനിമാ നിർമ്മാതാവ്, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമായിരുന്നു മാലെക്-യൊനാൻ.[10] നാലാം വയസ്സിൽ പിയാനോ അഭ്യസിക്കാൻ ആരംഭിച്ച അവർ തന്റെ കൌമാരപ്രായത്തിൽത്തന്നെ ഇറാനിൽ നിരവധി ദേശീയതലത്തിലുള്ള പിയാനോ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ടെഹ്‌റാൻ കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ പങ്കെടുക്കുകയും ചെയ്തു.[11] 1972 ൽ ഇറാനിൽ ഒരു ദേശീയ പിയാനോ മത്സരത്തിൽ വിജയിച്ചതിന് ശേഷം, ഫറാ പഹ്‌ലവി രാജ്ഞി ഒരു രാജകീയ സദസിൽ പിയാനോ വായിക്കാൻ അവരെ ക്ഷണിച്ചിരുന്നു.[12]

കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ L.C. ബിരുദം നേടിയ അവർ സാൻ ഫ്രാൻസിസ്കോ കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽനിന്ന് സൌൾ ജോസഫിൽനിന്ന് ക്ലാസിക്കൽ പിയാനോ അഭ്യസിക്കുകയും കൂടാതെ അമേരിക്കൻ കൺസർവേറ്ററി തിയേറ്ററിൽ റേ റെയ്ൻഹാർഡ്റ്റ്നൊപ്പം അഭിനയിക്കുകയും ചെയ്തു. സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ രണ്ട് ബിരുദം നേടിയ അവർ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ്,[13] ചരിത്രപ്രാധാന്യമുള്ള പസഡെന പ്ലേഹൌ സ് എന്നിവയിൽ നാടകം പഠിക്കാനുള്ള ക്ഷണവും നേടി. അവരുടെ നാടകങ്ങൾ വേദികൾക്കായി നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2008-ൽ മാലെക്-യൊനാന്റെ ഒരു വനിതാ നാടകമായ ‘ആൻ അസ്സീറിയൻ എക്സോഡസ്’ കണക്റ്റിക്കട്ടിലെ ഹാർട്ട്ഫോർഡിൽ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇറാനിലെ ഉർമിയയിൽ നിന്നുള്ള 1918 ലെ അസീറിയൻ വംശഹത്യാകാലത്തെ കൂട്ടപ്പാലായനസമയത്ത് എഴുതപ്പെട്ട അവരുടെ യഥാർത്ഥ കുടുംബ ഡയറിക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ നാടകം.

മനുഷ്യാവകാശ പ്രവർത്തനങ്ങൾ

തിരുത്തുക

2003-ൽ അമേരിക്കയും അതിന്റെ സഖ്യസേനയും ഇറാഖ് അധിനിവേശം നടത്തിയതിനുശേഷമുള്ള അസീറിയൻ വംശഹത്യയെയും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഇന്നത്തെ അസീറിയക്കാരുടെ ദുരവസ്ഥകളെയും പൊതു ശ്രദ്ധയിൽപ്പെടുത്തുന്നതിനു യത്നിക്കുന്ന മാലെക്-യൊനാൻ തന്റെ ജനതയെ സംബന്ധിച്ച പ്രശ്നങ്ങൾക്കായി പരസ്യമായി വാദിക്കുന്നു.[14] 2003 ലെ ഇറാഖ് അധിനിവേശത്തിന്റെ തുടക്കം മുതൽക്കുതന്നെ ഇറാഖിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് യുഎസിനെ അവർ നിശിതമായി വിമർശിച്ചിരുന്നു.[15] “പാശ്ചാത്യ രാജ്യങ്ങൾ പശ്ചിമേഷ്യയിൽ യുദ്ധത്തിന് പോകുമ്പോഴെല്ലാം അത് ഒരു മതയുദ്ധമായി മാറുന്നു…” എന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ മാലെക്-യോനാൻ പറഞ്ഞിരുന്നു. കുർദുകൾക്ക് അനുകൂലമായി ജനസംഖ്യാശാസ്‌ത്രം അട്ടിമറിക്കാനുള്ള ശ്രമത്തിൽ ക്രിസ്ത്യൻ വിശ്വാസികളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്നതിന് അവർ ഇറാഖിലെ കുർദിഷ് കമാൻഡർമാരും ഉത്തരവാദികളാണെന്ന് ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. ഇതിന്റെ ഫലമായി ഇറാഖിൽ നിന്ന് ലക്ഷക്കണക്കിന് ക്രിസ്ത്യാനികളുടെ കൂട്ടപ്പാലായനമുണ്ടായതായും നൂറുകണക്കിന് ആളുകളെങ്കിലും കൊല്ലപ്പെട്ടിടുകയും ഒരു പുരോഹിതൻ ശിരഛേദം ചെയ്യുപ്പെടുകയുമുണ്ടായി എന്ന് അവർ തുടർന്നു പറഞ്ഞു.[16][17][18]

  1. "Rosie Malek-Yonan", Virtual Embassy Tehran, United States Department of State, archived from the original on April 8, 2017
  2. Committee on international relations (30 June 2006). "The plight of religious minorities: Can religious pluralism survive? Hearing before the Subcommittee on Africa, global human rights and international operations of the Committee on international relations". United States House of Representatives, 109th United States Congress. p. 117. Retrieved 24 May 2015.
  3. "Christian Minorities in the Islamic Middle East : Rosie Malek-Yonan on the Assyrians". Radio National (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). 2006-04-18. Retrieved 2017-04-19.
  4. Kramer, Andrew E. (26 June 2008). "For Iraqi Christians, Money Bought Survival". The New York Times. NY: Arthur Ochs Sulzberger, Jr. p. 1.
  5. Woźniak-Bobińska, Marta (2011). "National and social identity construction among the modern Assyrians/Syrians". Parole de l'Orient (in ഇംഗ്ലീഷ്). 36: 547–561.
  6. Woźniak-Bobińska, Marta (2011). "National and social identity construction among the modern Assyrians/Syrians". Parole de l'Orient (in ഇംഗ്ലീഷ്). 36: 547–561.
  7. "Assyrian Attorney George Malek-Yonan". Noor-e Alam: Protestant Monthly in Iran (9): 11–13. February 1963.
  8. "Lida Malek-Yonan". Archived from the original on 2020-02-23. Retrieved 2020-02-23.
  9. "Mrs. Lida Malek-Yonan, President of Assyrian Women's Organization". Women's Organization Weekly. No. 196. Iran. 6 April 1971.
  10. "IAPAC to Hold Northern California Norouz Celebration". Payvand. 8 February 2008. Archived from the original on 2020-01-15. Retrieved 2020-02-23.
  11. "National Performing Arts Competition Results". Javanan Farhangi Special Edition. Winter 1972.
  12. "National Performing Arts Competition Results". Javanan Farhangi Special Edition. Winter 1972.
  13. "Alumni Spotlight". The Journal of the American Academy of Dramatic Arts: 15. Fall–Winter 2008.
  14. Schwimmer, Gene (1 March 2008). The Christian State. ISBN 978-0-9815710-0-3.
  15. "Testimony of Rosie Malek-Yonan before the House Committee on International Relations (Washington, DC: U.S. House of Representatives, 30 June 2006)". Annual Report of the United States Commission on International Religious Freedom. May 2007.
  16. Kramer, Andrew E. (26 June 2008). "For Iraqi Christians, Money Bought Survival". The New York Times. NY: Arthur Ochs Sulzberger, Jr. p. 1.
  17. Malek-Yonan, Rosie (18 March 2008). "Genocide Unfolding: Death of a Catholic Assyrian Archbishop in Iraq". Assyrian International News Agency.
  18. Johnston, Geoffrey P. (15 December 2008). "Attacks on Iraq Christians largely under-reported". ChristianWeek. Archived from the original on 2012-03-12. Retrieved 2020-02-23.
"https://ml.wikipedia.org/w/index.php?title=റോസി_മാലെക്-യൊനാൻ&oldid=4100983" എന്ന താളിൽനിന്ന് ശേഖരിച്ചത്