റോക്കി ലാൻഡ്സ്കേപ്പ് വിത് എ വാട്ടർഫാൾ
ഫ്ളമിഷ് ചിത്രകാരനായ ജൂസ് ഡി മോമ്പർ വരച്ച എണ്ണച്ചായാചിത്രമാണ് റോക്കി ലാൻഡ്സ്കേപ്പ് വിത് എ വാട്ടർഫാൾ (റഷ്യൻ: Скалистый пейзаж с водопадом) . പെയിന്റിംഗ് 1610-കളുടെ തുടക്കത്തിൽ പൂർത്തിയായി. [1] ഈ ചിത്രം നിലവിൽ സെന്റ് പീറ്റേഴ്സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. [2]
Rocky Landscape with a Waterfall | |
---|---|
കലാകാരൻ | Joos de Momper |
വർഷം | Early 1610s |
Catalogue | ГЭ-441 |
Medium | Oil on panel |
അളവുകൾ | 56 cm × 82.5 cm (22 in × 32.5 in) |
സ്ഥാനം | Hermitage Museum, Saint Petersburg |
ചിതരചന
തിരുത്തുകപെയിന്റിംഗ് ഡി മോമ്പറിന്റെ സവിശേഷമായ പുറമേയുള്ള സാങ്കൽപ്പിക ലാൻഡ്സ്കേപ്പ് ചിത്രീകരിക്കുന്നു. നിറങ്ങൾ ഇളം ചാരനിറമുളളതായി മാറുകയും പശ്ചാത്തലത്തിലേക്ക് നീങ്ങുമ്പോൾ രൂപരേഖ കുറയുകയും ചെയ്യുന്നു. അവിടെ താഴ്വരയിലേയ്ക്ക് ഒരു നദി കടന്നുപോകുന്നു. മേഘങ്ങളിൽ നിന്ന് പുറത്തേക്ക് നീങ്ങുമ്പോൾ വളരെ വ്യത്യസ്തമായ, നീലകലർന്ന പർവതശിഖരം കാണാം. നിരവധി നായ്ക്കളുള്ള ഒരു വേട്ടക്കാരനും മൂന്ന് കുതിരപ്പടയാളികളും ഒരു പർവത റോഡിലൂടെ നടക്കുന്നു. അവരുടെ വലതുവശത്ത്, കന്നുകാലികളെ പരിപാലിക്കുന്ന രണ്ട് ഇടയന്മാർ വെള്ളച്ചാട്ടത്തിനരികിൽ ഇരിക്കുന്നു. ഇടത് വശത്ത് ഉയരമുള്ള മരങ്ങൾ നിറഞ്ഞ ഒരു മലഞ്ചെരിവും വലതുവശത്ത്, എവിടെനിന്നോ വെള്ളച്ചാട്ടം മുൻഭാഗത്തേക്ക് വീഴുന്നു. ജാൻ ബ്രൂഗൽ ദി എൽഡറും ജൂസ് മോമ്പറും പല സന്ദർഭങ്ങളിലും ഒന്നിച്ചു വരയ്ക്കുകയും [3] മോമ്പർ എല്ലായ്പ്പോഴും ലാൻഡ്സ്കേപ്പ് വരയ്ക്കുകയും എൽഡർ പലപ്പോഴും സ്റ്റാഫേജ് പരിപാലിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ, ബ്രൂഗൽ ഡി മോമ്പറിനുവേണ്ടി പ്രതിഛായകൾ വരച്ചു. [1]
ഉറവിടം
തിരുത്തുകറഷ്യൻ ചക്രവർത്തിനിയായിരുന്ന കാതറിൻ ദി ഗ്രേറ്റിന്റെ ശേഖരത്തിന്റെ ഭാഗമായിരുന്നു ഈ പെയിന്റിംഗ്. മഹാറാണി കല, സാഹിത്യം, വിദ്യാഭ്യാസം എന്നിവയുടെ രക്ഷാധികാരിയായിരുന്നു. ഇപ്പോൾ വിന്റർ കൊട്ടാരം മുഴുവൻ (ഒരിക്കൽ കാതറിൻറെ വസതി) ഹെർമിറ്റേജ് മ്യൂസിയം ഉൾക്കൊള്ളുന്നു. കാതറിൻറെ വ്യക്തിഗത ശേഖരമായി ഇത് ആരംഭിച്ചു. മഹാറാണി കലയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവളായിരുന്നു. കൂടാതെ 1770 -ൽ ശിൽപം, പുസ്തകങ്ങൾ, പെയിന്റിംഗ് എന്നിവയുടെ വിപുലീകൃത ശേഖരം സ്ഥാപിക്കുന്നതിനായി ഹെർമിറ്റേജ് നിർമ്മിക്കാൻ ഉത്തരവിട്ടു. അതിൽ റോക്കി ലാൻഡ്സ്കേപ്പ് വിത് എ വാട്ടർഫാൾ ഉണ്ടായിരുന്നു. [4][1]1790 ആയപ്പോഴേക്കും ഹെർമിറ്റേജിൽ 38,000 പുസ്തകങ്ങളും 10,000 രത്നങ്ങളും 10,000 ഡ്രോയിംഗുകളും ഉണ്ടായിരുന്നു. [5] ഈ ചിത്രം കാതറിൻറെ ശേഖരത്തിന്റെ ഭാഗമായതിനാൽ 1797 -ന് മുമ്പ് ഹെർമിറ്റേജിൽ എത്തിയതായി അവകാശപ്പെടാം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Rock Landscape with a Waterfall". Hermitage Museum. Retrieved 26 September 2020.
- ↑ Pavel Filippovich Gubchevskiĭ (1955). The Hermitage Museum A Short Guide. Foreign Languages Publishing House; University of Michigan. p. 88.
- ↑ "Market and Washing Place in Flanders". Museum of Prado. Retrieved 22 September 2020.
- ↑ Rounding 2006, p. 222
- ↑ Brechka 1969, p. 47
ഉറവിടങ്ങൾ
തിരുത്തുക- State Hermitage Museum Catalogue Seventeenth- and Eighteenth-century Flemish Painting. Saint Petersburg: Hermitage Publishing House. 2008. ISBN 9780300116861.
{{cite book}}
: Unknown parameter|authors=
ignored (help) - Rounding, Virginia (2006). Catherine the Great: Love, Sex and Power. London: Hutchinson. ISBN 978-0-09-179992-2.
- Brechka, Frank (January 1969). "Catherine the Great: The Books She Read". The Journal of Library History. 4 (1): 39–52.