റോബർട്ട് കിഡ്

ഇന്ത്യയിൽ ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്‍

ഇന്ത്യയിൽ ഉണ്ടായിരുന്ന ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്നു കേണൽ Robert Kyd (1746 – 27 മെയ് 1793.[1]) ഇദ്ദേഹമാണ് 1787 -ൽ കൊൽക്കത്തയിലെ സസ്യോദ്യാനം സ്ഥാപിച്ചത്.[2]

Portrait of Lt. Colonel Robert Kyd

ജീവിതവും സംഭാവനകളുംതിരുത്തുക

ഇദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റി കാര്യമായി അറിയില്ല. സ്കോട്‌ലാന്റിലെ Angus -ൽ കച്ചവടക്കാരനായ തോമസിന്റെയും റെയ്ച്ചൽ എക്‌ൾസിന്റെയും പുത്രനായായിരുന്നു ജനനം. എഡിൻബർഗിൽ വൈദ്യപഠനം നടത്തിയിട്ടുണ്ടാവണം. 1764 -ൽ ബംഗാൾ എഞ്ചിനീയേഴ്‌സിൽ ചേർന്നു. ഒരുവർഷത്തിനുശേഷം ലെഫ്റ്റ‌നന്റായ അദ്ദേഹം 1768 ഏപ്രിൽ 3-ന് ക്യാപ്റ്റനും 1780 മെയ് 29-ന് മേജറും, 1782 ഡിസംബർ 7-ന് ലെഫ്റ്റനന്റ് കേണലും ആയിത്തീർന്നു. അതിനുശേഷം ബംഗാളിലെ സൈന്യത്തിലെ പരിശോധനാവിഭാഗത്തിന്റെ സെക്രട്ടറിയായി മാറിയ അദ്ദേഹം ജീവിതാന്ത്യം വരെ ആ സ്ഥാനത്തുതുടർന്നു.[2]

പൂന്തോട്ടനിർമ്മാണത്തിൽ തൽപ്പരനായ അദ്ദേഹത്തിന് ഹൗറയ്ക്കുസമീപം ഒരു സ്വകാര്യപൂന്തോട്ടം ഉണ്ടായിരുന്നു. ഗവർണ്ണർ ജനറലായ Sir John Macpherson -നോട് ഒരു സസ്യോദ്യാനം ഉണ്ടാക്കാമെന്ന ആശയം അദ്ദേഹം പങ്കുവയ്ക്കുകയും, അദ്ദേഹം അത് ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളെ അറിയിക്കുകയും ചെയ്തു. ഭക്ഷ്യക്ഷാമമുണ്ടാകുന്ന പക്ഷം അതിനെ മറികടക്കാനാവശ്യമായ മറ്റു ഭക്ഷണസ്രോതസ്സുകൾ ഉണ്ടാക്കുകയും വാണിജ്യപരമായി ഉപയോഗപ്പെടുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹം പരാമശിച്ച ചെടികളിൽ മലേഷ്യയിൽ നിന്നുമുള്ള അലങ്കാരപ്പനയും പേർഷ്യയിൽ നിന്നുമുള്ള ഈന്തപ്പഴവുമൊക്കെ ഉണ്ടായിരുന്നു. 1787 ജൂലൈ 31 -ന് പദ്ധതിക്ക് അംഗീകാരമാവുകയും അദ്ദേഹത്തെ അതിന്റെ ഹോണററി സൂപ്രണ്ട് ആയി നിയമിക്കുകയും ചെയ്തു.[3] സാമ്പത്തികപ്രാധാന്യമുള്ള സസ്യങ്ങളെ ഈ ഉദ്യാനത്തിൽ വളർത്തുകവഴി ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് ഭൂമിയുടെ ഈ ഭാഗത്ത് ബാക്കിയെല്ലാ എതിരാളികളെയും പിന്നിലാക്കാൻ പറ്റുമെന്നെ അദ്ദേഹം കുറിച്ചു.[4][5][6] 1790 -ആയപ്പോഴേക്കും 4000 ചെടികൾ ഉണ്ടായ ഈ ഉദ്യാനത്തിൽ സസ്യശാസ്ത്രജ്ഞനായ ജോസഫ് ഹൂക്കർ 1848 -ൽ സന്ദർശനം നടത്തിയപ്പോൾ ലോകത്ത് ഇത്രയ്ക്ക് സസ്യശേഖരമുള്ള മറ്റു ഉദ്യാനങ്ങൾ ഉണ്ടോ എന്നുസംശയമാണെന്ന് എഴിതിവയ്ക്കുകയുണ്ടായി.[2][7]

William Roxburgh, മാൽവേസീ സസ്യകുടുംബത്തിലെ ഒരു ജനുസായ Kydia (Kydia calycina) -യ്ക്ക് ഇദ്ദേഹത്തിന്റെ ബഹമാനാർത്ഥമാണ് ആ പേരുനൽകിയത്.[2]

ശവസംസ്കാരംതിരുത്തുക

ഒരു മതാചാരങ്ങളും കൂടാതെ താൻ ഉണ്ടാക്കിയ ഈ ഉദ്യാനത്തിൽ വേണം തന്നെ സംസ്കരിക്കാനെന്ന് Kyd ഒസ്യത്ത് ഉണ്ടാക്കിയെങ്കിലും അദ്ദേഹത്തെ South Park Street Cemetery -ൽ ആണ് സംസ്കരിച്ചത്.

Mr Banks രൂപകല്പ്പനചെയ്ത ഒരു കലശം അദ്ദേഹത്റ്റിന്റെ സ്മരണയ്ക്കാ കൊൽക്കത്ത സസ്യോദ്യാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്.[8]

അവലംബംതിരുത്തുക

  1. Holmes and Co. (1851). The Bengal Obituary. Calcutta: W Thacker and Co. പുറം. 99.
  2. 2.0 2.1 2.2 2.3 Desmond, Ray (2004). "Kyd, Robert (1746–1793)". Oxford Dictionary of National Biography. Oxford University Press. doi:10.1093/ref:odnb/15814.
  3. Hastings, RB (1986). "The relationships between the Indian botanic garden, Howrah and the Royal Botanic Gardens, Kew in economic botany" (PDF). Bull. Bot. Surv. India. 28 (1–4): 1–12. മൂലതാളിൽ (PDF) നിന്നും 2011-01-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-05.
  4. Sharma, Jayeeta (2006). "British science, Chinese skill and Assam tea: Making empire's garden". Indian Economic Social History Review. 43: 429. doi:10.1177/001946460604300402.
  5. Axelby, Richard (2008). "Calcutta Botanic Garden and the colonial re-ordering of the Indian environment" (PDF). Archives of natural history. 35 (1): 150–163. doi:10.3366/E0260954108000144.
  6. Thomas, A. P. (2006). "The establishment of Calcutta Botanic Garden: plant transfer, science and the East India Company, 1786–1806". Journal of the Royal Asiatic Society. 16: 165–177. doi:10.1017/s1356186306005992.
  7. Hooker, JD (1854). Himalayan Journals. volume 1. London: John Murray. പുറങ്ങൾ. 3–4.
  8. Holmes and Co (1851). The Bengal Obituary. London: W. M. Thacker & Co, London & St Andrews Library, Calcutta. പുറം. 99.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റോബർട്ട്_കിഡ്&oldid=3643460" എന്ന താളിൽനിന്ന് ശേഖരിച്ചത്