റോബർട്ട് ചാൾസ് ഗാലോ (/ˈɡɑːl/; ജനനം, മാർച്ച് 23, 1937) ഒരു അമേരിക്കൻ ബയോമെഡിക്കൽ ഗവേഷകനാണ്. എയ്ഡ്സിന് കാരണമാകുന്ന ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്.ഐ.വി.) കണ്ടുപിടിച്ചതിന്റെ പേരിൽ ഏറെ പ്രശസ്തനായ അദ്ദേഹം എച്ച്.ഐ.വി രക്തപരിശോധന, തുടർന്നുള്ള എച്ച്.ഐ.വി. ഗവേഷണങ്ങൾ എന്നിവയിലും തന്റേതായ പങ്കുവഹിച്ചു.

റോബർട്ട് ഗാലോ
ജനനം
റോബർട്ട് ചാൾസ് ഗാലോ

(1937-03-23) മാർച്ച് 23, 1937  (87 വയസ്സ്)
വിദ്യാഭ്യാസംപ്രൊവിഡൻസ് കോളജ് (ബി.എസ്.)
തോമസ് ജഫേർസൺ സർവ്വകലാശാല (എം.ഡി.)
സജീവ കാലം1963–present
അറിയപ്പെടുന്നത്Co-discoverer of HIV
Medical career
Professionമെഡിക്കൽ ഡയറക്ടർ
Institutionsനാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്
Specialismപകർച്ച വ്യാധി, വൈറോളജി
Researchബയോമെഡിക്കൽ റിസർച്ച്
Notable prizesലാസ്കർ അവാർഡ് (1982, 1986)
ചാൾസ് എസ്. മോട്ട് പ്രൈസ് (1984)
ഡിക്സൺ പ്രൈസ് (1985)
ജപ്പാൻ പ്രൈസ് (1988)
ഡാൻ ഡേവിഡ് പ്രൈസ് (2009)

1996 ൽ മേരിലാൻഡ് സംസ്ഥാനം, ബാൾട്ടിമോർ നഗരം എന്നിവയുൾപ്പെടെയുള്ള സഹവർത്ത്വത്തിൽ സ്ഥാപിതമായ മേരിലാൻഡിലെ ബാൾട്ടിമോർ നഗരത്തിൽ സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (IHV) യുടെ ഡയറക്ടറും സഹസ്ഥാപകനുമാണ് ഗാലോ. 2011 നവംബറിൽ റോബർട്ട് ഗാലോ വൈദ്യശാസ്ത്ര വിഭാഗത്തിലെ ആദ്യത്തെ ഹോമർ & മാർത്ത ഗുഡെൽസ്കി വിശിഷ്ട പ്രൊഫസറായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബയോടെക്നോളജി കമ്പനിയായ പ്രൊഫെക്ടസ് ബയോ സയൻസസ് ഇൻ‌കോർപ്പറേറ്റിന്റെ സഹസ്ഥാപകനും അതുപോലെതന്നെ ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിന്റെ (GVN) സഹസ്ഥാപകനും ശാസ്ത്ര ഡയറക്ടറുമാണ് റോബർട്ട് ഗാലോ.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് ഇൻഫർമേഷന്റെ കണക്കുകൾപ്രകാരം 1980 മുതൽ 1990 വരെയുള്ള കാലത്ത് ലോകത്ത് ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞനായിരുന്ന റോബർട്ട് ഗാലോ, 1983-2002 കാലഘട്ടത്തിൽ ശാസ്ത്രീയ സ്വാധീനം ചെലുത്തിയ വ്യക്തികളുടെയിടയിൽ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി.[1] ഏകദേശം 1,300 ലധികം പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[2]

  1. "Robert C. Gallo (1937–)". NIH Eminent Scientist Profiles. National Institute of Health. Archived from the original on 2020-06-07. Retrieved 2020-08-01.
  2. O'Connor, Tom (November 11, 2015). "HIV/AIDS expert Robert Gallo, M.D., to speak at UNMC". University of Nebraska Medical Center. Archived from the original on November 14, 2015. Retrieved 2020-08-01.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഗാലോ&oldid=3569966" എന്ന താളിൽനിന്ന് ശേഖരിച്ചത്