യാല പ്രവിശ്യ
യാല പ്രവിശ്യ തായ്‌ലൻഡിൻ്റെ തെക്കേയറ്റത്തുള്ള പ്രവിശ്യയാണ് (ചാങ്‌വാട്ട്). അയൽ പ്രവിശ്യകൾ (വടക്കുപടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) സോങ്ഖ്‌ല, പട്ടാനി, നാറാത്തിവാട്ട് എന്നിവയാണ്. തെക്കൻ തായ്‌ലൻഡിലെ കരയാൽ ചുറ്റപ്പെട്ട രണ്ട് പ്രവിശ്യകളിൽ ഒന്ന് യാലയും മറ്റൊന്ന് ഫത്തലുങുമാണ്.[5] അതിൻ്റെ തെക്കൻ ഭാഗം മലേഷ്യയിലെ കെഡ, പെരാക്ക് എന്നിവയുടെ അതിർത്തിയാണ്. തെക്കൻ തായ്‌ലൻഡിലാണ് യാല പ്രവിശ്യ സ്ഥിതിചെയ്യുന്നത്.
യാല ยะลา | |||
---|---|---|---|
Other transcription(s) | |||
• Jawi | جالا (Jawi) | ||
• Rumi | Jala (Rumi) | ||
• Chinese | 惹拉 (Simplified) | ||
യാല നഗരത്തിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള റമാൻ ജില്ലയിലെ പ്രകൃതിദത്ത തടാകമായ ബ്യൂങ് നാം സായ്. ഒരുകാലത്ത് ഏഷ്യൻ അരോവാന മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു ഇത്. | |||
| |||
Motto(s): ใต้สุดสยาม เมืองงามชายแดน ("Southernmost of Siam. The beautiful border city.") | |||
Map of Thailand highlighting Yala province | |||
Country | Thailand | ||
Capital | യാല | ||
• Governor | Pirom Nilthaya (since October 2021) | ||
• ആകെ | 4,521 ച.കി.മീ.(1,746 ച മൈ) | ||
•റാങ്ക് | Ranked 47th | ||
(2019)[2] | |||
• ആകെ | 536,330 | ||
• റാങ്ക് | 50th | ||
• ജനസാന്ദ്രത | 118/ച.കി.മീ.(310/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 45th | ||
• HAI (2022) | 0.6617 "high" Ranked 11th | ||
• Total | baht 43 billion (US$1.4 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 95xxx | ||
Calling code | 073 | ||
ISO കോഡ് | TH-95 | ||
വെബ്സൈറ്റ് | www |
യാല പ്രവിശ്യയിലെ ഏറ്റവും ഉയരമുളള സ്ഥലമായ സങ്കലഖിരി പർവതനിരയിലെ (വടക്കൻ ടിറ്റിവാങ്‌സ പർവതനിരകൾ) ഉലു ടിറ്റി ബസാ (ฮูลูติติปาซ) 1,533 മീറ്റർ (5,030 അടി) ഉയരത്തിൽ യാല പ്രവിശ്യയ്ക്കും പെരാക്കിനും ഇടയിൽ തായ്/മലേഷ്യൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.[6] 1,455 ചതുരശ്ര കിലോമീറ്റർ (562 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 32.5 ശതമാനം ആണ് ഇവിടുത്തെ മൊത്തം വനവിസ്തൃതി.[7]
ചരിത്രം
തിരുത്തുകചരിത്രപരമായി, തായ് രാജ്യങ്ങളായ സുഖോതായ്, അയുത്തായ എന്നിവയ്ക്ക് കപ്പം നൽകിയിരുന്ന അർദ്ധ-സ്വതന്ത്ര മലായ് രാജ്യമായ പടാനി സുൽത്താനേറ്റിൻ്റെ കേന്ദ്രമായിരുന്നു പട്ടാനി പ്രവിശ്യ. 1767-ൽ അയുത്തായ ബർമീസ് നിയന്ത്രണത്തിലായതിനുശേഷം, പടാനി സുൽത്താനേറ്റ് പൂർണ്ണ സ്വാതന്ത്ര്യം നേടിയെങ്കിലും രാമ ഒന്നാമൻ രാജാവിൻ്റെ (1782 മുതൽ 1809 വരെ ഭരിച്ചു) ഈ പ്രദേശം വീണ്ടും 1785-ൽ സയാമിൻ്റെ നിയന്ത്രണത്തിൽ ഒരു മുവാങ് ആക്കി മാറ്റി. 1808-ൽ മുവാങ് പട്ടാനിയെ യാല, റെമാൻ എന്നിവയുൾപ്പെടെ ഏഴ് ചെറിയ മുവാങ്ങുകളായി വിഭജിച്ചു.[8] 1909 ലെ ആംഗ്ലോ-സയാമീസ് ഉടമ്പടിയനുസരിച്ച് ഈ പ്രവിശ്യയെ സയാമിൻ്റെ ഭാഗമായി അംഗീകരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യവുമായി ചർച്ച നടത്തിയ സിയാം അതിൻ്റെ കെലന്തൻ, കെഡ, ടെറംഗാനു, പെർലിസ് എന്നിവയ്ക്ക് മേലുള്ള അവകാശവാദങ്ങൾ ഉപേക്ഷിച്ചു.
യാലയിൽ നിലനിന്നിരുന്ന ഒരു വിഘടനവാദ പ്രസ്ഥാനം വർഷങ്ങളോളം ഉറങ്ങിക്കിടന്ന ശേഷം, 2004 ൽ വീണ്ടും ഉയർന്നുവരുകയും കൂടുതൽ അക്രമാസക്തമാവുകയും ചെയ്തു. 2014 ഏപ്രിൽ 6-7 തീയതികളിൽ രണ്ട് ദിവസങ്ങളിലായി എട്ട് ബോംബുകൾ പ്രവിശ്യയിൽ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതു കൂടാതെ 100 ദശലക്ഷം തായ് ബാറ്റിൻറെ മൂല്യം കണക്കാക്കിയ ഒരു വെയർഹൗസിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.[9] ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (FCO) 2014-ൽ പ്രവിശ്യയിൽ അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്ന് പൗരന്മാരെ ഉപദേശിച്ചു, അതേസമയം ഓസ്‌ട്രേലിയൻ ഗവൺമെൻ്റിൻ്റെ വിദേശകാര്യ, വ്യാപാര വകുപ്പ് യാത്രക്കാർ ഈ പ്രവിശ്യ പൂർണ്ണമായും ഒഴിവാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.[10][11]
അവലംബം
തിരുത്തുക- ↑ Advancing Human Development through the ASEAN Community, Thailand Human Development Report 2014, table 0:Basic Data (PDF) (Report). United Nations Development Programme (UNDP) Thailand. pp. 134–135. ISBN 978-974-680-368-7. Retrieved 17 January 2016.[പ്രവർത്തിക്കാത്ത കണ്ണി]Data has been supplied by Land Development Department, Ministry of Agriculture and Cooperatives.
- ↑ "รายงานสถิติจำนวนประชากรและบ้านประจำปี พ.ศ.2561" [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior (in തായ്). 31 December 2018. Archived from the original on 2019-06-14. Retrieved 20 June 2019.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 60
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ Lian Lim, Siew (2013). "The Role of Shadow Puppetry in the Development of Phatthalung province, Thailand" (PDF). siewlianlim.com. Southeast Asia Club Conference, Northern Illinois University. Retrieved 27 August 2018.
- ↑ "Gunong Ulu Titi Basah: Thailand". Geographical Names. Information Technology Associates. 1995–2012. Retrieved 8 April 2014.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area by province 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Welcome to Yala: Introduction". Sawadee.com. Archived from the original on 2015-06-20. Retrieved 27 Apr 2015.
- ↑ "Four more bombs explode in Yala this morning". MCOT. 7 April 2014. Retrieved 8 April 2014.
- ↑ "Foreign travel advice Thailand". GOV.UK. Crown. 25 March 2014. Retrieved 8 April 2014.
- ↑ "Thailand". smartraveller.com.au. Australian Department of Foreign Affairs and Trade. 3 April 2014. Retrieved 8 April 2014.