റുസ്തവി
ജോർജ്ജിയയുടെ തെക്കുകിഴക്ക് ക്വെമോ കാർട്ട്‌ലി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് റുസ്തവി - Rustavi (Georgian: რუსთავი [rustʰɑvi]). രാജ്യത്തിന്റെ തലസ്ഥാന റ്റ്ബിലിസിയുടെ തെക്കുകിഴക്കായി 25 കിലോ മീറ്റർ (16 മൈൽ) അകലെയായാണ് നഗരത്തിന്റെ സ്ഥാനം. രാജ്യത്തിന്റെ തലസ്ഥാന റ്റ്ബിലിസിയുടെ തെക്കുകിഴക്കായി 25 കിലോ മീറ്റർ (16 മൈൽ) അകലെയായാണ് നഗരത്തിന്റെ സ്ഥാനം. ജോർജിയയിലെ ഏറ്റവും വലിയ വ്യാവസായിക സംരംഭമായ സ്റ്റീൽ ലോഹ സംസ്‌കരണ പ്ലാന്റ് സ്ഥിതിച്ചെയുന്നത് ഈ നഗരത്തിലാണ്. 2014ലെ ജനസംഖ്യ കണക്ക് അനുസരിച്ച് 125,103 ആണ് ഇവിടത്തെ ജനസംഖ്യ
Rustavi რუსთავი | |||
---|---|---|---|
| |||
Location of Rustavi in Georgia | |||
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Georgia Kvemo Kartli" does not exist | |||
Coordinates: 41°32′0″N 45°00′0″E / 41.53333°N 45.00000°E | |||
Country | Georgia | ||
Mkhare | Kvemo Kartli | ||
• ആകെ | 60.6 ച.കി.മീ.(23.4 ച മൈ) | ||
ഉയരം | 350 മീ(1,150 അടി) | ||
(2018) | |||
• ആകെ | 1,27,800 | ||
• ജനസാന്ദ്രത | 2,100/ച.കി.മീ.(5,500/ച മൈ) | ||
സമയമേഖല | UTC+4 (Georgian Time) | ||
Postal code | 3700 | ||
ഏരിയ കോഡ് | (+995) 341 | ||
Climate | Cfa | ||
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുകജോർജിയയിലെ പുരാതന പട്ടണങ്ങളിലൊന്നാണ് റുസ്തവി. റുസ്തവിയുടെ ചരിത്രത്തിന് രണ്ട് ഘട്ടങ്ങളുണ്ട്, പുരാതന കാലം മുതൽ പതിമൂന്നാം നൂറ്റാണ്ടിൽ നഗരം നശിപ്പിക്കപ്പെടുന്നതുവരെയുള്ള ആദ്യകാല ചരിത്രവും സോവിയറ്റ് കാലഘട്ടം മുതൽ ഇന്നുവരെയുള്ള ആധുനിക ചരിത്രവും.
ആദ്യകാല ചരിത്രം
തിരുത്തുകപതിനൊന്നാം നൂറ്റാണ്ടിലെ ജോർജിയൻ ചരിത്രകാരനായ ലിയോണ്ടി മ്രോവേലി തന്റെ "ജോർജിയൻ ക്രോണിക്കിൾസ്" എന്ന കൃതിയിൽ നഗരത്തിന്റെ അടിത്തറയെ ജോർജിയൻ വംശജരുടെ പൂർവ്വികനായ കാർട്ട്ലോസുമായി ബന്ധിപ്പിക്കുന്നു, അദ്ദേഹത്തിന്റെ ഭാര്യ കുറാ നദിക്കരയിൽ ബോസ്റ്റൺ-കലാക്കി ( "ഗാർഡൻ നഗരം") എന്ന പേരിൽ ആണ് ഈ നഗരം സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. അതേ ചരിത്രകാരൻ, രാജാക്കൻമാരുടെ ജീവിതം എന്ന തന്റൈ മറ്റൊരു കൃതിയിലും റുസ്തവി പട്ടണത്തെ കുറിച്ചും അവിടത്തെ കോട്ടകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. ഈ കോട്ടകൾ മഹാനായ അലക്‌സാണ്ടറിനെ ചെറുത്തുനിന്നു എന്നാണ് പരാമർശം. അലക്‌സാണ്ടർ ഒരിക്കലും ഐബീരിയയെ ആക്രമിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും. പുരാതന പട്ടണങ്ങളായ അപ്‌ലിസ്റ്റിഖെ, ഉർബ്നിസി, മത്‌ഷെറ്റ, സർക്കിനെറ്റി എന്നിവയിൽ റുസ്താവിയെ പരാമർശിക്കുന്നു. ഒരു നഗരം എന്ന നിലയിൽ റുസ്തവി കുറഞ്ഞത് 5 മുതൽ 4 വരെ നൂറ്റാണ്ടുകളിൽ സ്ഥാപിക്കപ്പെട്ടുവെന്ന് അനുമാനിക്കാം. ലഭ്യമായ കൈയെഴുത്തുപ്രതികൾ പ്രകാരം,
റുസ്തവി കോട്ടയിലെ ഖനനത്തിലൂടെ തെളിയിക്കുന്നത് റുസ്തവി ഐബീരിയയിലെ ഒരു പ്രധാന രാഷ്ട്രീയ ഭരണ കേന്ദ്രമായിരുന്നു എന്നാണ്. എ.ഡി നാലാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ട്രൂഡാറ്റ് ഓഫ് ഐബീരിയ റുസ്തവിയിൽ ഒരു ക്രിസ്ത്യൻ പള്ളിയും കനാലും നിർമ്മിച്ചിരുന്നു. ഐബീരിയയിലെ വക്താങ് ഒന്നാമന്റെ ഭരണകാലത്ത് (അഞ്ചാം നൂറ്റാണ്ട്) ഐബീരിയ രാജ്യത്തിലെ രാഷ്ട്രീയ ജീവിതത്തിൽ റുസ്തവി ഒരു പ്രധാന പങ്കുവഹിച്ചു. അറബ് അധിനിവേശത്തിനെതിരായ പോരാട്ടത്തിൽ റുസ്തവി കഖേതി രാജ്യത്തിന്റെ ഭാഗമായിരുന്നു, പിന്നീട് കഖേതിയൻ രാജ്യം രൂപീകരിച്ചു, അതിന്റെ ഭരണാധികാരി ക്വിറികെ മൂന്നാമൻ റുസ്തവിയിൽ നാട്ടുലവാഴ്ച സ്ഥാപിച്ചു. അദ്ദേഹത്തിന്റെ മരണ ശേഷം, കഖേതിയെ ജോർജിയ രാജ്യവുമായി താൽക്കാലികമായി കൂട്ടിച്ചേർത്തു[1][2].
ആധുനിക ചരിത്രം
തിരുത്തുകസോവിയറ്റ് കാലഘട്ടത്തിൽ ഒരു പ്രധാന വ്യവസായ കേന്ദ്രമായി റുസ്തവി പുനർനിർമിച്ചു. ജോസഫ് സ്റ്റാലിന്റെ ത്വരിതപ്പെടുത്തിയ വ്യവസായവൽക്കരണ പ്രക്രിയയുടെ ഭാഗമായിരുന്നു റുസ്തവിയുടെ വികസനം. ഇരുമ്പു, ഉരുക്ക് , കെമിക്കൽ പ്ലാന്റുകൾ, ടിബിലിസി-ബാക്കു റെയിൽവേ പാതയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷൻ അടക്കം ഏകദേശം 90 വലുതും ഇടത്തരവുമായ വ്യവസായ പ്ലാന്റുകളുടെ സ്ഥലമാണ് റുസ്തവി.
കാലാവസ്ഥ
തിരുത്തുകചൂടുള്ള വേനൽക്കാലവും താരതമ്യേന തണുപ്പുള്ള ശൈത്യകാലത്തോടും കൂടിയ ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് റുസ്തവിക്കുള്ളത്.
റുസ്തവി പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 6.3 (43.3) |
7.9 (46.2) |
12.4 (54.3) |
19.6 (67.3) |
24.8 (76.6) |
28.6 (83.5) |
31.9 (89.4) |
31.6 (88.9) |
27.0 (80.6) |
20.3 (68.5) |
13.4 (56.1) |
8.2 (46.8) |
19.33 (66.79) |
പ്രതിദിന മാധ്യം °C (°F) | 2.0 (35.6) |
3.4 (38.1) |
7.3 (45.1) |
13.6 (56.5) |
18.6 (65.5) |
22.5 (72.5) |
25.8 (78.4) |
25.4 (77.7) |
21.1 (70) |
14.8 (58.6) |
8.8 (47.8) |
4.0 (39.2) |
13.94 (57.08) |
ശരാശരി താഴ്ന്ന °C (°F) | −2.3 (27.9) |
−1.1 (30) |
2.2 (36) |
7.6 (45.7) |
12.5 (54.5) |
16.4 (61.5) |
19.8 (67.6) |
19.3 (66.7) |
15.3 (59.5) |
9.4 (48.9) |
4.3 (39.7) |
−0.3 (31.5) |
8.59 (47.46) |
മഴ/മഞ്ഞ് mm (inches) | 21 (0.83) |
27 (1.06) |
32 (1.26) |
46 (1.81) |
75 (2.95) |
69 (2.72) |
41 (1.61) |
40 (1.57) |
37 (1.46) |
41 (1.61) |
34 (1.34) |
22 (0.87) |
485 (19.09) |
ഉറവിടം: Climate-Data.org [3] |
ജനസംഖ്യ
തിരുത്തുകവംശീയ വിഭാഗങ്ങൾ
തിരുത്തുകജോർജിയൻ സെൻസസ് അനുസരിച്ച്, റുസ്തവിയിലെ ജനസംഖ്യയുടെ 91.8ശതമാനവും ജോർജിയൻ ജനതയാണ്; അസർബൈജാനികൾ 4.1 ശതമാനവും അർമേനിയക്കാർ 2.2 ശതമാനവും വരും. ബാക്കി 1,9 ശതമാനം റഷ്യക്കാർ, ഒസ്സെഷ്യക്കാർ, അബ്ഖാസിയക്കാർ, ഗ്രീക്കുകാർ എന്നിവരാണ്.
മതം
തിരുത്തുകപ്രധാന മതം ക്രിസ്തുമതം (ഓർത്തഡോക്സ് ക്രിസ്ത്യാനികൾ) 95.3%, ഇസ്‌ലാം മത വിശ്വാസികളാണ് രണ്ടാമത് (ഷിയ മുസ്‌ലിംകൾ) 1,3%, തുടർന്ന് അർമേനിയൻ സഭ 1% ൽ താഴെയാണ്.
അവലംബം
തിരുത്തുക- ↑ Toumanoff, Cyrille (1976, Rome). Manuel de Généalogie et de Chronologie pour le Caucase chrétien (Arménie, Géorgie, Albanie).
- ↑ Вахушти Багратиони."Archived copy". Archived from the original on September 5, 2010. Retrieved June 29, 2007.
{{cite web}}
: CS1 maint: archived copy as title (link) CS1 maint: unfit URL (link) - ↑ "Climate: റുസ്തവി". Retrieved 2016-02-27.