റേച്ചൽ കാഴ്സൺ ദേശീയ വന്യജീവി സങ്കേതം
യുഎസ്എയിൽ മെയ്നിന്റെ തെക്കേ തീരത്ത് സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് റേച്ചൽ കാഴ്സൺ വന്യജീവി സങ്കേതം. 80 കിലോമീറ്ററോളം വരുന്ന സ്ഥലത്തെ വിവിധ ചെറിയ പ്രദേശങ്ങൾ ചേർത്താണ് 1966 ൽ ഈ വന്യജീവി സങ്കേതം നിർമ്മിച്ചത്. എഴുത്തുകാരിയും ജൈവശാസ്ത്രജ്ഞയുമായ റേച്ചൽ കാഴ്സണിന്റെ പേരിലാണ് ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നത്. റേച്ചൽ കാഴ്സണിന്റെ നിശ്ശബ്ദവസന്തം എന്ന പുസ്തകമാണ് ദേശാടനപ്പക്ഷികളായ സോങ്ങ്ബേഡുകളിൽ ഡിഡിറ്റികളുടെ പ്രഭാവത്തെപ്പറ്റിയും മറ്റ് പരിസ്ഥിതി വിഷയങ്ങളിലും പൊതുബോധം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.
റേച്ചൽ കാഴ്സൺ ദേശീയ വന്യജീവി സങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Cumberland County, York County, Maine, United States |
Nearest city | Kennebunk, Maine |
Coordinates | 43°21′00″N 70°32′28″W / 43.35008°N 70.5411°W[1] |
Area | 9,125 ഏക്കർ (36.93 കി.m2) |
Established | 1966 |
Governing body | U.S. Fish and Wildlife Service |
Website | Rachel Carson National Wildlife Refuge |
കിറ്റെറിക്കും കേപ്പ് എലിസബത്തിനും ഇടയിലുള്ള വിവിധ പ്രദേശങ്ങൾ ഈ വന്യജീവി സങ്കേതത്തിലുൾപ്പെടുന്നു. വെൽസ്, കെന്നെബങ്ക്, കെന്നെബങ്ക്പോർട്ട്, ബിഡ്ഡെഫോർഡ്, സാക്കോ, സ്ക്കാർബറോ എന്നീ സ്ഥലങ്ങൾ ഈ വന്യജീവി സങ്കേതത്തിലുൾപ്പെടുന്നു.
എസ്റ്റുവറി സാൾട്ട് മാർഷിലെ 4.72 ചതുരശ്രകിലോമീറ്റർ സ്ഥലവും വെഭന്നെറ്റ് നദിയിലേക്ക് ഒഴുകി വരുന്ന വിവിധ ചെറിയ അരുവികൾ ഉള്ള ഉയർന്ന പ്രദേശങ്ങളും ഈ വന്യജീവി സങ്കേതത്തിലുണ്ട്. വെഭന്നെറ്റ് നദിയുടെ ജലസ്രോതസ്സിന്റെ പത്തിലൊമ്പത് ഭാഗവും ഈ വന്യജീവി സങ്കേതത്തിൽ നിന്നാണ്.
വെൽസിലെ റൂട്ട് 9 ലാണ് ഈ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം.
ബാരിയർ ബീച്ച്, ഡ്യൂൺ, ടൈഡൽ എസ്റ്റുവറി, സാൾട്ട് മാർഷ്, റോക്കി കോസ്റ്റ് ലൈൻ എന്നീ ആവാസവ്യവസ്ഥകളെല്ലാം ഈ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്നു. വംശനാശഭീഷണി നേരിടുന്ന പിപ്പിങ്ങ് പ്ലോവറിന്റെ കൂടുകൾ ഈ വന്യജീവി സങ്കേതത്തിൽ കാണപ്പെടുന്നു.