റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്

റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട് (RADA; /ˈrɑːdə/) നാടകം, സിനിമ, ടെലിവിഷൻ, റേഡിയോ എന്നീ രംഗങ്ങളിൽ തൊഴിൽപരമായ  കൺസർവേറ്റോയർ പരിശീലനം നൽകുന്ന ഇംഗ്ലണ്ടിലെ ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു നാടക വിദ്യാലയമാണ്. ഇത് മധ്യ ലണ്ടനിലെ ബ്ലൂംസ്ബറി പ്രദേശത്തായി, ലണ്ടൻ സർവകലാശാലയുടെ സെനറ്റ് ഹൗസ് സമുച്ചയത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫെഡറേഷൻ ഓഫ് ഡ്രാമ സ്കൂൾ സ്ഥാപക അംഗമാണ്. 1904-ൽ സർ ഹെർബർട്ട് ബീർബോം ട്രീ സ്ഥാപിച്ച യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും പഴയ നാടക വിദ്യാലയങ്ങളിലൊന്നാണിത്. 1905-ൽ ഗോവർ തെരുവിലെ കെട്ടിടങ്ങളിലേക്ക് ഇത് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിന് 1920-ൽ ഒരു റോയൽ ചാർട്ടർ ലഭിക്കുകയും 1921-ൽ ഗോവർ തെരുവിലെ കെട്ടിടങ്ങൾക്ക് പിന്നിലായി മാലെറ്റ് സ്ട്രീറ്റിൽ ഒരു പുതിയ തിയേറ്റർ നിർമ്മിച്ച് വെയിൽസ് രാജകുമാരൻ എഡ്വേർഡ് ഉദ്ഘാടനം നടത്തുകയും ചെയ്തു. 1924-ൽ ഈ സ്ഥാപനത്തിന് ആദ്യ സർക്കാർ സഹായധനം  ലഭിച്ചു. റാഡയ്ക്ക് നിലവിൽ അഞ്ച് നാടകശാലകളും ഒരു സിനിമാശാലയുമുണ്ട്. വാർണർ ബ്രോസ് എന്റർടൈൻമെന്റ് ആണ് ഈ നാടകവിദ്യാലയത്തിൻറെ പ്രധാന  വ്യവസായിക പങ്കാളി.

റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്
Gower Street entrance
ലണ്ടനിലെ ഗോവർ സ്ട്രീറ്റിലെ RADA യുടെ പ്രധാന കവാടം.
തരംDrama school
സ്ഥാപിതം25 ഏപ്രിൽ 1904; 119 വർഷങ്ങൾക്ക് മുമ്പ് (1904-04-25)
അദ്ധ്യക്ഷ(ൻ)മാർക്കസ് റൈഡർ MBE
പ്രസിഡന്റ്സർ കെന്നത്ത് ബ്രനാഗ്
പ്രധാനാദ്ധ്യാപക(ൻ)നിയാം ഡൗളിംഗ്
രാജകീയ രക്ഷാധികാരിചാൾസ് രാജാവ് III
സ്ഥലംലണ്ടൻ, ഇംഗ്ലണ്ട്, യു.കെ.
അഫിലിയേഷനുകൾഫെഡറേഷൻ ഓഫ് ഡ്രാമ സ്കൂള്സ്
കിംഗ്സ് കോളേജ് ലണ്ടൻ
ദ ലിർ അക്കാദമി
ബിർക്ക്ബെക്ക്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ
വെബ്‌സൈറ്റ്www.rada.ac.uk
Official logo of the drama school

നിരവധി അടിസ്ഥാന, ബിരുദ, ബിരുദാനന്തര കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന RADAയുടെ ഉന്നത വിദ്യാഭ്യാസ അവാർഡുകൾ കിംഗ്സ് കോളേജ് ലണ്ടൻ (KCL) സാധൂകരിക്കുന്നു. 2022-ൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ചാൾസ് മൂന്നാമൻ രാജാവാണ് ഈ വിദ്യാലയത്തിൻറെ രാജകീയ രക്ഷാധികാരി. 2014-ൽ റിച്ചാർഡ് ആറ്റൻബറോ പ്രഭുവിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിൻറെ പിൻഗാമിയായി അധികാരമേറ്റ സർ കെന്നത്ത് ബ്രനാഗ് ആണ് നിലവിൽ പ്രസിഡന്റ്. സർ സ്റ്റീഫൻ വാലി-കോഹനുശേഷം 2021-ൽ സ്ഥാനമേറ്റെടുത്ത മാർക്കസ് റൈഡർ എംബിഇയാണ് ഇതിൻറെ ചെയർമാനാണ്.[1] 2016-ൽ മരിക്കുന്നതുവരെ അലൻ റിക്ക്മാൻ ആയിരുന്നു ഇതിന്റെ വൈസ് ചെയർമാൻ.[2] 2022-ൽ എഡ്വേർഡ് കെമ്പിന്റെ പിൻഗാമിയായി അധികാരമേറ്റ നിയാം ഡൗളിംഗാണ് അക്കാദമിയുടെ ഇപ്പോഴത്തെ പ്രിൻസിപ്പൽ.[3][4]

ചരിത്രം തിരുത്തുക

റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് (RADA) 1904 ഏപ്രിൽ 25 ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ നഗരത്തിലെ ഹെയ്മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന വെസ്റ്റ് എൻഡിലെ ഹെർ മജസ്റ്റിസ് തിയേറ്ററിൽ നടനും മാനേജറുമായിരുന്ന സർ ഹെർബർട്ട് ബീർബോം ട്രീ സ്ഥാപിച്ചു. 1905-ൽ, RADA 62 ഗവർ തെരുവിലെ സൌകര്യങ്ങളിലേയ്ക്ക് മാറുകയും, വിദ്യാലയത്തിൻറെ മേൽനോട്ടം വഹിക്കാൻ ഒരു മാനേജിംഗ് കൗൺസിൽ രൂപീകരിക്കപ്പെടുകയും ചെയ്തു. ജോർജ്ജ് ബെർണാഡ് ഷാ, പിന്നീട് തന്റെ നാടകമായ പിഗ്മാലിയനിൽ നിന്നുള്ള റോയൽറ്റി റാഡയ്ക്ക് സംഭാവന ചെയ്തതോടൊപ്പം സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുകയും  ചെയ്തു. 1920-ൽ, RADA-യ്ക്ക് ഒരു റോയൽ ചാർട്ടർ ലഭിച്ചു. 1921-ൽ ഗവർ തെരുവിലെ  കെട്ടിടങ്ങൾക്ക് പിന്നിലായി, മാലെറ്റ് സ്ട്രീറ്റിൽ ഒരു പുതിയ തിയേറ്റർ നിർമ്മിക്കപ്പെട്ടു. വെയിൽസ് രാജകുമാരൻ എഡ്വേർഡ് ആണ് പുതിയ തിയേറ്റർ തുറന്നത്. 1923-ൽ സർ ജോൺ ഗീൽഗുഡ് ഒരു വർഷം റാഡയിൽ പഠനം നടത്തി. പിന്നീട് അദ്ദേഹം അക്കാദമിയുടെ പ്രസിഡന്റും അതിന്റെ ആദ്യത്തെ ഓണററി ഫെല്ലോയും ആയിത്തീർന്നു. 1924-ൽ RADA യുടെ ആദ്യത്തെ സർക്കാർ സബ്‌സിഡിയായ, 500 പൗണ്ട് ഗ്രാന്റ് ലഭിച്ചു. 1927-ൽ ജോർജ്ജ് ബെർണാഡ് ഷായുടെ ധനസഹായത്തോടെ ഗോവർ തെരുവിലെ  കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പകരം പുതിയ കെട്ടിടം നിർമ്മിക്കുകയും 1950-ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് തന്റെ റോയൽറ്റിയുടെ മൂന്നിലൊന്ന് അക്കാദമിക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ആർട്സ് കൗൺസിൽ നാഷണൽ ലോട്ടറി ബോർഡിൽ നിന്നുള്ള £22.7m ഗ്രാന്റ് ഉൾപ്പെടെ അതിന്റെ ചരിത്രത്തിലുടനീളം വിവിധ സമയങ്ങളിൽ അക്കാദമിക്ക് മറ്റ് സർക്കാർ ധനസഹായം ലഭിക്കുകയും ഈ ധനസഹായം പ്രയോജനപ്പെടുത്തിക്കൊണ്ട് അതിന്റെ പരിസരം നവീകരിക്കുകയും ജെർവുഡ് വാൻബ്രൂഗ് തിയേറ്റർ പുനർനിർമ്മിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. Fabrique. "Marcus Ryder appointed new Chair of RADA Council — RADA". www.rada.ac.uk (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2021-05-03.
  2. "Alan Rickman (1946–2016)". RADA. Retrieved 4 January 2022.
  3. "Niamh Dowling appointed new Principal of RADA". The Royal Academy of Dramatic Art. Retrieved 21 July 2022.{{cite web}}: CS1 maint: url-status (link)
  4. "RADA appoints Niamh Dowling as principal". The Stage. Retrieved 21 July 2022.{{cite web}}: CS1 maint: url-status (link)