റോസി തോമസ്

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളത്തിലെ ഒരു സാഹിത്യകാരിയാണ് റോസി തോമസ്. നിരൂപകനായിരുന്ന എം.പി. പോളിന്റെയും മേരി പോളിന്റെയും മകളായി 1927-ൽ ജനിച്ചു[1]. തൃശൂരും എറണാകുളത്തുമായി സ്കൂൾ ജീവിതം പൂർത്തിയാക്കി. ഡിഗ്രി ആലുവയിലെ യു.സി. കോളേജിൽ നിന്നും പൂർത്തീകരിച്ചു. പിതാവായ എം.പി പോളിന്റെ ട്യുട്ടോറിയലിൽ അദ്ധ്യാപകനായെത്തിയ സി.ജെ. തോമസുമായ് റോസി പ്രണയത്തിലായി. എതിർപ്പുകളെ തരണം ചെയ്ത് 1951 ജനുവരി 18-ന് ഇവർ വിവാഹിതരായി. വെറും 9 വർഷം മാത്രമാണ് റോസി സി.ജെയുടെ കൂടെ ജീവിച്ചത്[1]. റോസിയുടെ മുപ്പത്തിയൊന്നര വയസിൽ അവർ വിധവയായി. ഭർത്താവിന്റെ ഓർമ്മയ്ക്കായി എഴുതിയ ഇവൻ എന്റെ പ്രിയ സി.ജെ. ആണ് റോസിയുടെ ഏറ്റവും ശ്രദ്ധേയമായ രചന[1]. 2009 ഡിസംബർ 16-ന് തന്റെ 82-മത്തെ വയസിൽ റോസി അന്തരിച്ചു[2]. ബിനോയ്, ബീന, പോൾ എന്നിവരാണ് സിജെ-റോസി ദമ്പതികളുടെ മക്കൾ.

റോസി തോമസ്
തൊഴിൽനോവലിസ്റ്റ്, വിവർത്തക
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ഇവൻ എന്റെ പ്രിയ സി.ജെ., ആനി

പ്രധാന കൃതികൾ

തിരുത്തുക
  • ഇവൻ എന്റെ പ്രിയ സി.ജെ. (ഓർമ്മക്കുറിപ്പുകൾ)
  • ഉറങ്ങുന്ന സിംഹം (ഓർമ്മക്കുറിപ്പുകൾ)
  • ആനി (നോവൽ)
  • ജാലകക്കാഴ്‌ച (ഉപന്യാസങ്ങൾ)
  • മലവെള്ളം
  • അമേരിക്കയിൽ ഒരു മലയാളിപ്പെണ്ണ് (യാത്രാവിവരണം)

വിവർത്തനങ്ങൾ

തിരുത്തുക
  • ബൊക്കാച്ചിയോ കഥകൾ
  • ആനിമൽ ഫാം
  • സോ മെനി ഹംഗേഴ്‌സ്‌
"https://ml.wikipedia.org/w/index.php?title=റോസി_തോമസ്&oldid=3643513" എന്ന താളിൽനിന്ന് ശേഖരിച്ചത്