റെതബൈൽ രാമഫാകേല

ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നിർമ്മാതാവും നടിയും

ദക്ഷിണാഫ്രിക്കൻ ചലച്ചിത്ര നിർമ്മാതാവും നടിയുമാണ് റെതബൈൽ രാമഫാകേല (ജനനം: 13 ഏപ്രിൽ 1987).[1] ജനപ്രിയ ടെലിവിഷൻ സീരിയലുകളുടെയും സീരിയസിലി സിംഗിൾ, ബെഡ്ഫോർഡ് വൈവ്സ്, ദ ബാംഗ് ബാംഗ് ക്ലബ് എന്നിവയുടെ സംവിധായികയും നിർമ്മാതാവുമായും അവർ അറിയപ്പെടുന്നു.[2]

റെതബൈൽ രാമഫാകേല
ജനനം
റെതബൈൽ രാമഫാകേല

(1987-04-13) ഏപ്രിൽ 13, 1987  (37 വയസ്സ്)
ദേശീയതസൗത്ത് ആഫ്രിക്കൻ
തൊഴിൽഅഭിനേത്രി, ചലച്ചിത്രപ്രവർത്തക, നിർമ്മാതാവ്, എഴുത്തുകാരി
സജീവ കാലം2009–ഇന്നുവരെ
ബന്ധുക്കൾകാറ്റ്‌ലെഹൊ റെതബൈൽ രാമഫാകേല (സഹോഹദരൻ)
ഷെപോ രാമഫാകേല (സഹോദരൻ)

സ്വകാര്യ ജീവിതം തിരുത്തുക

1987 ഏപ്രിൽ 13 ന് ദക്ഷിണാഫ്രിക്കയിലാണ് റെതബൈൽ ജനിച്ചത്. അവർക്ക് ഷേപ്പോ, കാറ്റ്‌ലെഹോ എന്നീ രണ്ട് സഹോദരന്മാരുണ്ട്.

തൊഴിൽ തിരുത്തുക

കേ ടിവി അവതാരകയായിട്ടാണ് അവർ തന്റെ തൊഴിലിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് സഹോദരന്മാർക്കൊപ്പം 2010-ൽ റെതബൈൽ ചലച്ചിത്ര നിർമ്മാണ കമ്പനിയായ 'ബേൺഡ് ഒണിയൻ' സ്ഥാപിച്ചു.[3] 2014-ൽ അന്താരാഷ്ട്ര ചലച്ചിത്രമായ ദ ബാംഗ് ബാംഗ് ക്ലബ്ബിൽ അവർ ഒരു വേഷം ചെയ്തു. തുടർന്ന് അതേ കമ്പനി ടെലിവിഷൻ ഹാസ്യപരമ്പരയായ മൈ പെർഫെക്റ്റ് ഫാമിലി 2015-ൽ എസ്എബിസി 1 ൽ സംപ്രേഷണം ചെയ്തു. ഈ പരമ്പര വിജയകരമായി സംപ്രേഷണം ചെയ്ത ശേഷം 1980 കളിൽ തോക്കോസയിലെ യുദ്ധങ്ങളെ അടിസ്ഥാനമാക്കി ഗുഡ്ബൈ തോക്കോസ പോലുള്ള ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചു.[4] ഹാസ്യപരമ്പരയുടെ വിജയത്തിനുശേഷം അവർ ടെലിവിഷൻ സീരിയലുകളായ തുർ നോ തുലാനി, കോട്ട ലൈഫ് ക്രൈസിസ്, ചെക്ക് കോസ്റ്റ് എന്നിവ നിർമ്മാണക്കമ്പനി വഴി നിർമ്മിച്ചു.[5] 2020 ഓഗസ്റ്റിൽ, സഹോദരൻ കാറ്റ്ലെഹോ റമാഫകെലയ്‌ക്കൊപ്പം സീരിയസ്‌ലി സിംഗിൾ എന്ന ഹാസ്യ ചിത്രം സംവിധാനം ചെയ്തു. [6] 2020 ജൂലൈ 31 ന് നെറ്റ്ഫ്ലിക്സിൽ ഇത് പുറത്തിറങ്ങി.[7]

ഫിലിമോഗ്രാഫി തിരുത്തുക

വർഷം സിനിമ കഥാപാത്രം ഇനം കുറിപ്പ്
2010 ദി ബാംഗ് ബാംഗ് ക്ലബ് നടി: വുമൺ റിപ്പോർട്ടർ ത്രീ ഫിലിം
2014 ചെക്ക് കോസ്റ്റ് രചന ടിവി പരമ്പര
2015 മൈ പെർഫെക്ട് ഫാമിലി എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, സ്ക്രിപ്റ്റ് എഡിറ്റർ ടിവി പരമ്പര
2017 ബെഡ്ഫോർഡ് വൈഫ്സ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ടിവി പരമ്പര
2020 സീരിയസിലി സിംഗിൾ ഡയറക്ടർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫിലിം

അവലംബം തിരുത്തുക

  1. "Rethabile Ramaphakela: Director". MUBI. Retrieved 13 November 2020.
  2. "A successful movie maker and clever businesswoman". Sowetan Live. Retrieved 13 November 2020.
  3. "Rethabile Ramaphakela joins the call for more African creators to attend MIPTV "to be here to plant the seeds" – MIPTV News". mipblog. Retrieved 13 November 2020.
  4. "A successful movie maker and clever businesswoman". Sowetan Live. Retrieved 13 November 2020.
  5. "Rethabile Ramaphakela - Ten years in film & tv production - and still going strong". The Bar. Retrieved 13 November 2020.
  6. "Seriously Single's Bohang Moeko and Yonda Thomas reflect on love and dating". news24. Retrieved 8 November 2020.
  7. "Seriously Single Romantic Comedy Premieres on Netflix On 31st July, 2020". Myhearld Magazine. 17 July 2020. Retrieved 31 July 2020.[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റെതബൈൽ_രാമഫാകേല&oldid=3830171" എന്ന താളിൽനിന്ന് ശേഖരിച്ചത്