2008 ൽ പുറത്തിറങ്ങിയ റേസ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തുടർച്ചയായി 2013 ജനുവരിയിൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ആണ്‌ റേസ് 2. അബ്ബാസ് മസ്താൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.2008-ൽ റിലീസ് ചെയ്ത റേസ് എന്ന ചിത്രത്തിലെ റൺവീർ സിങ്ങ്, റോബർട്ട് ഡി കോസ്റ്റ എന്നീ കഥാപാത്രങ്ങളെ റേസ് 2-വിൽ സൈഫ് അലി ഖാനും, അനിൽ കപൂറുമാണ് അവതരിപ്പിക്കുന്നത്.

റേസ് 2
സംവിധാനംഅബ്ബാസ് മസ്താൻ
നിർമ്മാണംരമേഷ് തരാനി
റോനി സ്‌ക്രൂവാല
സിദ്ധാർത്ഥ് റോയ് കപൂർ
രചനകിരൺ കോത്രിയൽ
ഷിറാസ് അഹമ്മദ്‌
അഭിനേതാക്കൾസൈഫ് അലി ഖാൻ
ജോൺ അബ്രഹാം
ദീപിക പദുകോൺ
അനിൽ കപൂർ
ജാക്വിലിൻ ഫെർണാണ്ടസ്
അമീഷ പട്ടേൽ
ബിപാഷ ബസു
സംഗീതംപ്രീതം
യോ യോ ഹണി സിംഗ്
സലീം സുലൈമാൻ
ഛായാഗ്രഹണംരവി യാദവ്‌
ചിത്രസംയോജനംഹുസൈൻ ബർമ്മാവാല
രാജ്യം ഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്94 കോടി
ആകെ180 കോടി

കഥാസാരംതിരുത്തുക

തന്റെ പ്രിയപ്പെട്ട ഭാര്യ സോണിയയെ(ബിപാഷ) കൊന്നവനെ കണ്ടുപിടിക്കാൻ വ്യവസായി റൺവീർ സിംഗ് (സൈഫ് അലി ഖാൻ) തുർക്കിയിൽ എത്തുന്നു. അപ്പോൾ റൺവീറിന് മനസ്സിലാകും സോണിയയെ കൊന്നത് തുർക്കിയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനകനുടെ തലവനായ അർമാൻ മാലിക്ക് (ജോൺ എബ്രഹാം) ആണെന്ന്. അർമാനെ ഇല്ലാതെയാക്കാൻ റൺവീർ തന്റെ ബാല്യകാല സുഹൃത്ത് ഇൻസ്പെക്ടർ റോബർട്ട് ഡി കോസ്റ്റയുടെയും(അനിൽ കപൂർ) അർമാന്റെ അനിയത്തി അലീന യുടെയും(ദീപിക പദുക്കോൺ) സഹായം അന്വേഷിക്കുന്നു. അർമാനെ നശിപ്പിക്കാൻ റൺവീർ എടുക്കുന്ന പരിശ്രമങ്ങൾ ആണ് സിനിമയുടെ ബാക്കി.

അഭിനേതാക്കൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റേസ്_2&oldid=3717125" എന്ന താളിൽനിന്ന് ശേഖരിച്ചത്