റേച്ചൽ ഗുപ്ത
മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 കിരീടം നേടിയ ഇന്ത്യൻ മോഡലും സൗന്ദര്യമത്സര ജേതാവുമാണ്, റേച്ചൽ ഗുപ്ത. മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയും മൂന്നാമത്തെ ഏഷ്യൻ വനിതയുമാണ് റേച്ചൽ.[1][2][3][4]
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ജലന്ധർ, ഇന്ത്യ | ജനുവരി 24, 2004
---|---|
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്) |
കണ്ണിന്റെ നിറം | പച്ച |
അംഗീകാരങ്ങൾ | മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 |
പ്രധാന മത്സരം(ങ്ങൾ) | മിസ്സ് സൂപ്പർ ടാലൻ്റ് ഓഫ് ദി വേൾഡ് 2022 (വിജയി) മിസ്സ് ഗ്രാൻഡ് ഇന്ത്യ 2024 (വിജയി) മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 (വിജയി) |
സൗന്ദര്യമത്സരങ്ങളിൽ
തിരുത്തുകമിസ്സ് സൂപ്പർ ടാലൻ്റ് ഓഫ് ദി വേൾഡ് 2022
തിരുത്തുകപാരിസ് ഫാഷൻ വീക്കിനോട് അനുബന്ധിച്ച് ഫ്രാൻസിലെ പാരീസിൽ നടന്ന 2022-ലെ മിസ്സ് സൂപ്പർ ടാലൻ്റ് ഓഫ് ദി വേൾഡ് കിരീടം നേടിയതോടെയാണ് റേച്ചൽ ഗുപ്തയുടെ മത്സര വിജയത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഏകദേശം 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കെതിരെ മത്സരിച്ച റേച്ചൽ, വിജയിയായി.[5]
മിസ്സ് ഗ്രാൻഡ് ഇന്ത്യ 2024
തിരുത്തുക2024-ൽ ഗ്ലാമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മിസ്സ് ഗ്രാൻഡ് ഇന്ത്യ മത്സരത്തിൽ റേച്ചൽ ഫൈനലിസ്റ്റായി. 2024 ഓഗസ്റ്റ് 11-ന്, രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ റേച്ചൽ മിസ്സ് ഗ്രാൻഡ് ഇന്ത്യ 2024 ആയി തിരഞ്ഞെടുക്കപ്പെട്ടു.പ്രധാന ശീർഷകത്തോടൊപ്പം, മിസ്സ് ടോപ്പ് മോഡൽ, ബെസ്റ്റ് ഇൻ റാംപ് വാക്ക്, ബ്യൂട്ടി വിത്ത് എ പർപ്പസ്, ബെസ്റ്റ് നാഷണൽ കോസ്റ്റ്യൂം തുടങ്ങി നിരവധി ഉപശീർഷകങ്ങളും റേച്ചൽ സ്വന്തമാക്കി.[6][7]
മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024
തിരുത്തുക2024 സെപ്റ്റംബർ അവസാനം മുതൽ ഒക്ടോബർ 25 വരെ തായ്‌ലൻഡിൽ നടന്ന മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 മത്സരത്തിൽ റേച്ചൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഒടുവിൽ, മുൻ വിജയി, പെറുവിയൻ വനിതായായ ലൂസിയാന ഫസ്റ്റർ റേച്ചലിനെ വിജയിയായി കിരീടമണിയിച്ചു. മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയും മൂന്നാമത്തെ ഏഷ്യൻ വംശജയുമായ റേച്ചലിൻ്റെ വിജയം ഇന്ത്യൻ സൗന്ദര്യമത്സര വ്യവസായത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി.[8][9]
അവലംബങ്ങൾ
തിരുത്തുക- ↑ "ഇന്ത്യക്ക് മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 കിരീടം; ഫിലിപ്പീൻസ് പ്രധിനിധി സിജെ ഒപിയാസ, ഒന്നാം റണ്ണറപ്പ്!". news.abs-cbn.com (in ഇംഗ്ലീഷ്).
- ↑ "ഇന്ത്യയുടെ റേച്ചൽ ഗുപ്ത മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 കിരീടം നേടി". msn.com (in ഇംഗ്ലീഷ്).
- ↑ "ഇന്ത്യയ്ക്കിത് ചരിത്രനിമിഷം; മിസ്സ് ഗ്രാൻഡ് ഇൻറർനാഷണൽ കിരീടം ചൂടി റേച്ചൽ ഗുപ്ത". manoramanews.com.
- ↑ "20കാരിയിലൂടെ ഇന്ത്യക്ക് കിട്ടിയ ആദ്യ ഗ്രാൻഡ് കിരീടം, ആരാണ് റേച്ചൽ ഗുപ്ത!". mathrubhumi.com.
- ↑ "ഫ്രാൻസിൽ തിളങ്ങി ഇന്ത്യക്കാരി; സൂപ്പർ ടാലന്റഡ് പട്ടം റേച്ചലിന്". malayalam.indiatoday.in.
- ↑ "മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2024 മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പച്ചക്കണ്ണുള്ള സുന്ദരി; റേച്ചൽ ഗുപ്ത". firstindia.co.in (in ഇംഗ്ലീഷ്).
- ↑ "ജലന്ധറിൻ്റെ റേച്ചൽ 'മിസ് ഗ്രാൻഡ് ഇന്ത്യ 2024'". tribuneindia.com (in ഇംഗ്ലീഷ്).
- ↑ "ഇന്ത്യയുടെ റേച്ചൽ ഗുപ്തയാണ് 2024-ലെ മിസ്സ് ഗ്രാൻഡ് ഇൻ്റർനാഷണൽ!". gmanetwork.com (in ഇംഗ്ലീഷ്).
- ↑ "'ലോക നേതാക്കൾ ഒന്നിക്കണം'; ഇന്ത്യക്കാരിയെ മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ കിരീടം ചൂടിച്ചത് ഈ ഉത്തരം". mathrubhumi.com.