ക്വെമോ കാർട്ട്‌ലി
തെക്കുകിഴക്കൻ ജോർജിയയിലെ ചരിത്രപ്രധാനമായ ഒരു പ്രവിശ്യയും നിലവിലെ ഭരണ മേഖലയുമാണ് ക്വെമോ കാർട്ട്‌ലി - Kvemo Kartli (Lower Kartli, Georgian: ქვემო ქართლი). ഈ പ്രവിശ്യയുടെ പ്രാദേശിക തലസ്ഥാനം റുസ്തവി നഗരമാണ്.
Kvemo Kartli ქვემო ქართლი | |
---|---|
Country | Georgia |
Seat | Rustavi |
Subdivisions | 1 city, 6 municipalities |
• Governor | Paata Khizanashvili[1] |
• ആകെ | 6,072 ച.കി.മീ.(2,344 ച മൈ) |
(2014) | |
• ആകെ | 423,986 |
• ജനസാന്ദ്രത | 70/ച.കി.മീ.(180/ച മൈ) |
ISO കോഡ് | GE-KK |
HDI (2017) | 0.726[2] high · 10th |
സ്ഥാനം
തിരുത്തുകജോർജിയയുടെ തെക്കുകിഴക്കൻ ഭാഗത്താണ് ക്വെമോ കാർട്ട്‌ലി സ്ഥിതി ചെയ്യുന്നത്. ഇതിന് ചുറ്റുമായി റ്റ്ബിലിസി, ഷിഡാ കാർട്ട്‌ലി എന്നീ നഗരങ്ങളും വടക്ക് മ്റ്റ്‌സ്‌ഖേറ്റ-മ്റ്റിയാനെറ്റിയും പടിഞ്ഞാറ് സാംത്ഷ്‌കെ-ജാവഖേറ്റിയും കിഴക്ക് കഖേതിയും തെക്ക് ഭാഗത്തായി അർമേനിയ, അസർബൈജാൻ എന്നീ രാജ്യങ്ങളും ക്വെമോ കാർട്ട്‌ലിയുമായി അതിർത്തി പങ്കിടുന്നുണ്ട്.
പൊതുവിവരം
തിരുത്തുകജോർജിയയിൽ സാമ്പത്തികമായി വളരെയധികം വികസിച്ച ഒരു പ്രദേശമാണിത്. രാജ്യത്തിന്റെ തലസ്ഥാന നഗരിയായ റ്റ്ബിലിസി കഴിഞ്ഞാൽ വ്യാവസായിക ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഈ മേഖലയ്ക്ക്. പ്രദേശത്തിന്റെ വിസ്തീർണ്ണം 6528 ചതുരശ്ര കിലോമീറ്ററാണ്, ഇത് ജോർജിയയുടെ 10 ശതമാനം വരും; വിസ്തീർണ്ണം അനുസരിച്ച് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പ്രദേശമാണിത്. 497.000 ജനസംഖ്യയുള്ള ജോർജിയയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ പ്രദേശവും ഇതാണ്. ഏഴു നഗരങ്ങളും 8 ചെറു പട്ടണങ്ങളും 338 ഗ്രാമങ്ങളും അടങ്ങിയതാണ് ഈ മേഖല.
ജനസംഖ്യ
തിരുത്തുക2017ൽ, ജോർജിയയിലെ ക്വെമോ കാർട്ട്‌ലി പ്രവിശ്യയിലെ മൊത്തം ജനസംഖ്യയിൽ 423,986 വംശീയ വിഭാഗങ്ങളാണുണ്ടായിരുന്നത്. [3]
- ജോർജിയക്കാർ 217,305 (51.25%)
- അസർബൈജാനികൾ 177,032 (41.75%)
- അർമേനിയക്കാർ 21,500 (5.07%)
- ഗ്രീക്കുകാർ 2,631 (0.62%)
- റഷ്യക്കാർ 2,113 (0.49%)
2012 ലെ ജനസംഖ്യാ കണക്ക് 511,300 ആയിരുന്നു, [4] എന്നാൽ 2014 ലെ സെൻസസ് പ്രകാരം ഇത് ഇപ്പോൾ 424,000 ആയി കുറഞ്ഞു. ജോർജിയൻ വംശജർ കൂടുതലും താമസിക്കുന്നത് ഈ പ്രദേശത്തിന്റെ വടക്കൻ ഭാഗത്താണ്. ടെട്രിറ്റ്‌സ്‌കാരോ, ഗാർഡബാനി, സാൽക്ക, റുസ്തവി എന്നീ മുനിസിപ്പാലിറ്റികളിലാണ് ഭൂരിപക്ഷം ജോർജിയൻ വംശജരും താമസിക്കുന്നത്. തെക്കൻ ഭാഗത്താണ് അസർബൈജാനികൾ താമസിക്കുന്നത്, മർനൂലി, ഡമാനിസി, ബോൾനിസി എന്നീ മുനിസിപ്പാലിറ്റികളിലെ ഭൂരിപക്ഷവും ഇവരാണ്. അർമേനിയക്കാരും ഗ്രീക്കുകാരും കൂടുതലും താമസിക്കുന്നത് സാൽക്ക മുനിസിപ്പാലിറ്റിയിലാണ്.
മതം
തിരുത്തുകഒരു പഠനമനുസരിച്ച്, പ്രദേശത്തെ ജനസംഖ്യയുടെ 57.8 ശതമാനം ഓർത്തഡോക്‌സ് ക്രിസ്ത്യാനികളാണ്. കൂടുതലും ജോർജിയക്കാർ, റഷ്യക്കാർ, ഗ്രീക്കുകാർ; 38.9 ശതമാനം പേർ ഷിയ മുസ്‌ലിംകളാണ്, കൂടുതലും അസർബൈജാനികൾ; 2,8% അർമേനിയൻ ക്രിസ്ത്യാനികളും 0,5% പേർ മതമില്ലാത്തവരുമാണ്.
വർഗ്ഗീകരണം
തിരുത്തുകക്വെമോ കാർട്ട്‌ലിയെ 6 മുനിസിപ്പാലിറ്റികളായും ഒരു പ്രത്യേക പദവി നഗരമായും (റുസ്തവി) തിരിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "საქართველოს მთავრობა – მთავარი". gov.ge. Retrieved Aug 1, 2019.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ "Total population by regions and ethnicity". National Statistics Office of Georgia. Archived from the original on 2017-02-23. Retrieved 5 Aug 2017.
- ↑ Number of Population is Increasing Archived 2015-10-23 at the Wayback Machine.. Published on 31 May 2012