റോഡ് ടെയ്‌ലർ
ഓസ്ട്രേലിയയിൽ നിന്നെത്തി ഹോളിവുഡ് കീഴടക്കിയ നടനാണ് റോഡ് ടെയ്‌ലർ (11ജനുവരി 1930- 7 ജനുവരി 2015). അദ്ദേഹം ഏകദേശം 50ഓളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടൂ. അവയിൽ പ്രധാനപ്പെട്ട ചില സിനിമ ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്,യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ,ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ്.
റോഡ് ടെയ്‌ലർ | |
---|---|
ജനനം | Rodney Sturt Taylor 11 ജനുവരി 1930 Lidcombe, New South Wales, Australia |
മരണം | 7 ജനുവരി 2015 Los Angeles, U.S. | (പ്രായം 84)
മരണ കാരണം | Heart attack |
വിദ്യാഭ്യാസം | Parramatta High School |
തൊഴിൽ | Actor |
സജീവ കാലം | 1951–2015 |
ജീവിതപങ്കാളി(കൾ) | Peggy Williams (m. 1951–1954)Mary Hilem (m. 1963–1969)Carol Kikumura (m. 1980–2015) |
കുട്ടികൾ | Felicia Taylor (born 1964) |
ജനനം
തിരുത്തുകസിഡ്നിയിലെ ലിഡ്കൊംബെ ബെയിലാണ് ടെയിലർ ജനിച്ചത്.കെട്ടിട ശില്പ്പിയായ വില്ല്യം സ്റ്റുർറ്റ് ടെയിലറിന്റെയും നൂറീളം ചെറുകഥളും കുട്ടികൾക്കുള്ള പുസ്തകവും എഴുതിയിരുന്ന മോണാ ടെയ്‌ലറിന്റെയും ഏക പുത്രനായിരുന്ന് അദ്ദേഹം
പ്രധാന വേഷങ്ങൾ
തിരുത്തുകലോക ക്ലാസിക്കുകളായ ആല്ഫ്രഡ് ഹിച്ച്കോക്കിന്റെ ദ ബേഡ്സ്,ജോർജ് പാലിന്റെ ‘എച്ച്.ജി.വെൽസ്-ദ ടൈം മെഷീൻ’ എന്നിവയിലെ നായകവേഷങ്ങളാണ് ടെയ്‌ലറെ അനശ്വരനാക്കിയത്.101 ഡാല്മേഷ്യൻസിൽ പോഗോ എന്നകഥാപാത്രത്തിനു ശബ്ദം നൽകിയത് അദ്ദേഹമായിരുന്നു.എലിസബത്ത് ടെയ്‌ലറും റിച്ചാർഡ് ബേർട്ട്നുമൊപ്പം അഭിനയിച്ച ദ് വിഐപീസ് എന്ന ചിത്രമുൾപ്പടെ ടെയ്‌ലർ സഹനടനായ പ്രശസ്ത ചിത്രങ്ങളും ഒട്ടേറെ.അഞ്ച് വർഷം മുൻപ്,ക്വെണ്ടിൻ ട്രാന്റിനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റഡിൽ വിൻസ്റ്റൻ ചർച്ചിലായി വേഷമിട്ടു.
ഹോളിവുഡിനു മുൻപ്
തിരുത്തുകസിഡ്നിയിൽ ജനിച്ച ടെയ്‌ലർ മികച്ച റേഡിയോ നടനുള്ള 1954ലെ അവാർഡ് നേടിയതാണ് ഹോളിവുഡിലേക്കുള്ള വഴിതിരിവായത്.ലോസാഞ്ചൽസ് വഴി ലണ്ടനിലേക്കുള്ള യാത്രാ ടിക്കറ്റും പുരസ്ക്കാരത്തിന്റെ ഭാഗമായിരുന്നു.ലോസാഞ്ചൽസിലെത്തിയപ്പോൾ ഹോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാൻ ടെയ്‌ലർ തീരുമാനിക്കുകയായിരുന്നു.
ദ് ടൈം മെഷീൻ
തിരുത്തുകഎച്ച്.ജി.വെൽസിന്റെ പ്രശസ്തമായ ദ് ടൈം മെഷീൻ എന്ന ശാസ്ത്ര നോവലാണ് 1960ൽ ജോർജ് പാൽ സിനിമയാകിയത്. കാലത്തിലൂടെ സഞ്ചരിക്കുന്ന യന്ത്രത്തിലെ സാഹസികയാത്രയുടെ കഥയാണിത്.
മിച്ച് ബ്രെനെർ
തിരുത്തുക1963ലെ ഹിച്ച്കോക്ക് ചിത്രമായ ദ് ബേഡ്സിൽ മിച്ച് ബ്രെനെർ എന്ന കഥാപാത്രമായാണു ടെയ്‌ലർ അഭിനയിച്ചത്.ആർത്തലച്ചെത്തി മനുഷ്യനെ ആക്രമിക്കുന്ന പക്ഷിക്കൂട്ടങ്ങളാണ് ലോകപ്രശസ്തമായ ഈ ഹൊറർ ചിത്രത്തെ അവിസ്മരണീയമാക്കുന്നത്.സൺഡേ ഇൻ ന്യൂയോർക്ക്,ഡു നോട്ട് ഡിസ്റ്റർബ്,ദ് ഗ്ലാസ് ബോട്ടം ബോട്ട് തുടങ്ങിയവയാണ് ടെയ്‌ലറുടെ മറ്റു ശ്രദ്ധേയമായ ചിത്രങ്ങൾ.
ടീവി പരമ്പര
തിരുത്തുകഒട്ടേറെ ടീവി പരമ്പരകളിലും വേഷമിട്ടു.1960-61ലെ എബിസിയുടെ ഹോങ്കോങ്ങ് പരമ്പരയിൽ എപ്പിസോഡിന് 3,750 ഡോളർ വരെ പ്രതിഫലം വാങ്ങിയായിരുന്നു ടെയ്‌ലറുടെ അഭിനയം.
മരണം
തിരുത്തുകഎൺപത്തഞ്ചാം പിറന്നാളാഘോഷിക്കാൻ രണ്ട് ദിവസം ബാക്കി നില്ക്കെ റോഡ് ടെയ്‌ലർ അന്തരിച്ചു.[1]
സിനിമാജീവിതം
തിരുത്തുകസിനിമകൾ
തിരുത്തുകഡോക്യുമെന്ററികൾ
തിരുത്തുക- Inland with Sturt (1951)
- The Fantasy Film Worlds of George Pal (1985)
- Time Machine: The Journey Back (1993)
- All About the Birds (2000)
- Not Quite Hollywood (2008)
ടെലിവിഷൻ
തിരുത്തുകതുടർച്ചയായൈ അവതരിപ്പിച്ചിരുന്ന പരിപാടികൾ
തിരുത്തുകTaylor had several lead roles in television, from the early 1960s to the early first decade of the 21st century. Among his television shows as a regular are:
- Hong Kong with co-star Lloyd Bochner (1960, ABC)
- Bearcats! (1971, CBS)
- The Oregon Trail as Evan Thorpe, a widower taking his three children from their Illinois farm to the Pacific Northwest by way of the Oregon Trail (1977, NBC)
- Masquerade (1983)
- Outlaws (1986)
അതിഥി
തിരുത്തുക- Studio 57 (1955) – "The Last Day on Earth", "The Black Sheep's Daughter"
- Lux Video Theatre (1955) – "Dark Tribute", "The Browning Version"
- Cheyenne (1955) – "The Argonauts"
- Suspicion (1957) – "The Story of Marjorie Reardon"
- Schlitz Playhouse of Stars (1958) – "A Thing to Fight For"
- Studio One (1958) – "Image of Fear"
- Lux Playhouse (1958) – "The Best House in the Valley"
- Playhouse 90 (1958–59) – "Verdict of Three", "The Great Gatsby", "The Long March", "The Raider", "Misalliance"
- The Twilight Zone (1959) – "And When the Sky Was Opened"
- Dick Powell's Zane Grey Theatre (1960) – "Picture of Sal"
- Goodyear Theatre (1960) – "Capital Gains"
- General Electric Theater (1960) – "Early to Die", "The Young Years"
- Westinghouse Desilu Playhouse (1960) – "Thunder in the Night"
- Bus Stop (1961) – "Portrait of a Hero"
- The DuPont Show of the Week (1962) – "The Ordeal of Dr. Shannon"
- Tales of the Unexpected (TV series) (1980) – "The Hitch-Hiker"
- Walker, Texas Ranger (1996) – "Redemption"
- Murder, She Wrote
- Falcon Crest
നാടകങ്ങൾ
തിരുത്തുക- Julius Caesar by William Shakespeare (Independent, 1950)
- Home of the Brave by Arthur Laurents (Independent, 1950)
- Misalliance by George Bernard Shaw (John Alden Company, 1951)
- Twins by Plautus (Mercury, 1952)
- The Comedy of Errors by William Shakespeare (Mercury, 1952)
- The Witch by John Masefield (Mercury, 1952)
- They Knew What They Wanted by Sidney Howard (Mercury, 1952)
- The Happy Time by Samuel A. Taylor (Mercury, 1953)
പുറത്തേക്കുള്ള വഴികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റോഡ് ടെയ്‌ലർ
- Rod Taylor Australian theatre credits at AusStage
- Rod Taylor[പ്രവർത്തിക്കാത്ത കണ്ണി] at National Film and Sound Archive
- Rod Taylor Archived 2020-08-03 at the Wayback Machine.(Aveleyman.com)
അവലംബം
തിരുത്തുക- ↑ 2015 ജനുവരി 10 മലയാള മനോരമ ദിനപത്രം