റെമാൻ രാജ്യം
റെമാൻ രാജ്യം അഥവാ റഹ്മാൻ രാജ്യം (Malay: Kerajaan Reman; Jawi: كراجأن رمان; തായ്: รามัน; RTGS: രാമൻ) വടക്കേൻ മലയൻ ഉപദ്വീപിൽ ഉദിച്ചുയർന്നതും ചുറ്റുമുള്ള സ്ഥലങ്ങളാൽ വലയം ചെയ്യപ്പെട്ടതുമായ ഒരു പരമ്പരാഗത മലയൻ രാജ്യമായിരുന്നു. 1810 നും 1902 നും ഇടയ്ക്ക് പെർസെക്കുട്വാൻ പട്ടാനി ബെസാറിലെ (ദ ഗ്രേറ്റ് പട്ടാനി ഫെഡറേഷൻ) ഏഴ് സംസ്ഥാനങ്ങളിൽ ഒന്നായി ഇതു മാറി. പട്ടാണി അഭിജാത വർഗ്ഗത്തിലെ അംഗമായ ടുവാൻ മാൻസർ 1810 ൽ റെമാൻ രാജ്യത്തിന്റെ സിംഹാസനത്തിൽ ആരൂഢനായി. 1909 വരെയുള്ള കാലത്ത് ഇന്നത്തെ റെമാൻ ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല മറിച്ച്, ഇതിന്റെ അതിരുകൾ തായ്ലാൻഡിലെ യാല പ്രവിശ്യയുടെ ഭൂരിഭാഗവും, ഹൂലു പെരക്കും, മലേഷ്യയിലെ ഉലു കെലാന്തന്റെ ഭാഗങ്ങളും ഉൾപ്പെട്ടിരുന്നു.
1810–1902 | |||||||||
പതാക | |||||||||
A 19th century map of Reman, showing the location in the interior of the upper Peninsula. A landlocked kingdom, it is surrounded by clockwise from north: the Malay states of Jala, Legeh, Perak and Kedah respectively. Kota Baru, the administrative capital of the kingdom can also be seen in the map. The territory adopted the Siamese flag prior to its partition in 1909. | |||||||||
പദവി | State of Great Pattani Federation | ||||||||
തലസ്ഥാനം | Kota Baru | ||||||||
പൊതുവായ ഭാഷകൾ | Malay | ||||||||
മതം | Sunni Islam | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 1810–1836 | Tuan Tok Nik Tok Leh/Tuan Mansur | ||||||||
• 1849–1867 | Tuan Nik Ulu/Tuan Kundur | ||||||||
• 1867–1875 | Tuan Timur | ||||||||
• 1875–1901 | Tuan Jagung/Tengku Abdul Kandis | ||||||||
ചരിത്രം | |||||||||
• Creation of the 7 states of Pattani. | 1810 | ||||||||
1902 | |||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Thailand Malaysia |
ചരിത്രം
തിരുത്തുകപട്ടാനി ആസ്ഥാനമായി സ്ഥാപിതമായ റെമാൻ രാജ്യം പഴയ നാട്ടുരാജ്യങ്ങളായ പുജുത്, ജലോർ, ലെഗെഹ് എന്നിവയ്ക്കിടയിലായിരുന്നു സ്ഥിതിചെയ്തിരുന്നത്.[1][2] 1810 ൽ ടുവാൻ ടോക് നിക്ക് ടോക് ലേയുടെ കീഴിൽ ഒരൊറ്റ അധികാരകേന്ദ്രമായാണ് ഇത് ഉയർന്നുവന്നത്. ടുവാൻ മാൻസർ എന്നുകൂടി അറിയപ്പെട്ടിരുന്ന ടുവാൻ ടോക് നിക്, ഒരു പട്ടാനി പ്രഭുവായിരുന്നു. പട്ടാനിയിലെ സുൽത്താനായിരുന്ന മുഹമ്മദ് രാജാ ബക്കറിന്റ കാലത്ത് പ്രദേശത്തെ ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ടുവാൻ ടോക് നിക്ക് നിയോഗിക്കപ്പെട്ടു.[3] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയത്ത്, അദ്ദേഹവും അനുയായികളും 1785 മുതൽ പട്ടാനി സമതലങ്ങളിലെ ആഭ്യന്തര അസ്വസ്ഥതയിൽ നിന്നുള്ള ഒരു വലിയ കൂട്ടം ജനങ്ങളുടെ പലായനത്തിനു സാക്ഷ്യംവഹിച്ച ക്രോഹ് പീഠഭൂമിയിൽ താമസമുറപ്പിച്ചു.[4]
1808 ആയപ്പോഴേക്കും പ്രദേശത്ത് കൂടുതൽ രാഷ്ട്രീയ സ്വയംഭരണവും നിയന്ത്രണവും രൂപീകരിക്കാൻ ആഗ്രഹിച്ച ടുവാൻ ടോക് നിക്, പട്ടാനിയുടെ മേൽക്കോയ്മയിൽനിന്നു പ്രദേശത്തിനു സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ഒരു പ്രചാരണത്തിന് തുടക്കമിട്ടു. ഈ പ്രചരണം താമസംവിനാ പ്രാദേശമായി ഒരു ആഭ്യന്തരയുദ്ധത്തിലേയ്ക്കു വഴിമാറുകയും ചെയ്തു. അസ്വസ്ഥതയുടെ ഈ അവസരം മുതലെടുക്കുവാനായി സയാമീസ് സൈന്യം അവരുടെ സൈനിക ശക്തി സ്വരുക്കൂട്ടി രാജ്യത്തെ ആക്രമിക്കുന്നതിലേയ്ക്കു കാര്യങ്ങളെത്തിച്ചു. ഇരുപക്ഷത്തുനിന്നുമുള്ള ആക്രമണങ്ങൾ പട്ടാനി സുൽത്താനേറ്റിനെ കഠിനമായി ദുർബലപ്പെടുത്തുകയും പ്രദേശത്ത് സയാമീസ് സേനയ്ക്കു വിജയംവരിക്കാനുകുകയും ചെയ്തു.[5]വിജയികളായ സയാമീസ് സേന ശേഷം 1810-ൽ പട്ടാനിയുടെ അതിർത്തിക്കുള്ളിൽ ഒരു നവീകരണ പ്രവർത്തനത്തിനു നേതൃത്വം നൽകി. 7 അർദ്ധ-സ്വയംഭരണാധികാരമുള്ള മലയൻ രാജ്യങ്ങളുടെ ഒരു കൂട്ടായ്മയായി പട്ടാനി മാറ്റിമറിക്കപ്പെട്ടു. ലെഗെഹ്, നോങ്ചിക്, പട്ടാനി, റെമാൻ, സൈബുരി, യാല, യാരിങ് എന്നിവയാണ് ഈ 7 സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനത്തിനും ഉയർന്ന നിലവാരമുള്ള ആന്തരിക സ്വയംഭരണവും ഭരണാധികാരങ്ങളും ബന്ധപ്പെട്ട പ്രദേശത്തിന്റെ ചുമതലയുള്ള മലയൻ രാജാവിനു നൽകപ്പെട്ടു. പ്രാദേശിക വരുമാന സ്രോതസ്സുകളുടെ ഒരു തലത്തിലുള്ള വരുമാനംകൂടി തിരികെ സയാമീസുകൾ പ്രതീക്ഷിച്ചിരുന്നു. രാജ്യത്തോടുള്ള കൂറ് നിരീക്ഷിക്കപ്പെടുകയും സയാമീസിനെതിരെയുള്ള ഏതെങ്കിലും കലാപം ശിക്ഷാർഹവുമായിരുന്നു.
പുതിയ ഭരണസംവിധാനത്തിൽ ടുവാൻ ടോക് നിക്ക് റെമാൻ ഭരണാധികാരിയുടെ സ്ഥാനം ലഭിച്ചു. വടക്കുഭാഗത്ത് സുൻഗായി പട്ടാനിയുടെ ഉപരിഭാഗംമുതൽ സൻഗായി മാസ് വരെയും തെക്ക് ലെൻഗോങിനു താഴ്ഭാഗത്തും വരെ വ്യാപിച്ചു കിടന്ന റെമാൻ ആയിരുന്നു കോൺഫെഡറേഷനിലെ ഏറ്റവും വലിയ രാജ്യം.
പെരാക്-റെമാൻ യുദ്ധം (1826)
തിരുത്തുകപെരാക്-റെമാൻ യുദ്ധമെന്നറിയപ്പെടുന്നത്, കെലിയാൻ ഈന്താൻ, ക്രോഹ് എന്നിവിടങ്ങളിലെ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ അതിർത്തി തർക്കം മൂലമുണ്ടായ ഒരു സായുധകലാപമായിരുന്നു.1780 കളുടെ തുടക്കത്തിൽ പെരാക്, പട്ടാനി എന്നിവകൾക്കിടയലെ ഒരു ഔട്ട്പോസ്റ്റ് ആയിരുന്ന ധാതുസമ്പന്നമായ ഈ പ്രദേശം റെമാന്റെ ഉദയത്തിനുശേഷം പിടിച്ചെടുത്തു വികസിപ്പിക്കുകയും സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകവും ഹൃദയഭാഗമായിത്തീരുകയും ചെയ്തു.
1826 ൽ, പെരാക്കിലെ അബ്ദുള്ള മൌസാം ഷാ, പ്രകൃതിവിഭവങ്ങൾക്കൊണ്ട് അനുഗൃഹീതമായ പ്രദേശത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായം അഭ്യർത്ഥിച്ചു. താമസിയാതെ പെരാക്കിയൻ സൈന്യം പീഠഭൂമിയിൽ സൈന്യത്തെ വിന്യസിക്കുകയും റെമാനെ പതിയിരുന്നാക്രമിക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)