റോസമ്മ ചാക്കോ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തക

എട്ടും ഒൻപതും പത്തും കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ (ജനനം :17 മാർച്ച് 1927).[1] യഥാക്രമം ഇടുക്കി, ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളെയാണ് അവർ ഈ കാലയളവുകളിൽ പ്രതിനിധീകരിച്ചത്.[2]

ജീവിതരേഖതിരുത്തുക

ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1927 മാർച്ച് 17 ൽ ജനിച്ചു. ബിരുദധാരിയാണ്. കെ.പി.സി.സി വൈസ് പ്രസിഡന്റായും മഹിളാ കോൺഗ്രസ് സെക്രട്ടറിയായും പ്രവർത്തിച്ചു. 2019 മാർച്ച് 14 ന് മരിച്ചു. [3]

അധികാരസ്ഥാനങ്ങൾതിരുത്തുക

  • കെ.പി.സി.സി. വൈസ് പ്രസിഡൻന്റ് (1960-63)
  • മഹിള കോൺഗ്രസ്​ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 മണലൂർ നിയമസഭാമണ്ഡലം റോസമ്മ ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.ജി. ശാന്തകുമാർ സ്വതന്ത്രൻ
1991 ചാലക്കുടി നിയമസഭാമണ്ഡലം റോസമ്മ ചാക്കോ കോൺഗ്രസ് (ഐ.) യു.ഡി.എഫ് ജോസ് പൈനാടത്ത് ജനതാ ദൾ, എൽ.ഡി.എഫ്.
1982 ഇടുക്കി നിയമസഭാമണ്ഡലം റോസമ്മ ചാക്കോ കോൺഗ്രസ് (ഐ.) യു.ഡി.എഫ്

അവലംബംതിരുത്തുക

  1. http://www.niyamasabha.org/codes/members/m585.htm
  2. 1987, 1991, 1996 വർഷങ്ങളിലെ കേരള നിയമസഭാതിരഞ്ഞെടുപ്പുകളിലെ വിജയികളുടെ പട്ടികകൾ
  3. https://www.madhyamam.com/kerala/congress-leader-rosamma-chakko-passed-away-kerala-news/598490
  4. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=റോസമ്മ_ചാക്കോ&oldid=3528637" എന്ന താളിൽനിന്ന് ശേഖരിച്ചത്