റോഷാക്ക് (ചലച്ചിത്രം)

നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം

നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനിയുടെ കീഴിൽ മമ്മൂട്ടി 2022-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാളം നിയോ-നോയർ സൈക്കോളജിക്കൽ സൂപ്പർനാച്ചുറൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് റോഷാക്ക്.[2] ഇതിൽ മമ്മൂട്ടി, ഷറഫുദ്ദീൻ , ജഗദീഷ് , ഗ്രേസ് ആന്റണി , ബിന്ദു പണിക്കർ , കോട്ടയം നസീർ , സഞ്ജു ശിവറാം , ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു . ചിത്രത്തിന്റെ സംഗീതം മിഥുൻ മുകുന്ദനും ഛായാഗ്രഹണം നിമിഷ് രവിയും നിർവ്വഹിച്ചു. പ്രധാന ഫോട്ടോഗ്രാഫി 2022 മാർച്ച് 30 ന് ചാലക്കുടിയിൽ ആരംഭിച്ചു .[3] 2022 ഒക്ടോബർ 7-ന് റോഷാക്ക് പുറത്തിറങ്ങി.

റോഷാക്ക്
തീയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംനിസാം ബഷീർ
നിർമ്മാണംമമ്മൂട്ടി
രചനസമീർ അബ്ദുൾ
അഭിനേതാക്കൾ
ഛായാഗ്രഹണംനിമിഷ് രവി
സ്റ്റുഡിയോമമ്മൂട്ടി കമ്പനി
വിതരണംവേഫെറർ ഫിലിംസ്
റിലീസിങ് തീയതി
  • 7 ഒക്ടോബർ 2022 (2022-10-07) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്
ആകെ₹30 crore[1]

കഥ സംഗ്രഹം തിരുത്തുക

നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ അടുത്തുള്ള വനത്തിൽ വഴിതെറ്റിപ്പോയ ഭാര്യ സോഫിയയെ തേടി ലൂക്ക് ആന്റണി (മമ്മൂട്ടി) ഒരു ഗ്രാമത്തിലെത്തുന്നു. എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും, അയാൾക്ക് അവളെ കണ്ടെത്താൻ കഴിയുമോ?

അഭിനേതാക്കൾ തിരുത്തുക

റിലീസ് തിരുത്തുക

തിയേറ്ററുകളിൽ തിരുത്തുക

ചിത്രം 2022 ഒക്ടോബർ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.[4]

ഹോം മീഡിയ തിരുത്തുക

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ഡിസ്നി + ഹോട്ട്സ്റ്റാർ സ്വന്തമാക്കി, 2022 നവംബർ 11 മുതൽ സ്ട്രീമിംഗ് തുടങ്ങി. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കി.[5]

അവലംബം തിരുത്തുക

  1. "രണ്ടാം ശനിയാഴ്ച കളക്ഷനിലും മുന്നേറി 'റോഷാക്ക്'; സമീപകാല ഹിറ്റുകളെയെല്ലാം മറികടന്ന് മമ്മൂട്ടി ചിത്രം". Asianet News. 16 October 2022.
  2. "Mammootty's Rorschach Is An Intense, Violent Action Film, Says Reports". Filmibeat. Retrieved 2022-06-25.
  3. "Mammootty - Nissam Basheer's thriller titled 'Rorschach'". Times of India. Retrieved 2022-05-02.
  4. "Mammootty's thriller 'Rorschach' to hit theatres on October 7". OnManorama. Retrieved 2022-10-03.
  5. https://pricebaba.com/blog/ott-rights-malayalam-film-rorschach-disney-hotstar#:~:text=However%2C%20the%20decision%20was%20taken,collection%20at%20the%20box%20office.
"https://ml.wikipedia.org/w/index.php?title=റോഷാക്ക്_(ചലച്ചിത്രം)&oldid=3914596" എന്ന താളിൽനിന്ന് ശേഖരിച്ചത്