റോയൽ എക്സിബിഷൻ ബിൾഡിംഗ്
ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതിചെയ്യുന്ന ഒരു ലോകപൈതൃകകേന്ദ്രമായ മന്ദിരമാണ് റോയൽ എക്സിബിഷൻ ബിൾഡിംഗ്(ഇംഗ്ലീഷ്: Royal Exhibition Building ). 1880-ലാണ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയായത്. 1880–81ലെ മെൽബൺ ഇന്റർനാഷണൽ എക്സിബിഷനുള്ള വേദിയായാണ് ഈ കെട്ടിടം പണിതീർത്തത്. തുടർന്ന് 1901ൽ ഓസ്ടേലിയൻ പാർലമെന്റിന്റെ ആദ്യ സമ്മേളനവും ഇവിടെവെച്ചാണ് ചേർന്നത്. 20-ആം നൂറ്റാണ്ടിൽ പലപ്പോഴായി ഈ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകളും അഗ്നിബാധയും ഏറ്റിരുന്നു, എങ്കിലും കെട്ടിടത്തിന്റെ പ്രധാനഭാഗമായ ഗ്രേറ്റ് ഹാൾ (Great Hall) ഇതെല്ലാം അതിജീവിച്ച് ഇന്നും തലയെടുപ്പോടുകൂടി നിലനിൽക്കുന്നു.
റോയൽ എക്സിബിഷൻ ബിൾഡിംഗ് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | 9 നിക്കോൾസൺ സ്ട്രീറ്റ്, മെൽബൺ, ഓസ്ട്രേലിയ |
നിർദ്ദേശാങ്കം | 37°48′17″S 144°58′16″E / 37.804728°S 144.971225°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1879 |
പദ്ധതി അവസാനിച്ച ദിവസം | 1880 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Joseph Reed |
Official name | Royal Exhibition Building and Carlton Gardens |
Type | സാംസ്കാരികം |
Criteria | ii |
Designated | 2004 (28th session) |
Reference no. | 1131 |
State Party | ഓസ്ട്രേലിയ |
Region | ഏഷ്യാ-പസഫിൿ |
1990കളിൽ പുനഃരുദ്ധാരണത്തിന്റെ പാതയിലായിരുന്നു റോയൽ എക്സിബിഷൻ മന്ദിരം. പിന്നീട് 2004-ൽ ഓസ്ട്രേലിയയിൽനിന്നും യുനെസ്കോയുടെ ലോകപൈതൃകപദവി നേടിയ ആദ്യത്തെ കെട്ടിടമായി ഈ നിർമ്മിതി. 19-ആം നൂറ്റാണ്ടിൽ നിർമിച്ച എക്സിബിഷൺ കെട്ടിടങ്ങളിൽ കാലത്തെ അതിജീവിച്ചും കേടുപാടുകൾ കൂടാതെ ഇന്നും നിലനിൽക്കുന്ന ഒരു അപൂർവ്വ മന്ദിരമാണ് റോയൽ എക്സിബിഷൻ ബിൾഡിംഗ്. ഇതിനോട് ചേർന്നുതന്നെയാണ് മെൽബൺ മ്യൂസിയവും സ്ഥിതിചെയ്യുന്നത്.