റോയെസ് വെൽക്കം സൗണ്ട്
റോയെസ് വെൽക്കം സൗണ്ട് കാനഡയിലെ നുനാവട്ടിലെ കിവാല്ലിക് മേഖലയിലെ ഹഡ്‌സൺ ബേയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള ഒരു നീണ്ട ചാനലാണ്. പടിഞ്ഞാറ് പ്രധാന ഭൂപ്രദേശത്തിനും കിഴക്ക് സതാംപ്ടൺ ദ്വീപിനും ഇടയിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് തെക്ക് ഹഡ്സൺ ബേയിലേക്കാണ് തുറക്കുന്നത്. റിപ്പൾസ് ബേയിൽ ചേരുന്ന ഇതിന്റെ വടക്കേയറ്റം കിഴക്ക് ഫ്രോസൺ കടലിടുക്കിലൂടെ ഫോക്സ് ബേസിനുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ സതാംപ്ടൺ ദ്വീപിനെ ഒരു ദ്വീപാക്കി മാറ്റുന്നു. വാഗെർ ബേ ഇതിൻറെ ഒരു പടിഞ്ഞാറൻ ശാഖയാണ്. മാർബിൾ ദ്വീപിന് ഏകദേശം 200 കിലോമീറ്റർ (120 മൈൽ) വടക്കായി ഇത് സ്ഥിതി ചെയ്യുന്നു.[1] റോയെസ് വെൽക്കം സൗണ്ടിന് 290 കിലോമീറ്റർ (180 മൈൽ) നീളവും 24 മുതൽ 113 കിലോമീറ്റർ (15 മുതൽ 70 മൈൽ വരെ) വീതിയും ഉണ്ട്.[2]
റോയെസ് വെൽക്കം സൗണ്ട് | |
---|---|
നിർദ്ദേശാങ്കങ്ങൾ | 65°01′N 086°40′W / 65.017°N 86.667°WCoordinates: 65°01′N 086°40′W / 65.017°N 86.667°W |
Basin countries | കാനഡ |
പരമാവധി നീളം | 290 കി.മീ (950,000 അടി) |
പരമാവധി വീതി | 24- തൊട്ട് 113 കി.മീ (79,000- തൊട്ട് 371,000 അടി) |
അധിവാസ സ്ഥലങ്ങൾ | Uninhabited |
അവലംബംതിരുത്തുക
- ↑ "Marble Island, experience the mystery". marbleisland.ca. ശേഖരിച്ചത് 2008-04-09.
- ↑ "Roes Welcome Sound". The Columbia Gazetteer of North America. മൂലതാളിൽ നിന്നും 2005-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-09.