ദ ഗ്രെയ്റ്റ് ഗാറ്റ്സ്ബി

(The Great Gatsby എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ എഴുത്തുകാരനായ സ്കോട്ട് ഫിറ്റ്സ്‌ഗെറാൾഡിന്റെ പ്രശസ്തമായ ഒരു നോവലാണ് ദ ഗ്രേയ്റ്റ് ഗാറ്റ്സ്ബി. ഏപ്രിൽ 10, 1925-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. അമേരിക്കൻ സ്വപ്നത്തിന്റെ വിമർശനമായ ഈ നോവൽ ന്യൂയോർക്ക് സിറ്റിയിലും ലോങ്ങ് ഐലണ്ടിലെ നോർത്ത് ഷോറിലുമാണ് കേന്ദ്രീകൃതമായിരിക്കുന്നത്.

ദ ഗ്രെയ്റ്റ് ഗാറ്റ്സ്ബി
The cover of the first edition of The SAM SCHMIDT, 1925.
ആദ്യപതിപ്പിന്റെ പുറംചട്ട.
കർത്താവ്എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്
പുറംചട്ട സൃഷ്ടാവ്ക്രെയ്ഗ് എവിങ്ങ്
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലിഷ്
സാഹിത്യവിഭാഗംNovel
പ്രസാധകർCharles Scribner's Sons
പ്രസിദ്ധീകരിച്ച തിയതി
ഏപ്രിൽ 11, 1925
മാധ്യമംPrint (Hardback & Paperback)
ഏടുകൾ180 താളുകൾ
ISBNNA & reissue ISBN 0-7432-7356-7 (2004 paperback edition)

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഈ നോവലിന്റെ ഇതിവൃത്തം സംഭവിക്കുന്നത്. അമേരിക്കൻ സമ്പദ്‌‌വ്യവസ്ഥക്കുണ്ടായ വളർച്ചാഘട്ടമാണിത്. ആ സമയത്തെ മദ്യനിരോധനം, അമേരിക്കയിലെ കള്ളവാറ്റുകാരെ പണക്കാരാക്കുകയും ചെയ്തു. 1945-ലും 1953-ലും പുനപ്രസിദ്ധീകൃതമായ ഈ നോവൽ ശ്രേഷ്ഠ് അമേരിക്കൻ നോവലിന്റെ ഒരു ഉത്തമ മാതൃകയായും ആംഗലേയ സാഹിത്യത്തിലെ മികച്ചരചനകളിൽ ഒന്നായുമാണ് കണക്കാക്കപ്പെടുന്നത്. ലോകമെമ്പാടും അമേരിക്കൻ സാഹിത്യ പഠനത്തിനായി സ്കൂളുകളിലും സർവ്വകലാശാലകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഗ്രന്ഥം കൂടിയാണ് ഇത്. ഈ നോവൽ മോഡേൺ ലൈബ്രറിയുടെ ഇരുപതാം നുറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളുടെ പട്ടികയിൽ രണ്ടാമതായിരുന്നു .